IndiaNEWS

ഓഫീസില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയെന്ന് സിസോദിയ; റെയ്ഡ് അല്ലെന്ന് സി.ബി.ഐ.

ന്യൂഡല്‍ഹി: സി.ബി.ഐ. തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, സിസോദിയയുടെ ആരോപണം സി.ബി.ഐ. നിഷേധിച്ചു.

”ഇന്ന് വീണ്ടും സി.ബി.ഐ. എന്റെ ഓഫീസിലെത്തി. അവര്‍ക്ക് സ്വാഗതം. അവര്‍ എന്റെ വീട് റെയ്ഡ് ചെയ്തു. എന്റെ ഓഫീസ് റെയ്ഡ് ചെയ്തു. എന്റെ ലോക്കര്‍ പരിശോധിച്ചു. എന്റെ ഗ്രാമത്തില്‍ പോലും അന്വേഷണം നടത്തി. എനിക്കെതിരേ ഒന്നും കണ്ടെത്താനായില്ല. എനിക്കെതിരേ ഒന്നും കണ്ടെത്താന്‍ സാധിക്കുകയുമില്ല, കാരണം ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല”- സിസോദിയ ട്വീറ്റ് ചെയ്തു.

അതേസമയം, ഒരു രേഖ ശേഖരിക്കാനാണ് സിസോദിയയുടെ ഓഫീസില്‍ സി.ബി.ഐ. സംഘം സന്ദര്‍ശനം നടത്തിയതെന്നും അത് റെയ്ഡ് ആയിരുന്നില്ലെന്നും സി.ബി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: