Month: January 2023

  • Local

    ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം

    മലപ്പുറം: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പെരിന്തൽമണ്ണ താഴേക്കോട് അരക്കുപറമ്പ് ആദിവാസി കോളനിയിലെ ശോഭ (26) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ശോഭയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ട്രൈബൽ പ്രമോട്ടർ മണികണ്ഠനെ വിവരം അറിയിച്ചു. തുടർന്ന് മണികണ്ഠൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് ഫഹദ് അലി പി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീർ പി എന്നിവർ കോളനിയിൽ എത്തി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീറിന്റെ പരിശോധനയിൽ പ്രസവം എടുക്കാതെ ശോഭയെ ആംബുലൻസിലേക്ക് മാറ്റുന്നത് സുരക്ഷിതം അല്ലെന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഈ സമയം സ്ഥലത്തെത്തിയ ആശ പ്രവർത്തക ജുമൈദയും സജീറിന്…

    Read More »
  • NEWS

    സൗദിയിൽ മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

    റിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് – ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടോടെയുണ്ടായ അപകടത്തിലാണ് മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) മരിച്ചത്. റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം. റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യുവാവ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. യൂസുഫ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്തു. ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് അവാസാനമായി നാട്ടിൽ പോയി പത്ത് ദിവസം അവിടെ ചെലവഴിച്ച ശേഷം മടങ്ങിയത്. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. പിതാവ്: ബീരാൻ, മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയയാണ് മാതാവ്. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14),…

    Read More »
  • Local

    വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

    തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബാലരാമപുരം വെടിവെച്ചാൻ കോവിൽ അയണിമൂട് സ്വദേശിനിയായ 24 കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് സംഭവം. വീടിൻ്റെ അടുക്കളയിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് കുമാർ ടി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആരോമൽ സി.എസ് എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആരോമൽ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് കുമാർ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി…

    Read More »
  • Kerala

    ‘ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങും’, തരൂരിനെ പിന്തുണച്ച് കെ.എസ്. ശബരീനാഥന്‍

    തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തെ ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്. കേരള മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പറഞ്ഞ ശശി തരൂര്‍ എംപിക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ രൂക്ഷ പ്രതികരണത്തിന് പിന്നാലെയാണ് നേതാക്കള്‍ പരസ്യ പോര് തുടങ്ങിയത്. തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ മുന്‍ എംഎല്‍‌എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥനും തരൂരിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങും’ എന്നാണ് തരൂരിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ശബരി കുറിച്ചത്. മനോരമ ചാനലിന്‍റെ വാര്‍ത്താ താരത്തിനുള്ള പുരസ്കാര ജേതാവായ ഡോ. ശശി തരൂരിനെ അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് ശബരീനാഥന്‍ തരൂരിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയത്. എഐസിസി അധ്യക്ഷ പദവിയിലേക്ക് തരൂര്‍ മത്സരിച്ചപ്പോഴും പരസ്യപിന്തുണയുമായി ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു. അതേസമയം തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് യൂത്തു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ നടത്തിയത്. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ…

    Read More »
  • Kerala

    ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപം: സിപിഎം നയരേഖയിൽ മുന്നണിയിൽ ഭിന്നത, എതിർപ്പറിയിച്ചു സി.പി.ഐയും ജനതദളും 

    തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന സിപിഎം നയരേഖയിൽ സിപിഐക്കും ജതാദളിനും ഭിന്നസ്വരം. സാമൂഹ്യ നീതി അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഇരു കക്ഷികളുടെയും നേതാക്കൾ ഇടത് മുന്നണി യോഗത്തിൽ പങ്കുവച്ചു. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. സ്വാശ്രയ സമരകാലം ഓർമ്മിപ്പച്ചപ്പോൾ ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്റെ ന്യായവാദം മറിച്ചായിരുന്നു. ലോകം മാറുന്നതിന് അനുസരിച്ച് കേരളത്തിലും മാറ്റം വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയവ്യതിയാനത്തെ ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ വിശേഷിപ്പിച്ചത് കാലോചിത മാറ്റം എന്ന പ്രയോഗം കൊണ്ടായിരുന്നു. ഘടക കക്ഷികൾക്ക് പക്ഷെ ആശങ്ക മാറിയില്ല. വിദേശനിക്ഷപം വരുമ്പോൾ അതിനു പിന്നിൽ കാണാച്ചരടുകൾ ഉണ്ടാകുമെന്ന് സിപിഐയും ജനതാദളും ചൂണ്ടിക്കാട്ടി. സാമൂഹ്യനീതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിക്ഷേപകർക്ക് ഉണ്ടാകില്ലെന്നും അതുകൊണ്ട് ഇതാവശ്യമുണ്ടോ എന്ന സംശയം സിപിഐയും ജനതാദളും മുന്നണി യോഗത്തിൽ ഉന്നയിച്ചു. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. വരും വരായ്കകൾ ആലോചിച്ചേ വായ്പയെടുക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പ്…

    Read More »
  • Kerala

    സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി  

    ആലപ്പുഴ: സി. പി. എം. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. പാർട്ടി അന്വഷണ കമ്മീഷൻ റിപ്പോർട്ടിനെതുടർന്നാണ് നടപടി. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി. രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടായത്. എ.പി സോണ അപമാനിക്കാൻ ശ്രമിച്ചെന്നു പാർട്ടി അംഗമായ ഒരു സ്ത്രീയാണ് പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സോണയുടെ സഹപ്രവർത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സീക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമുണ്ടായത്. ചില നേതാക്കള്‍ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് അന്വേഷണ കമീഷനെ നിയോഗിച്ച് നടപടി സ്വീകരിച്ചത്. നടപടിക്ക് എതിരെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും മറുവിഭാഗം മറുപടി…

    Read More »
  • Kerala

    ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ഡോ. അരുൺ കുമാറിനെതിരെ പരാതി; കേരള സർവകലാശാലയോട് വിശദീകരണം തേടി യുജിസി

    ന്യൂഡൽഹി: ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ പരാതി. ഇതേത്തുടർന്നു കേരള സർവകലാശാലയോട് വിശദാംശങ്ങൾ തേടി യുജിസി കത്തയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്. ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്. ഈ പരാതിയിൽ പരിശോധന നടത്തി വിവരം അറിയിക്കാൻ യുജിസി ജോയിന്‍റ് സെക്രട്ടറി ഡോ. മഞ്ജു സിങ്ങ് ജെ എസിനാണ് യുജിസി ചെയർമാൻ നിർദ്ദേശം നൽകിയത്. അതേസമയം, കലോത്സവ ഭക്ഷണ വിവാദത്തിൽ…

    Read More »
  • Kerala

    ആറാക്കല്‍ വീട്ടിൽ കണ്ണീർപ്പുഴ, അഞ്ജുവിനും മക്കൾക്കും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍

    വൈക്കം: ഇംഗ്ലണ്ടില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു(39)വിന്റെയും മക്കളായ ജീവ(6)യുടെയും ജാന്‍വി(4)യുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ശാന്തമായി ഒഴുകിയ മൂവാറ്റുപുഴയാറിന്റെ തീരത്ത് കാത്തു നിന്ന വന്‍ജനാവലിയ്ക്കിടയിലൂടെ മൂന്ന് ആംബുലന്‍സുകള്‍ വന്നു നിന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് ആദ്യം ചേതനയറ്റ അഞ്ജുവിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്നും എടുത്തുവെച്ചു. പിന്നാലെ മക്കളായ ജീവയുടെയും ജാന്‍വിയുടെയും മൃതദേഹങ്ങള്‍ അഞ്ജുവിന്റെ ഇടത്തും വലത്തുമായി വെച്ചപ്പോള്‍ നാട് അലമുറയിട്ട് കരഞ്ഞു. മൃതദേഹങ്ങള്‍ക്കരികിലിരുന്ന നെഞ്ചുരുകി കരഞ്ഞ അഞ്ജുവിന്റെ അച്ഛന്‍ അശോകനെയും ഭാര്യ കൃഷണമ്മയെയും സഹോദരി അശ്വതിയെയും സമാധാനിപ്പിക്കാന്‍ ഉറ്റബന്ധുക്കള്‍ക്കായില്ല. പലരും നിസ്സഹായരായി നോക്കി നിന്നു. തളര്‍ന്നു വീണ മൂവരെയും പിന്നീട് വീട്ടിലേക്ക് മാറ്റി. മൂന്ന് മണിക്കൂറോളം മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. നിരവധിയാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആറാക്കല്‍ വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് വീടിന് മുന്നില്‍ നേരത്തെ തയ്യാറാക്കിയ ചിതകളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അശോകന്റെ സഹോദരന്‍ മനോഹരന്റെ മകന്‍ ഉണ്ണി ചിതകള്‍ക്ക് തീകൊളുത്തി. കഴിഞ്ഞ ഡിസംബര്‍ 15-ന്…

    Read More »
  • Kerala

    ‘മുഖ്യമന്ത്രിയാകുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോ ?’ രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ

    കണ്ണൂർ: രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ. മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച കെ മുരളീധരൻ, തലേന്നിട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടായിരുന്നു സത്യപ്രതിജ്ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി, ഇപ്പോൾ ജനാധിപത്യമല്ലെയെന്നും കെ മുരളീധരൻ ചോദിച്ചു. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ശശി തരൂരിനെതിരായ പരാമർശം. എന്നാൽ, മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്നാണ് ശശി തരൂർ തിരിച്ചടിച്ചത്. സംസ്ഥാന നേതാക്കളുടെ വിമർശനത്തോട് തിരിച്ചടിച്ച തരൂർ തുടർന്നും കേരളത്തിൽ പരിപാടികളിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തണയോന്നതിൽ എഐസിസി നേതൃത്വത്തിൽ ഭിന്നാഭിപ്രായമായി.

    Read More »
  • India

    അംബേദ്കറുടെ പേര് പറയാൻ കഴിയില്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകൂ… തമിഴ്നാട് ​ഗവർണറെ ഭീഷണിപ്പെടുത്തി ഡിഎംകെ നേതാവ്

    ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയും ഗവർണറും തമ്മിൽ തർക്കം തുടരുന്നതിനിടെ, ഗവർണർ ആർ എൻ രവിക്ക് നേരെ ഭീഷണിയുമായി ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തി. ബി ആർ അംബേദ്കറെയും പെരിയാറെയും പോലുള്ള ഉന്നത നേതാക്കളുടെ പേരുകൾ ഉൾപ്പടെ ​ഗവർണർ പ്രസം​ഗത്തിൽ നിന്നൊഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് താക്കീത്. അംബേദ്കറുടെ പേര് എടുത്തുപറയാൻ കഴിയുന്നില്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകണമെന്നാണ് ​ഗവർണർക്ക് ഇദ്ദേഹം നൽകിയ മുന്നറിയിപ്പ്. “തമിഴ്‌നാട്ടിൽ, ഇന്ത്യക്ക് ഭരണഘടന നൽകിയ എന്റെ പൂർവ്വപിതാവായ അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഈ മനുഷ്യൻ (​ഗവർണർ) സമ്മതിച്ചില്ലെങ്കിൽ, അയാളെ ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങൾ ഭരണഘഠനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തില്ലേ? അത് എന്റെ മുത്തച്ഛൻ അംബേദ്കർ തന്നെയല്ലേ എഴുതിയത്?അദ്ദേഹത്തിന്റെ പേര് പറയാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ കശ്മീരിലേക്ക് പോകൂ. ഞങ്ങൾ തന്നെ അങ്ങോട്ട് ഒരു തീവ്രവാദിയെ അയക്കാം, അവൻ നിങ്ങളെ വെടിവെച്ച് കൊല്ലട്ടെ.” ശിവജി കൃഷ്ണമൂർത്തി പറഞ്ഞു. അതേസമയം, പാർട്ടി ഗവർണറെ ബഹുമാനിക്കുന്നുവെന്നും വിദ്വേഷം നിറഞ്ഞ…

    Read More »
Back to top button
error: