KeralaNEWS

പുതുവത്സരാഘോഷം കൊച്ചി മെട്രോയ്ക്ക് ബമ്പർ ലോട്ടറിയായി; വരുമാനത്തിൽ സർവകാല റെക്കോഡ്

കൊച്ചി: പുതുവത്സരാഘോഷം കൊച്ചി മെട്രോയ്ക്ക് ബമ്പർ ലോട്ടറിയായി; വരുമാനത്തിൽ സർവകാല റെക്കോഡ്. പുതുവത്സരത്തലേന്നാണ് റെക്കോഡ് വരുമാനം കൊച്ചി മെട്രോ സ്വന്തമാക്കിയത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് തലേന്ന് മാത്രം മെട്രോയിൽ സഞ്ചരിച്ചത് 122897 പേരായിരുന്നു. അതുവഴി 37,22,870 രൂപയാണ് വരുമാനം ലഭിച്ചത്.

കൊച്ചി നഗരത്തിലുടനീളമുള്ള ആഘോഷങ്ങൾ കണക്കിലെടുത്ത് യാത്ര എളുപ്പവും സുരക്ഷിതവുമാക്കാൻ പുലർച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സർവീസ് നീട്ടിയിരുന്നു. പുതുവർഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് 1 മണി വരെ നീട്ടുകയായിരുന്നു. അതേസമയം സർവീസ് നീട്ടി നൽകുക മാത്രമല്ല, രാത്രിയുള്ള സർവീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കിയിരുന്നുള്ളൂ. ഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1 മണി വരെ ടിക്കറ്റ് നിരക്കിൽ 50% ന്റെ കിഴിവാണ് മെട്രോ നൽകിയത്. മുഴുവൻ നിരക്കും ഈടാക്കിയിരുന്നെങ്കിൽ ഇപ്പോൾ ലഭിച്ച വരുമാനത്തിന്റെ ഇരട്ടി കൊച്ചി മെട്രോയ്ക്ക് ലഭിക്കുമായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Signature-ad

ഉത്സവ വേളകളിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇത്തരം ആഘോഷവേളകളിൽ യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ വമ്പൻ ഓഫറുകളാണ് മെട്രോ നൽകുന്നത്. വാട്ടർ മെട്രോ കൂടി പൂർണ തോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണു പ്രതീക്ഷ.

Back to top button
error: