KeralaNEWS

വളവുതിരിയുന്നതിനിടെ 12 വയസുകാരന്‍ ബസില്‍നിന്ന് തെറിച്ചുവീണു;തലയ്ക്ക് പരുക്ക്, സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: വളവുതിരിയുന്നതിനിടെ സ്വകാര്യബസില്‍നിന്ന് തെറിച്ചുവീണ് പന്ത്രണ്ട് വയസുകാരന് പരുക്ക്. പയ്യനെടം എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാമിലിനാണ് പരുക്കേറ്റത്. മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാലത്തിലെ വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്.

തലയ്ക്ക് പരുക്കേറ്റ മുഹമ്മദ് ഷാമിലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പയ്യനെടത്തു നിന്ന് മണ്ണാര്‍ക്കാട്ടേക്ക് പോകുകയായിരുന്ന ശിഫ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷാമില്‍.

വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരില്‍ നിന്നും ലഭിച്ച വിവരം. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പിന്നീട് പ്രചരിച്ചതോടെയാണ് അപകടവാര്‍ത്ത പുറത്തെത്തിയത്.

Back to top button
error: