CrimeNEWS

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പില്‍ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ ഷാന്‍ (38) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും കഴിഞ്ഞദിവസം രാത്രി, എരുമേലിയില്‍ താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഷിഹാസിനെതിരേ എരുമേലി സ്റ്റേഷനില്‍ വധശ്രമ കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: