Month: January 2023

  • Kerala

    വളവുതിരിയുന്നതിനിടെ 12 വയസുകാരന്‍ ബസില്‍നിന്ന് തെറിച്ചുവീണു;തലയ്ക്ക് പരുക്ക്, സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

    പാലക്കാട്: വളവുതിരിയുന്നതിനിടെ സ്വകാര്യബസില്‍നിന്ന് തെറിച്ചുവീണ് പന്ത്രണ്ട് വയസുകാരന് പരുക്ക്. പയ്യനെടം എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാമിലിനാണ് പരുക്കേറ്റത്. മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാലത്തിലെ വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ മുഹമ്മദ് ഷാമിലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പയ്യനെടത്തു നിന്ന് മണ്ണാര്‍ക്കാട്ടേക്ക് പോകുകയായിരുന്ന ശിഫ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷാമില്‍. വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരില്‍ നിന്നും ലഭിച്ച വിവരം. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പിന്നീട് പ്രചരിച്ചതോടെയാണ് അപകടവാര്‍ത്ത പുറത്തെത്തിയത്.

    Read More »
  • Social Media

    നഗ്‌നതാപ്രദര്‍ശനമെന്ന് വിമര്‍ശനം; ബി.ജെ.പി.നേതാവിന് മറുപടി കൊടുത്ത് ഉര്‍ഫി

    ശരീര പ്രദര്‍ശനമെന്ന പേരില്‍ തന്നെ വിമര്‍ശിച്ച ബിജെപി മഹിളാ മോര്‍ച്ച നേതാവ് ചിത്ര വാഗിന് മറുപടി നല്‍കി നടി ഉര്‍ഫി ജാവേദ്. മുംബൈ തെരുവുകളില്‍ ഉര്‍ഫി നഗ്‌നതാ പ്രദര്‍ശനം നടത്തുന്നു എന്നായിരുന്നു ചിത്രയുടെ പരാമര്‍ശം. ഉര്‍ഫി ഗ്ലാമറസായ വസ്ത്രം ധരിച്ച് കാറില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ചിത്ര വിമര്‍ശനം ഉന്നയിച്ചത്. മുംബൈയിലെ തെരുവിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ചു നടന്നുവെന്ന പേരില്‍ പരാതിയും ചിത്ര നല്‍കുകയുണ്ടായി. സമൂഹത്തിന്റെ മോശം മനോഭാവത്തെ പ്രോത്സാഹിക്കുകയാണ് ഉര്‍ഫി ചെയ്യുന്നതെന്നും പരാതിയില്‍ അവര്‍ പറഞ്ഞു. ഇതിനെതിരേയാണ് ശക്തമായ പ്രതികരണവുമായി ഉര്‍ഫിയെത്തിയത്. ”എനിക്ക് ഒരു വിചാരണ പോലും ആവശ്യമില്ല. https://www.instagram.com/reel/CmTCsunKRzi/?utm_source=ig_web_copy_link നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ ജയിലില്‍ പോകാന്‍ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരന്‍ എത്രമാത്രം സമ്പാദിക്കുന്നുവെന്നും എവിടെ നിന്നാണ് സമ്പാദിക്കുന്നതെന്നും ലോകത്തെ അറിയിക്കുക.”എന്നാണ് ഉര്‍ഫി പ്രതികരിച്ചത്. ”കൂടാതെ കാലാകാലങ്ങളില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ഒന്നിലധികം പുരുഷന്മാര്‍ക്കെതിരെ പീഡനാരോപണമുണ്ട്. ആ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍…

    Read More »
  • Crime

    രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

    കോട്ടയം: എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പില്‍ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ ഷാന്‍ (38) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കഴിഞ്ഞദിവസം രാത്രി, എരുമേലിയില്‍ താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ഷിഹാസിനെതിരേ എരുമേലി സ്റ്റേഷനില്‍ വധശ്രമ കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    ഓഫീസില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയെന്ന് സിസോദിയ; റെയ്ഡ് അല്ലെന്ന് സി.ബി.ഐ.

    ന്യൂഡല്‍ഹി: സി.ബി.ഐ. തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, സിസോദിയയുടെ ആരോപണം സി.ബി.ഐ. നിഷേധിച്ചു. ”ഇന്ന് വീണ്ടും സി.ബി.ഐ. എന്റെ ഓഫീസിലെത്തി. അവര്‍ക്ക് സ്വാഗതം. അവര്‍ എന്റെ വീട് റെയ്ഡ് ചെയ്തു. എന്റെ ഓഫീസ് റെയ്ഡ് ചെയ്തു. എന്റെ ലോക്കര്‍ പരിശോധിച്ചു. എന്റെ ഗ്രാമത്തില്‍ പോലും അന്വേഷണം നടത്തി. എനിക്കെതിരേ ഒന്നും കണ്ടെത്താനായില്ല. എനിക്കെതിരേ ഒന്നും കണ്ടെത്താന്‍ സാധിക്കുകയുമില്ല, കാരണം ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല”- സിസോദിയ ട്വീറ്റ് ചെയ്തു. അതേസമയം, ഒരു രേഖ ശേഖരിക്കാനാണ് സിസോദിയയുടെ ഓഫീസില്‍ സി.ബി.ഐ. സംഘം സന്ദര്‍ശനം നടത്തിയതെന്നും അത് റെയ്ഡ് ആയിരുന്നില്ലെന്നും സി.ബി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    Read More »
  • Crime

    ചില്ല മുറിക്കാനുള്ള അനുമതി മറയാക്കി സര്‍ക്കാര്‍ ഓഫീസ് വളപ്പിലെ കൂറ്റന്‍ തേക്ക് മുറിച്ചുകടത്താന്‍ ശ്രമം

    പാലക്കാട്: ചില്ല മുറിക്കാനുള്ള അനുമതിയുടെ മറവില്‍ പാലക്കാട് ജില്ലാ വ്യവസായകേന്ദ്രം ഓഫിസ് വളപ്പിലെ കൂറ്റന്‍ തേക്ക് മുറിച്ചുകടത്താന്‍ ശ്രമം. മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ മരംമുറിച്ചവര്‍ സ്ഥലംവിട്ടു. മരം മുറിക്കാന്‍ അനുമതി ആരും തേടിയിരുന്നില്ലെന്നു നഗരസഭ വ്യക്തമാക്കി. രണ്ടാം ശനിയാഴ്ച ആയതിനാല്‍ ഇന്നലെ ഓഫീസ് അവധിയായിരുന്നു. ഇതിന്റെ മറവിലാണു മരംമുറിക്കാനുള്ള ശ്രമം. തേക്കു മുറിക്കാന്‍ വനംവകുപ്പിന്റെയോ നഗരസഭയുടെയോ അനുമതി ഇല്ലായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അനുമതിയുണ്ടോ എന്നു ചോദിച്ചപ്പോള്‍തന്നെ, മരംമുറിച്ചവര്‍ തടിക്കഷണങ്ങള്‍ വാഹനത്തില്‍നിന്ന് താഴെയിറക്കി സ്ഥലം കാലിയാക്കി. നേരത്തേ, അട്ടപ്പാടിയില്‍ റിസീവറുടെ മേല്‍നോട്ടത്തിലുള്ള സ്ഥലത്തെ തേക്ക് മുറിച്ച് കടത്താനുള്ള ശ്രമം വനംവകുപ്പ് തടഞ്ഞിരുന്നു. അഗളി നായ്ക്കര്‍പാടിയിലാണ് 80 ലേറെ തേക്കുമരങ്ങള്‍ മുറിച്ചത്. അന്നും അവധിയുടെ മറവിലാണ് തേക്കുമരങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.

    Read More »
  • Kerala

    വാഗമണ്‍-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരുക്ക്

    ഇടുക്കി: വാഗമണ്‍-തൊടുപുഴ റോഡില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്കും യാത്രക്കാരിക്കും സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരും കുടുംബവും സഞ്ചരിച്ച ബസാണ് കൂവപ്പള്ളി എസ് വളവിന് സമീപം രാത്രി എട്ടോടെ അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡില്‍ മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചാണ് നിന്നത്. റോഡിന് താഴെ ആലപ്പാട്ട് ജിജിയുടെ വീടാണ്. ഈ പ്രദേശത്ത് അപകടം പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് സംരക്ഷണ വേലിയില്ല. പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.  

    Read More »
  • Crime

    കുടുംബത്തിനു നാണക്കേടുണ്ടാക്കി; ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരിച്ചുവന്ന മകളെ അച്ഛന്‍ തല്ലിക്കൊന്നു

    ചണ്ഡീഗഡ്: ഭര്‍ത്താവിനെ ഉപേക്ഷിച്ചു തിരികെ വന്നതിന് അച്ഛന്‍ മകളെ അടിച്ചു കൊന്നു. ഹരിയാനയിലെ സിര്‍സയിലാണു ദാരുണ സംഭവം. ഭാരത് നഗര്‍ സ്വദേശി മോണിക്ക(30)യാണ് അച്ഛന്‍ വേദ്പാലിന്റെ അടിയേറ്റു മരിച്ചത്. 2008 ലായിരുന്നു മോണിക്കയും കംന്‍പുര്‍ സ്വദേശി ചരണ്‍ജിത്ത് സിംഗുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ എട്ടു വയസുള്ള ഒരാണ്‍കുട്ടിയുമുണ്ട് ദമ്പതികള്‍ക്ക്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മുതല്‍ മോണിക്ക മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. മോണിക്ക വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ വേദ്പാല്‍ തിരികെപോകാന്‍ നിര്‍ബന്ധിച്ചെന്നു സഹോദരന്‍ മിത്രസെയ്ന്‍ വെളിപ്പെടുത്തി. വിവാഹമോചിതയാകുന്നതു കുടുംബത്തിന്റെ അന്തസ്സിനു ചേരുന്നതല്ലെന്നും മോണിക്ക കാരണം സമൂഹത്തില്‍ നാണംകെട്ടെന്നും ആരോപിച്ചു മര്‍ദനം പതിവായി. പലപ്പോഴും പിതാവ് മദ്യപിച്ചു വന്നായിരുന്നു മര്‍ദനം. ജനുവരി 11 നും മോണിക്കയും അച്ഛനും തമ്മില്‍ വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മിത്രസെയ്‌ന്റെ ഭാര്യയും മകനും അമ്മ കലാവതിയും പുറത്തുപോയിരിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ വേദ്പാല്‍ വടികൊണ്ട് മകളുടെ തലതല്ലിപ്പൊളിക്കുകയായിരുന്നു. ഇതിനുശേഷം മകളുടെ മുറി പൂട്ടി ഇയാള്‍ പുറത്തു പോയി. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ്…

    Read More »
  • LIFE

    കാർത്തിക നക്ഷത്രക്കാരുടെ പൊതു സ്വഭാവവും ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങളും

    കാർത്തിക നക്ഷത്രക്കാർ കർമ്മ കുശലരായിരിക്കും. മാത്രമല്ല കുടുംബത്തിൽ പ്രധാനിയുമായിരിക്കും ഇവർ സുന്ദരന്മാരും സത്യവാന്മാരും സദ്ഗുണ സമ്പന്നരും ആയിരിക്കും. ക്ഷിപ്ര കോപം ഉണ്ടെങ്കിലും അസാമാന്യ ബുദ്ധിസാമർത്ഥ്യത്താൽ പെട്ടെന്ന് ഇവർ തീരുമാനങ്ങളെടുക്കും. ഈശ്വരവിശ്വാസികളായ ഇവർ ഹാനികരമായ കൂട്ടുകെട്ടുകളിൽ നിന്ന് അകൽച്ച പാലിക്കും. അന്യരിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഇവർ കാര്യമാക്കുകയില്ല. ജനിച്ച നാടുവിട്ട് അന്യദേശങ്ങളിൽ എത്തി അവിടെ പേരും പ്രശസ്തിയും നേടും. ദാമ്പത്യജീവിതം പൊതുവേ സംതൃപ്തമായിരിക്കുമെങ്കിലും ഭാര്യയുടെ ആരോഗ്യക്കുറവ് ചിലരുടെ ജീവിത സുഖത്തിന് ഹാനി വരുത്തും. പൊതുവേ സൽക്കാരപ്രിയരും മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ പരിശ്രമിക്കുന്നവരുമാണ് കാർത്തിക നക്ഷത്രക്കാർ. ഓർമശക്തിയും സംഭാഷണ പ്രിയവുമാണ് ഈ നക്ഷത്രത്തിന്റെ സ്വഭാവമുദ്ര. ഈ നക്ഷത്രക്കാർ കല, രാഷ്ട്രീയം എന്നീ രംഗങ്ങളിൽ പ്രശസ്തി നേടും. പിതൃസ്വത്തിൽ അർഹമായ ഗുണഫലങ്ങൾ ലഭിക്കാൻ സാദ്ധ്യതയില്ല. ഏറ്റെടുക്കുന്ന ജോലി ഇഷ്ടത്തോടെ ചെയ്യും. നിർബന്ധ ബുദ്ധിക്കാരായ ഇവർ സ്വപ്രയത്നം കൊണ്ട് ഉയർച്ചയിലെത്തും. മാതൃസ്നേഹം ഇവർക്ക് കൂടുതലായി ഉണ്ട്. പിതൃഗുണം കുറവായിരിക്കും. ഭക്ഷണകാര്യത്തിൽ എരിവും പുളിയും ഏറെ ഇഷ്ടമായിരിക്കും.…

    Read More »
  • Fiction

    പരിമിതികളുടെ കെട്ടുപാടുകളില്‍ നിന്നും മോചനം നേടൂ, വിജയത്തിൻ്റെ പാതയിലൂടെ മുന്നേറൂ

    വെളിച്ചം ആ ഗുരുവും ശിഷ്യനും ഏറെ നടന്നു നടന്ന് കുന്നിന്‍ചെരുവിലെത്തി. വിശന്നപ്പോള്‍ അടുത്തുകണ്ട കുടിലില്‍ കയറി ഭക്ഷണം ചോദിച്ചു. അവിടെ ആകെ ഉണ്ടായിരുന്നത് കുറച്ച് സംഭാരം മാത്രമാണ്. അവര്‍ ആര്‍ത്തിയോടെ അത് കുടിച്ചു. പുറത്തിറങ്ങിയപ്പോള്‍ ആ പറമ്പിനരുകിൽ ഒരു പശു നില്‍ക്കുന്നത് കണ്ടു. ഗുരു ആ പശുവിനെ കെട്ടഴിച്ചുവിടാന്‍ ആവശ്യപ്പെട്ടു. ശിഷ്യന്‍പറഞ്ഞു: “ഇവരുടെ ആകെ വരുമാനമാണ് ഈ പശു. അതിനെ കെട്ടഴിച്ചുവിട്ടാല്‍ അതെവിടെയെങ്കിലും പോകും.” ഗുരു ആ വാദം അംഗീകരിച്ചില്ല. ഒടുവിൽ ഗുരുവിന്റെ വാക്ക് ധിക്കരിക്കാന്‍ കഴിയാതെ ശിഷ്യന്‍ അങ്ങനെ തന്നെ ചെയ്തു. പശു കുന്നിറങ്ങി ദൂരെ എങ്ങോട്ടോ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവും ശിഷ്യനും വീണ്ടും അതേ സ്ഥലത്തെത്തിയപ്പോള്‍ അവിടെ വലിയൊരു വീട് കണ്ടു. അവര്‍ ആ വീട്ടിലേക്ക് കയറി. വീട്ടുകാര്‍ പറഞ്ഞു: “ഞങ്ങളുടെ ആകെ വരുമാനം ആ പശുവായിരുന്നു. അതിനെ നഷ്ടപ്പെട്ടപ്പോള്‍ ജീവിക്കാനായി ഞങ്ങൾക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവന്നു. അന്നുമുതലാണ് ഞങ്ങളുടെ ജീവിതം രക്ഷപ്പെട്ടത്…” ഗുരു ശിക്ഷ്യനെ ഒന്നു…

    Read More »
  • Local

    തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തില്‍ ഡിഎംകെയിൽ അച്ചടക്ക നടപടി

    ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തില്‍ ഡിഎംകെയിൽ അച്ചടക്ക നടപടി. ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ സസ്പെൻഡ് ചെയ്തു. ജനറൽ സെക്രട്ടറി ദുരൈ മുരുകനാണ് നടപടി അറിയിച്ചത്. ശിവാജി കൃഷ്ണമൂർത്തി എല്ലാ പാർട്ടി ചുമതലകളിൽ നിന്നും താൽകാലികമായി നീക്കി. അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഗവർണർക്ക് മടിയാണെങ്കിൽ അദ്ദേഹം കശ്മീരിന് പോകട്ടെ, അയാളെ വെടിവച്ചിടാൻ ഒരു തീവ്രവാദിയെ ഞങ്ങളയക്കാം എന്നായിരുന്നു ശിവാജി കൃഷ്ണമൂർത്തി ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. ഗവർണർക്കെതിരായി യാതൊന്നും പറയരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗം പൂർണമായി ഗവർണർ വായിച്ചിരുന്നെങ്കിൽ താൻ അദ്ദേഹത്തിന്‍റെ കാലിൽ പൂക്കൾ വച്ചു തൊഴുമായിരുന്നു എന്നും പറഞ്ഞതിന് ശേഷമായിരുന്നു വിവാദ പരാമർശം. ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ഗവർണറുടെ സെക്രട്ടറി പ്രസന്ന രാമസ്വാമി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഡിഎംകെ സർക്കാരിന് നട്ടെല്ലുണ്ടെങ്കിൽ ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി…

    Read More »
Back to top button
error: