Food

എരിവുള്ള ഭക്ഷണം ഒഴിവാക്കരുത്, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുൾപ്പടെ ഗുണങ്ങൾ നിരവധി

എരിവുള്ള ഭക്ഷണം എപ്പോഴും കഴിക്കുന്ന വ്യക്തിയെ സന്തോഷിപ്പിക്കും എന്ന് പഠന റിപ്പോര്‍ട്ട്. ഇതിന് ശാസ്ത്രീയ വിശദീകരണം നല്‍കുന്നു വിദഗ്ധര്‍. സ്‌പൈസി സെറോടോണിന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തെയും വിഷാദത്തെയും അടിച്ചമര്‍ത്തുമത്രെ. മാത്രമല്ല, എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വേറെയും ചില ഗുണങ്ങളുണ്ടെന്ന് സമർത്ഥിക്കുകയാണ് ഈ റിപ്പോര്‍ട്ട്. പച്ചമുളകും വറ്റല്‍ മുളകുമൊക്കെയാണ് നമ്മള്‍ എരിവിനായി പതിവായി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ ആണ് എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതേ കാപ്‌സൈസിന് ചില പ്രയോജനങ്ങളും ഉണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

പച്ചമുളകിലും വറ്റല്‍മുളകിലും വൈറ്റമിന്‍ സിയടക്കം ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. എരിവുള്ള ഭക്ഷണം മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനുപുറമേ എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള വ്യഗ്രത കുറയ്ക്കുകയും ചെയ്യും. വേദനയുടെ സിഗ്നലുകള്‍ തലച്ചോറിലേക്ക് അയക്കുന്ന സബ്സ്റ്റന്‍സ് പി എന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ വിതരണം കാപ്‌സൈസിന്‍ കുറയ്ക്കും.

Signature-ad

ഭക്ഷണത്തിന്റെ എരിവ് മൂലം നാക്ക് ചൂടാകുമ്പോള്‍ ശരീരത്തിലെ മറ്റ് വേദനകളെക്കുറിച്ച് ഓര്‍ക്കില്ല. അമിതമായി എരിവ് കഴിക്കുന്നത് അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുമെന്നത് വാസ്തവമാണ്. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിന്റെ മൊത്തം കൊളസ്‌ട്രോള്‍ അളവില്‍ കുറവ് വരുത്താനും കാപ്‌സൈസിന്‍ സഹയാക്കും. വീക്കം ചെറുക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

Back to top button
error: