പാലക്കാട്: ധോണിയിലെ ലീഡ് കോളജിന് സമീപത്ത് പി.ടി 7 ഇറങ്ങി. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ 5 ആനകളാണിറങ്ങിയത്. ശനിയാഴ്ച രാവിലെയും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങള്‍. തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങള്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്. ഇപ്പോള്‍ വൈകുന്നേരം ആറ് മണിക്ക് ശേഷം പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ല.
അതിരാവിലെ ജോലിക്ക് പോകുന്നവര്‍ പലപ്പോഴും ആനയ്ക്ക് മുന്നില്‍ അകപ്പെടാറുണ്ട്. മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. അതിന് ശേഷം പ്രഭാത നടത്തം തന്നെ പലരും വേണ്ടെന്ന് വച്ചിരിക്കുകയാണ്.
ധോണിയില്‍ ഇറങ്ങിയ ആനയെ തിങ്കളാഴ്ചയ്ക്ക് ശേഷം മയക്കുവെടിവയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം പന്തല്ലൂരില്‍ രണ്ടുപേരെ കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ പന്തല്ലൂര്‍ മെക്കന എന്ന അരസിരാജ മുത്തങ്ങയിലെ കൂട്ടിലായത്.