Month: January 2023

  • Kerala

    തേക്കടി-കൊച്ചി സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

    ഉപ്പുതറ: തേക്കടി-കൊച്ചി സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് നിസാര പരുക്ക്. മേരികുളം, ഇടപ്പൂക്കുളത്തിനും, പുല്ലുമേടിനും ഇടയില്‍ കുളമക്കാട്ടുപടി ഒടിച്ചുകുത്തി വളവില്‍ ശനിയാഴ്ച വൈകിട്ട് 4.30 നാണ് അപകടം. കുമളിയില്‍ നിന്നും ഉപ്പുതറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഹാന്‍ഡ് ബ്രേക്കിട്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ബസ് വേഗം കുറഞ്ഞ് താഴ്ചയിലേക്ക് പോകുകയായിരുന്നു. 50 അടി താഴ്ചയില്‍ എത്തി പാറയില്‍ തട്ടി ഒരു വശത്തേക്ക് മറിഞ്ഞു. ഈ സമയം രണ്ടു കാപ്പി കുറ്റികള്‍ ഉള്ളിലേക്ക് തുളഞ്ഞു കയറിയതിനാലാണ് ബസ് നിന്നത്. ഇവിടെ നിന്നും 10 അടി കൂടി ബസ് മുന്നോട്ടു നീങ്ങിയിരുന്നെങ്കില്‍ 500 അടി താഴ്ചയിലേക്ക് മറിയുമായിരുന്നു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായിപ്പോയതെന്നു നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ അഞ്ചുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കുമളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ പുല്ലുമേട് മംഗലശേരിയില്‍ മോളിയുടെ(57) വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. ബസില്‍…

    Read More »
  • Kerala

    ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സി.എം.ഐ. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാമെത്രാന്‍

    കൊച്ചി: ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സി.എം.ഐ.യെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ജനുവരി 14ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 4.30ന് സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഓസ്‌ട്രേലിയന്‍ സമയം രാത്രി 10 മണിക്കു മെല്‍ബണ്‍ രൂപതാകേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് അംഗങ്ങളുടെ സാനിധ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മെല്‍ബണ്‍ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാന്‍ മാര്‍ ബോസ്‌കോ പൂത്തൂരും ചേര്‍ന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. തലശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകയില്‍ പനന്തോട്ടത്തില്‍ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മേയ് 31ന് ഫാ. ജോണ്‍ ജനിച്ചു. സ്‌കൂള്‍ പഠനം…

    Read More »
  • Food

    എരിവുള്ള ഭക്ഷണം ഒഴിവാക്കരുത്, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുൾപ്പടെ ഗുണങ്ങൾ നിരവധി

    എരിവുള്ള ഭക്ഷണം എപ്പോഴും കഴിക്കുന്ന വ്യക്തിയെ സന്തോഷിപ്പിക്കും എന്ന് പഠന റിപ്പോര്‍ട്ട്. ഇതിന് ശാസ്ത്രീയ വിശദീകരണം നല്‍കുന്നു വിദഗ്ധര്‍. സ്‌പൈസി സെറോടോണിന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തെയും വിഷാദത്തെയും അടിച്ചമര്‍ത്തുമത്രെ. മാത്രമല്ല, എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വേറെയും ചില ഗുണങ്ങളുണ്ടെന്ന് സമർത്ഥിക്കുകയാണ് ഈ റിപ്പോര്‍ട്ട്. പച്ചമുളകും വറ്റല്‍ മുളകുമൊക്കെയാണ് നമ്മള്‍ എരിവിനായി പതിവായി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ ആണ് എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതേ കാപ്‌സൈസിന് ചില പ്രയോജനങ്ങളും ഉണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. പച്ചമുളകിലും വറ്റല്‍മുളകിലും വൈറ്റമിന്‍ സിയടക്കം ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. എരിവുള്ള ഭക്ഷണം മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനുപുറമേ എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള വ്യഗ്രത കുറയ്ക്കുകയും ചെയ്യും. വേദനയുടെ സിഗ്നലുകള്‍ തലച്ചോറിലേക്ക്…

    Read More »
  • Kerala

    കവി ശാന്തൻ്റെ ‘യുദ്ധവും മൃത്യുഞ്ജയവും‘ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

       കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട പുസ്തകോത്സവത്തിന്റെ നാലാം ദിനമായ വ്യാഴാഴ്ച ഉച്ചയ്ക്ക് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച കവി ശാന്തന്റെ ‘യുദ്ധവും മൃത്യുഞ്ജയവും റേഡിയേഷൻ ടേബിളിലെ അനുഭവങ്ങൾ’ എന്ന അനുഭവപുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം സിനിമാസംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണൻ പ്രമുഖ എഴുത്തുകാരൻ സി. അശോകനു നൽകി പ്രകാശനം ചെയ്തു തുടർന്നു നടന്ന പുസ്തക ചർച്ചയിൽ ഡൊമിനിക് ജെ കാട്ടൂർ, ഷിബു ഗംഗാധരൻ, ശാന്തൻഎന്നിവർ സംസാരിച്ചു.

    Read More »
  • Food

    എന്തൊക്കെയാണ് വിരുദ്ധാഹാരങ്ങള്‍…? അവ കഴിച്ചാലുള്ള ദോഷങ്ങൾ എന്തൊക്കെ…? നിർബന്ധമായും അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

       എത്രത്തോളം കഴിക്കാമോ അത്രയും വാരിവലിച്ച് വലിച്ച് കഴിക്കുക. എന്നതാണു ഭൂരിപക്ഷം മലയാളികളുടെയും രീതി. പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമുള്ള താൽപര്യം പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിനു വഴിയൊരുക്കി. ആഹാരം കഴിക്കുമ്പോള്‍ അവയുടെ ഗുണം അറിഞ്ഞ് ശരിയായ അളവില്‍ കഴിക്കുകയും ചിട്ടയായി വ്യായാമം ചെയ്യുകയും ചെയ്താല്‍ ആരോഗ്യം ദോഷമില്ലാതെ നിലനിർത്താം. ചില ആഹാരങ്ങള്‍ മറ്റു ചിലവയോടു ചേര്‍ത്തുപയോഗിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരമാകും. അങ്ങനെയുള്ള കോമ്പിനേഷന്‍സിനെ വിരുദ്ധാഹാരങ്ങള്‍ എന്നു പറയുന്നു. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അകാരണമായി അനുഭവപ്പെടുന്ന പല അസ്വസ്ഥതകൾക്കും കാരണം ഒരു പരിധി വരെ ഇവയാണ്. എന്താണ് വിരുദ്ധാഹാരം ? ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടാതെ ദോഷാംശങ്ങളെ ഉണ്ടാക്കി, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയെ വിരുദ്ധം എന്നു പറയുന്നു. ശരീരത്തില്‍ എത്തിച്ചേരുന്ന ഉടനെ ഇവ ലക്ഷണങ്ങള്‍ കാണിക്കുകയോ രോഗങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ശരീരത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ പലവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു. ആഹാരങ്ങള്‍ പൊതുവെ വിഷാംശം ഉള്ളവയല്ല. എന്നാല്‍ ചിലവയുടെ ഒരുമിച്ചുള്ള…

    Read More »
  • Movie

    ദിനേശ് ബാബു സംവിധാനം ചെയ്‌ത ‘മഴവില്ല്’ മലയാളത്തിലെത്തിയിട്ട് 24 വർഷം

    സിനിമ ഓർമ്മ കന്നഡ ചിത്രത്തിന്റെ മലയാളം റീമേയ്ക്ക് ‘മഴവില്ല്’ റിലീസ് ചെയ്‌തിട്ട് 24 വർഷം. 1999 ജനുവരി 15നായിരുന്നു കന്നഡ സിനിമയിലെ പ്രശസ്‌ത കാമറാമാൻ ദിനേശ് ബാബു സംവിധാനം ചെയ്‌ത ചിത്രത്തിന്റെ റിലീസ്. തിരുവനന്തപുരം സ്വദേശിയാണ് ദിനേശ് ബാബു. അദ്ദേഹം കന്നടയിൽ ചെയ്‌ത ‘അമൃതവർഷിണി’ എന്ന സൂപ്പർഹിറ്റ് ചിത്രമാണ് മലയാളത്തിൽ ‘മഴവില്ല് ‘ ആയത്. കുഞ്ചാക്കോ ബോബൻ, വിനീത്, പ്രീതി എന്നിവർ മുഖ്യവേഷങ്ങൾ ചെയ്‌തു. സംവിധായകന്റെ കഥയ്ക്ക് ജെ പള്ളാശ്ശേരി തിരക്കഥയെഴുതി . സ്വസ്ഥമായി ജീവിക്കുന്നവരുടെ ഇടയിലേയ്ക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി വരുന്നവരുണ്ട്; വിദ്വേഷത്തിന്റെ വിഷവിത്തുമായി വരുന്നവരുമുണ്ട്. മഴവില്ല് രണ്ടാം ഗണത്തിൽ പെടുന്നു. കാമുകി മരിച്ച ഓർമ്മയിൽ ജീവിക്കുന്ന ഒരാൾ സുഹൃത്തിന്റെ ഭാര്യയിൽ കാമുകിയെ കാണുകയും സുഹൃത്തിനെ ഇല്ലായ്‌മ ചെയ്യുകയും കാര്യങ്ങൾ മനസിലാക്കുന്ന ഭാര്യ അയാൾക്ക് പിടി കൊടുക്കാതെ ആത്മഹത്യ ചെയ്യുന്നതുമാണ് കഥ. വിനീതിന് ആയിരുന്നു നെഗറ്റീവ് റോൾ. ‘കിളിവാതിലിൽ,’ ‘രാവിൻ നിലാക്കായൽ,’ ‘ശിവദം,’ ‘പൊന്നോലത്തുമ്പിൽ,’ ‘പുള്ളിമാൻ കിടാവേ’ എന്നീ ഗാനങ്ങൾ (കൈതപ്രം-മോഹൻ…

    Read More »
  • Health

    പ്രമേഹവും ഓർമക്കുറവുമുണ്ടോ…? വീട്ടുമുറ്റത്ത് ഒരു പാഷൻ ഫ്രൂട്ട് നട്ടുവളർത്തൂ

    ഡോ.വേണു തോന്നക്കൽ നിങ്ങളുടെ വീട്ടിൽ ഒരു പാഷൻ ഫ്രൂട്ട് (Passion fruit) ചെടിയുണ്ടോ? ഉത്തരം ഉണ്ട് എന്നാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇത്തരമൊരു ചെടി നട്ടു നനക്കേണ്ടതാണ്. അത്രകണ്ട് പോഷകസമൃദ്ധമാണ് നാം നിസ്സാരമായി കാണുന്ന ചെറുനാരങ്ങയുടെ ആകൃതിയിലും നിറത്തിലും വലിപ്പത്തിലും ഉള്ള ഈ പഴം. ഇത് ജീവകം സി യുടെ നല്ല ഒരു സ്രോതസ്സാണ്. കൂടാതെ ജീവകം ഏ, ജീവകം ബി കോംപ്ലക്സ്, പോളി ഫിനോലുകൾ തുടങ്ങിയ ഫൈറ്റോ കെമിക്കലുകൾ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഖനിജങ്ങൾ, ആൻറി ഓക്സിഡന്റുകൾ, നാരു ഘടകം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലുള്ള ഹോളിഫീനോലുകൾ നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കൂടുതൽ മെച്ചപ്പെടുത്തുന്നു. രക്തത്തിൽ പഞ്ചസാരയുടെ അമിത വർദ്ധന തടയുന്നു. മാത്രമല്ല ഇതര പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് പാഷൻ ഫ്രൂട്ടിൽ വളരെ കുറവാണ്. ഗ്ലൈസീമിക് ഇൻഡക്സ് 30 (Glycemic index 30) ആണ് .…

    Read More »
  • Kerala

    സി.പി.ഐ നേതാവിനും ഭര്‍ത്താവിനും ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കണം; തൊഴിലുറപ്പ് തൊഴിലാളികളോട് പണം ആവശ്യപ്പെട്ട് വോയിസ് മെസേജ്, വിവാദം

    കൊല്ലം: ഡല്‍ഹിയില്‍ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ ചെലവിലേക്കുള്ള പണം പിരിച്ചു നല്‍കണം എന്ന അഞ്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വനിതാ നേതാവുമായ ആനി ബാബു തൊഴിലുറപ്പ് തൊഴിലാളികളോട് ആവശ്യപ്പെട്ടതായി ആക്ഷേപം. സി.പി.ഐ വനിതാ നേതാവ് പാര്‍ട്ടി ഗ്രൂപ്പിലേക്ക് അയച്ച ശബ്ദസന്ദേശം പുറത്തായതോടെ പഞ്ചായത്തിലും പുറത്തും വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. ജനുവരി 20 നാണ് മാര്‍ച്ച്. അഞ്ചലില്‍ നിന്നും താനും ഡല്‍ഹിക്ക് പോകുന്നുണ്ട്. ഭര്‍ത്താവും ഒപ്പമുണ്ട്. ഇതിലേക്ക് 45,000 രൂപ ചിലവു വരും. ഇത് ഉടന്‍ അടയ്ക്കുന്നതിനായി പണം എല്ലാവരും നല്‍കണം എന്നാണു വാട്‌സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, ശബ്ദ സന്ദേശം പുറത്തായതോടെ ഇടപെട്ട പാര്‍ട്ടി ആനി ബാബു ഡല്‍ഹിക്ക് പോകണ്ടതില്ല എന്ന തീരുമാനത്തിലാണ്. ഇതേ തുടര്‍ന്ന് താന്‍ പോകുന്നില്ലെന്നും ആരും ഇതിലേക്ക് പണം പിരിക്കേണ്ട എന്നുമുള്ള മെസേജും പുറത്തായി. അതേസമയം, ആനി ബാബു പിരിച്ചു നല്‍കണം എന്ന് പറഞ്ഞത് സംഘടനയ്ക്ക് വേണ്ടിയാണ് എന്നും അവരുടെ…

    Read More »
  • Kerala

    പാലക്കാട് വീണ്ടും ‘പിടി 7’ ഇറങ്ങി, ഒപ്പം രണ്ടു കുട്ടിയാനകളും; ധോണിയിലെ ജനങ്ങള്‍ ആശങ്കയില്‍

    പാലക്കാട്: ധോണിയിലെ ലീഡ് കോളജിന് സമീപത്ത് പി.ടി 7 ഇറങ്ങി. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ 5 ആനകളാണിറങ്ങിയത്. ശനിയാഴ്ച രാവിലെയും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങള്‍. തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങള്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്. ഇപ്പോള്‍ വൈകുന്നേരം ആറ് മണിക്ക് ശേഷം പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ല. അതിരാവിലെ ജോലിക്ക് പോകുന്നവര്‍ പലപ്പോഴും ആനയ്ക്ക് മുന്നില്‍ അകപ്പെടാറുണ്ട്. മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. അതിന് ശേഷം പ്രഭാത നടത്തം തന്നെ പലരും വേണ്ടെന്ന് വച്ചിരിക്കുകയാണ്. ധോണിയില്‍ ഇറങ്ങിയ ആനയെ തിങ്കളാഴ്ചയ്ക്ക് ശേഷം മയക്കുവെടിവയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം പന്തല്ലൂരില്‍ രണ്ടുപേരെ കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ പന്തല്ലൂര്‍ മെക്കന എന്ന അരസിരാജ മുത്തങ്ങയിലെ കൂട്ടിലായത്.

    Read More »
  • Crime

    സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍

    പത്തനംതിട്ട: പോലീസ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സി.പി.ഒ: സജീഫ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. നിലവില്‍ സജീഫ് ഖാന്‍ സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞ മാസം 16 നാണ് സംഭവമുണ്ടാകുന്നത്. താത്കാലിക ജീവനക്കാരിയെ സജീഫ് ഖാന്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോള്‍ ഇവര്‍ എതിര്‍ത്തിരുന്നു. വീണ്ടും കടന്നുപിടിക്കാന്‍ ശ്രമം നടത്തിയതോടെ ആറന്മുള എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പോലീസ് കേസെടുത്തു. തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

    Read More »
Back to top button
error: