Social MediaTRENDING

നഗ്‌നതാപ്രദര്‍ശനമെന്ന് വിമര്‍ശനം; ബി.ജെ.പി.നേതാവിന് മറുപടി കൊടുത്ത് ഉര്‍ഫി

രീര പ്രദര്‍ശനമെന്ന പേരില്‍ തന്നെ വിമര്‍ശിച്ച ബിജെപി മഹിളാ മോര്‍ച്ച നേതാവ് ചിത്ര വാഗിന് മറുപടി നല്‍കി നടി ഉര്‍ഫി ജാവേദ്. മുംബൈ തെരുവുകളില്‍ ഉര്‍ഫി നഗ്‌നതാ പ്രദര്‍ശനം നടത്തുന്നു എന്നായിരുന്നു ചിത്രയുടെ പരാമര്‍ശം.

ഉര്‍ഫി ഗ്ലാമറസായ വസ്ത്രം ധരിച്ച് കാറില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ചിത്ര വിമര്‍ശനം ഉന്നയിച്ചത്. മുംബൈയിലെ തെരുവിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ചു നടന്നുവെന്ന പേരില്‍ പരാതിയും ചിത്ര നല്‍കുകയുണ്ടായി.

സമൂഹത്തിന്റെ മോശം മനോഭാവത്തെ പ്രോത്സാഹിക്കുകയാണ് ഉര്‍ഫി ചെയ്യുന്നതെന്നും പരാതിയില്‍ അവര്‍ പറഞ്ഞു. ഇതിനെതിരേയാണ് ശക്തമായ പ്രതികരണവുമായി ഉര്‍ഫിയെത്തിയത്. ”എനിക്ക് ഒരു വിചാരണ പോലും ആവശ്യമില്ല.

https://www.instagram.com/reel/CmTCsunKRzi/?utm_source=ig_web_copy_link

നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ ജയിലില്‍ പോകാന്‍ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരന്‍ എത്രമാത്രം സമ്പാദിക്കുന്നുവെന്നും എവിടെ നിന്നാണ് സമ്പാദിക്കുന്നതെന്നും ലോകത്തെ അറിയിക്കുക.”എന്നാണ് ഉര്‍ഫി പ്രതികരിച്ചത്.

”കൂടാതെ കാലാകാലങ്ങളില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ഒന്നിലധികം പുരുഷന്മാര്‍ക്കെതിരെ പീഡനാരോപണമുണ്ട്. ആ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല. അശ്ലീലത, നഗ്‌നത എന്നിവയുടെ നിര്‍വചനം വ്യക്തികളില്‍ നിക്ഷിപ്തമാണ്.”-ഉര്‍ഫി പറഞ്ഞു.

തന്റെ സ്വകാര്യഭാഗങ്ങള്‍ ദൃശ്യമാക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് താന്‍ ധരിക്കുന്നത്.അതിനാല്‍ അത്തരം ആരോപണങ്ങളുടെ പേരില്‍ തന്നെ ജയിലടയ്ക്കാന്‍ കഴിയില്ല. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മാധ്യമശ്രദ്ധ ക്ഷണിക്കാന്‍ ചെയ്യുന്നതാണിതെല്ലാമെന്നും ഉര്‍ഫി വിമര്‍ശിച്ചു.

 

Back to top button
error: