CrimeNEWS

ഭർത്താവിനെ ഉപേക്ഷിച്ച് അയാളുടെ ബാല്യകാല സുഹൃത്തിനൊപ്പം ഭാര്യ ജീവിതം തുടങ്ങി, ഒടുവില്‍ ഇരുവരേയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്

    ഭർത്താവിനെ ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തിനൊപ്പം താമസം തുടങ്ങിയ ഭാര്യയേയും കാമുകനേയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.

തെക്കന്‍ ഡെല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയുടെ രണ്ടാം ഗേറ്റിനു സമീപത്തു  വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ സണ്ണി എന്ന ഗന്ധര്‍വ് അറസ്റ്റിലായി. ദേഹം മുഴുവനും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു 30കാരിയായ യുവതിയുടേയും യുവാവിന്റേയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

ഒന്നര വര്‍ഷം മുന്‍പാണ് ഗന്ധര്‍വും യുവതിയും വിവാഹിതരായത്. നോയിഡയില്‍ താമസിച്ചിരുന്ന ഇരുവരും ഒരാശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഗന്ധര്‍വിന്റെ ബാല്യകാല സുഹൃത്തായ സാഗറിനെ യുവതി പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി മാറി. ഒടുവിൽ യുവതി ഗന്ധര്‍വിനെ ഉപേക്ഷിച്ച് സാഗറിനൊപ്പം ജീവിതം തുടങ്ങുകയും ചെയ്തു.

ഇരുവരുടേയും ബന്ധം വിലക്കാന്‍ ഗന്ധര്‍വ് പല ശ്രമങ്ങളും നടത്തി. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ഒടുവിൽ തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് സാഗറിനെ ഭീഷണിപ്പെടുത്തുക വരെ ചെയ്തു. അതും ഇരുവരും അവഗണിച്ച് ഒരുമിച്ചുള്ള താമസം തുടര്‍ന്നു. ഇതോടെ പ്രകോപിതനായ ഗന്ധര്‍വ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Back to top button
error: