Month: January 2023

  • Kerala

    ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്നു മന്നം പറഞ്ഞിട്ടുണ്ട്, താൻ രാഷ്ട്രീയത്തിൽ അനുഭവിക്കുന്നു; എൻ.എസ്.എസ് വേദിയിൽ ഒളിയമ്പെയ്തു തരൂർ

    കോട്ടയം: എൻ.എസ്.എസ്. സംഘടിപ്പിച്ച മന്നം ജയന്തി സമ്മേളനം കോൺഗ്രസ് നേതൃത്വത്തിനുള്ള വ്യക്തമായ സന്ദേശം കൂടിയായി. എ.കെ. ആന്റണിക്കു ശേഷം പത്തു വർഷത്തിനിടെ ആദ്യമായി എൻ.എസ്.എസ്. വേദിയിലെത്തുന്ന കോൺഗ്രസ് നേതാവാണ് ശശി തരൂർ. സംസ്ഥാന കോൺഗ്രസിൽ ശശി തരൂരിനെതിരേ നീക്കം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അതേസമയം, ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിനെതിരേ ഒളിയമ്പെയ്തു. “ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്.എന്നാൽ രാഷ്ട്രീയത്തിൽ ഇeപ്പാൾ താൻ അത് അനുഭവിക്കുന്നുണ്ട്”- തരൂർ പറഞ്ഞു. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ സന്തോഷം തരുന്ന സന്ദർശനമാണ് ഇന്നത്തേതെന്നും തരൂർ പറഞ്ഞു. അതേസമയം, തരൂർ ഡൽഹി നായരല്ല കേരള പുത്രനാണെന്നു എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വ്യക്തമാക്കി. മുമ്പ് താൻ തരൂരിനെ ദൽഹി നായർ എന്ന് വിളിച്ചിരുന്നു. ആ തെറ്റ്…

    Read More »
  • Local

    കെ.കെ. റോഡിൽ മണർകാട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു

    മണർകാട് : കെ.കെ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ഇന്ന് രാവിലെ 10.30 ഓടെയാണ്.കെ.കെ.റോഡിൽ ഐരാറ്റുനടയിലുള്ള ഫർണീച്ചർ ഷോപ്പിന് മുന്നിലുള്ള ബദാംമരം ചുവട് മറിഞ്ഞ് പതിച്ചത്.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം വടവാതൂർ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കാറിൻ്റെ മുൻഭാഗത്ത് ഇലകൾ ഉൾപ്പെടുന്ന ചില്ല ഭാഗമാണ് പതിച്ചത്. ഇതു മൂലമാണ് വലിയ പരിക്കുകൾ കൂടാതെ യാത്രക്കാർക്ക് രക്ഷപെടാൻ സാധിച്ചത്. എന്നാൽ വാഹനം ഏറെക്കുറെ തകർന്നു. വടവാതൂർ സ്വദേശി ബ്രയാനാണ് കാർ ഓടിച്ചിരുന്നത്.ഫയർഫോഴ്‌സ് അധികൃതരെത്തി മരം മുറിച്ച് മാറ്റി. തടിയിലുള്ള കേട് മൂലമാണ് മരം ചുവട് മറിഞ്ഞ് വീണത്.അപകടത്തെ തുടർന്ന് ദേശീയ പാത 183 കെ.കെ റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.

    Read More »
  • LIFE

    അനുഗ്രഹീതൻ വിഘ്നേഷ് ; കുഞ്ഞുങ്ങളെ ചേർത്തണച്ച്, വിക്കിക്ക് സ്നേഹചുംബനം നൽകി നയൻതാര; ഫോട്ടോകളുമായി വിഘ്നേഷ്

    ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഈ വർഷം ഏറെ സ്പെഷൽ ആയിരുന്നു. കാത്തുകാത്തിരുന്ന വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം 2022ലായിരുന്നു സംഭവിച്ചത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത് 2022 ജൂണിലാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴാണ്, സറോഗസിയിലൂടെ തനിക്കും വിക്കിക്കും ഇരട്ടകുഞ്ഞുങ്ങൾ പിറന്നുവെന്ന് താരം അറിയിച്ചത്. ഉയിർ, ഉലകം എന്നാണ് മക്കളുടെ പേരുകൾ. ഇപ്പോഴിതാ 2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ദമ്പതികൾ. മനോഹരമായ ചില കുറിപ്പുകളോടെയാണ് കഴിഞ്ഞുപോയ 2022നെ കുറിച്ച് ഓർമിക്കുന്നത്. ഒപ്പം മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവച്ചു.   View this post on Instagram   A post shared by Vignesh Shivan (@wikkiofficial) ‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹ​രമായ വർഷമാണ് 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും ഈ വർഷം മുതലുള്ളതായിരിക്കണം. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ…

    Read More »
  • India

    നോട്ട് നിരോധനം ശരിവച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ്‌ നാഗരത്ന; കേന്ദ്ര സർക്കാരിന് ആശ്വാസം 

    ന്യൂഡൽഹി: നോട്ട് നിരോധിച്ച നടപടി ശരിവച്ചു സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ്‌ നാഗരത്ന. ഹർജികൾ തള്ളിയതോടെ കേന്ദ്ര സർക്കാരിന് ആശ്വാസം. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബി.ആർ. ഗവായ് വായിച്ചു. എന്നാൽ, ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി…

    Read More »
  • Local

    കോട്ടയം പത്മൻ്റെ മാതാവ് ടി .എം പത്മാക്ഷി അന്തരിച്ചു

    കോട്ടയം: മുള്ളൻകുഴി കാരിമറ്റത്തിൽ മുൻ റേഷൻ വ്യാപാരി പരേതനായ കെ.കെ ശങ്കുണ്ണിയുടെ ഭാര്യയും ചലച്ചിത്രനടനും ടാക്സ് കൺസൾട്ടന്റുമായ കോട്ടയം പത്മൻ്റെ മാതാവുമായ ടി .എം പത്മാക്ഷി (90) അന്തരിച്ചു. സംസ്കാരം നാളെ (03.01.2023) ഉച്ച കഴിഞ്ഞു 3 മണിക്ക് മുട്ടമ്പലം എസ് .എൻ .ഡി.പി ശ്‌മശാനത്തിൽ. മറ്റു മക്കൾ: ശ്രീകുമാരി , ഗീതകുമാരി (മഹിളാ പ്രധാൻ കലക്ടറേറ്റ് ). മരുമക്കൾ വി .കെ മോഹൻ (റിട്ട.ഐ എസ് ആർ ഒ ഉദ്യോഗസ്ഥൻ ) കെ .കെ .രാജപ്പൻ (കോൺട്രാക്ടർ ) രത്നമ്മ .ജെ (മഹിളാ പ്രധാൻ തെള്ളകം).

    Read More »
  • LIFE

    തിയറ്ററുകളിൽ ​നിറഞ്ഞാടുന്ന മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചു

    കേരളത്തിലെ തിയറ്ററുകളിൽ ​ഗംഭീര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുന്ന മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. ജനുവരി ആറ് മുതലാകും ഈ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുക. മാളികപ്പുറം ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്ക് ഉണ്ണി മുകുന്ദൻ നന്ദി അറിയിക്കുകയും ചെയ്തു. 2022 ഡിസംബർ 30 വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന…

    Read More »
  • Kerala

    കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണം: ആദ്യഘട്ടത്തിലെ വീഴ്ചകളിൽ പാഠം ഉൾക്കൊണ്ടില്ലെങ്കിൽ രണ്ടാംഘട്ടവും കൊച്ചിയെ കുളമാക്കും; മഴക്കാലത്തെ വെള്ളക്കെട്ട് തടയാൻ കരുതലോടെ കെഎംആർഎൽ

    കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ മഴക്കാലത്തെ വെള്ളക്കെട്ട് തടയാൻ കരുതലോടെ കെഎംആർഎൽ. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ കൊച്ചിക്ക് നാണക്കേടായത് തുടർന്നുള്ള മഴക്കാലങ്ങളിലെ വെള്ളക്കെട്ടായിരുന്നു. ആദ്യഘട്ടത്തിലെ വീഴ്ചകളിൽ പാഠം ഉൾക്കൊണ്ടില്ലെങ്കിൽ രണ്ടാംഘട്ടവും കൊച്ചിയെ കുളമാക്കും. എംജി റോഡിലെയും കലൂരും മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുമ്പോൾ ജനങ്ങൾ ഡിഎംആർസിയെ സ്മരിക്കും. കാരണം മഴവെള്ളത്തിന്‍റെ സഞ്ചാരപാത അടഞ്ഞതും, ഓടകൾ ചുരുങ്ങിയതും, അശാസ്ത്രീയമായ കലുങ്കുകളും എല്ലാം ഒന്നാംഘട്ട മെട്രോ നിർമ്മാണത്തിലെ അപാകതകളാണ്. പാലാരിവട്ടം,പടമുകൾ ഇവ രണ്ടുമാണ് രണ്ടാം ഘട്ടത്തിൽ നിർമ്മാണത്തിൽ തലവേദന സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് സ്ഥലങ്ങളിൽ ശ്രദ്ധയോടെയാണ് കെഎംആർഎൽ ആസൂത്രണം. ഡിഎംആർസിക്ക് പിഴച്ചിടത്താണ് കെഎംആർഎൽ പഠിക്കുന്നത്. സ്വാഭാവികമായി വെള്ളം ഒഴുകിചേരേണ്ട ഇടങ്ങളിൽ വലിയ മാറ്റങ്ങളില്ല. പാലാരിവട്ടം കഴിഞ്ഞാൽ പടമുകൾ, കാക്കനാട്, ഇൻഫോപാർക്ക് പാതയിൽ താഴ്ന്ന പ്രദേശങ്ങൾ കുറവാണെന്നതാണ് രണ്ടാംഘട്ടത്തിലെ ആശ്വാസം. മാലിന്യം അടിഞ്ഞുകൂടി അടയുന്ന സ്ഥലങ്ങളിൽ ഓടകൾ വലുതാക്കുന്നതിന് ഇപ്പോഴെ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഇപ്പോഴത്തെ പദ്ധതികളൊക്കെ വെള്ളക്കെട്ടില്ലാത്ത സുന്ദര പദ്ധതികളാണ്. രണ്ടാം ഘട്ടത്തിൽ…

    Read More »
  • Business

    സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; 2023 ലെ ആദ്യ ഇടിവ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 2023 ലെ ആദ്യ ഇടിവാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ 440 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5045 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 4170 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ് ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ ഡിസംബർ…

    Read More »
  • LIFE

    കന്യാകുമാരി യാത്രയിലെ പൈതൃക കാഴ്ചകൾ; വിശ്വാസവും ചരിത്രവും സംഗമിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം 

    ചരിത്രവും വിശ്വാസങ്ങളും സംഗമിക്കുന്ന പുണ്യഭൂമിയാണ് കന്യാകുമാരി. കാലങ്ങളായി മലയാളി യാത്രകളുടെ പ്രധാന ലക്ഷ്യസ്ഥാനമായ ഇവിടം ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മുനമ്പ് കൂടിയാണ്. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ചേരുന്ന സംഗമസ്ഥാനമായ ഇവിടം ക്ഷേത്രങ്ങളുടെ ഭൂമി കൂടിയാണ്. കന്യാകുമാരി ദേവിയുടെ പ്രസിദ്ധമായ ക്ഷേത്രം മാത്രമല്ല ഇവിടെയുള്ളത്. കഥകളും ഐതിഹ്യങ്ങളും ഒരുപാടുള്ള നിരവധി ക്ഷേത്രങ്ങൾ. ഇതാ കന്യാകുമാരിയിൽ പോയിരിക്കേണ്ട പ്രസിദ്ധമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം കന്യാകുമാരി ദേവി ക്ഷേത്രം കന്യാകുമാരിയുടെ എല്ലാമാണ് ഇവിടുത്തെ കുമാരി അമ്മൻ ക്ഷേത്രം നൂറുകണക്കിന് വിശ്വാസികൾ ഓരോ ദിവസവുമെത്തിച്ചേരുന്ന ഈ ക്ഷേത്രം കന്യാകുമാരി എന്ന നാടിന്‍റെ അടയാളമാണ്. ആദിപരാശക്തിയുടെ അവതാരമായ കന്യാകുമാരി ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കന്യാകുമാരി ദേവി സുന്ദരേശ്വരനായ ശിവനെ വിവാഹം കഴിക്കുവാൻ കാത്തിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ വിവാഹം നടക്കാതെ പോയപ്പോൾ ദേവി കന്യകയായി ജീവിച്ചുവെന്നുമാണ് വിശ്വാസം. വിവാഹത്തിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും എന്നാൽ ശിവൻ മാത്രം എത്തിച്ചേർന്നില്ല എന്നുമാണ് വിശ്വാസങ്ങൾ പറയുന്നത്. അന്ന് വിവാഹത്തിനായി ശേഖരിച്ച…

    Read More »
  • Kerala

    മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ ചേരിതിരിക്കാനുള്ള നീക്കം അപലപനീയമാണന്ന് ജി. സുകുമാരൻ നായർ

    ചങ്ങനാശേരി: ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ ചേരിതിരിക്കാനുള്ള ചിലരുടെ നീക്കം അപലപനീയമാണന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 146-ാമത് മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ തിരുത്താനും അതിനെതിരേ പ്രതികരിക്കാനുമുള്ള അവകാശം ജനങ്ങള്‍ക്കുള്ളതുപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. സമൂഹ നന്മ, സാമൂഹിക നീതി, മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കാന്‍ ആവശ്യമായ നിലപാടാണ് എന്‍.എസ്.എസ്. എന്നും സ്വീകരിച്ചിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസരംഗത്തിനും എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുമെതിരേ സര്‍ക്കാര്‍ നടത്തുന്ന തെറ്റായ നീക്കത്തിനെതിരേ അതത് സമയത്ത് തന്നെ പ്രതികരിച്ചിട്ടുണ്ട്. ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്കെതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സര്‍ക്കാര്‍ കൂട്ടാക്കാതെ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംവരണേതര വിഭാഗങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസം മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഇത് സാമൂഹിക നീതിയുടെ…

    Read More »
Back to top button
error: