Month: January 2023

  • India

    വധശ്രമക്കേസിൽ ശിക്ഷ; ലക്ഷദ്വീപ് മുൻഎം.പിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

    കൊച്ചി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാം പ്രതി നൂറുൾ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്. അന്ത്രോത്ത് എംജിഎസ്എസ്എസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം. കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് മുൻഎം.പിയും സഹോദരൻമാരും ശിക്ഷിക്കപ്പെട്ടത്. അധ്യാപകർ സമൂഹത്തിന് അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയെന്നാണ് ഭരണകൂടം പിരിച്ചുവിടൽ ഉത്തരവിൽ വ്യക്തമാക്കിയത്. നൂറുൾ അമീനിന്റെ പ്രവർത്തി ഇതിന് ചേർന്നതല്ല എന്നും അഡ്മിനിസ്ട്രേറ്റർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ നൂറുൾ അമീനും രണ്ടാം പ്രതിയായ മുൻ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഫൈസൽ, എംപി സ്ഥാനത്തു നിന്ന് അയോഗ്യനായിരുന്നു. വധശ്രമ കേസിലെ പത്ത് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹർജി കേരള ഹൈക്കോടതി…

    Read More »
  • Kerala

    ആധുനിക കൃഷി പഠിക്കാന്‍ ചെലവ് 2 കോടി; മന്ത്രി പി. പ്രസാദും 20 കര്‍ഷകരും ഇസ്രായേലിലേക്ക്

    തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാന്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും 20 കര്‍ഷകരും 2 കോടി രൂപ മുടക്കി ഇസ്രായേലിലേക്ക്. മന്ത്രിക്ക് പുറമെ ഉദ്യോഗസ്ഥരുടെ സംഘവും രണ്ട് മാധ്യമപ്രവര്‍ത്തകരും യാത്രയില്‍ അനുഗമിക്കും. അടുത്ത മാസം 12 മുതല്‍ 19 വരെയാണ് സന്ദര്‍ശനത്തിന് അനുമതി. യാത്രാ ചെലവിനായി 2 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മന്ത്രിക്കൊപ്പം പോകുന്ന കര്‍ഷകരെ തെരഞ്ഞെടുത്തത്. ഇ-മെയിലൂടെ ലഭിച്ച 34 അപേക്ഷകരില്‍നിന്നാണ് യാത്രയ്ക്കുള്ള 20 കര്‍ഷകരെ തെരഞ്ഞെടുത്തത്. ഉദ്യോഗസ്ഥരില്‍ ആരൊക്കെ മന്ത്രിക്കൊപ്പം പോകുമെന്ന് പിന്നീട് അറിയിക്കുമെന്ന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, ആധുനിക കൃഷി ഫാമുകള്‍, കാര്‍ഷിക വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിക്കും. തെരഞ്ഞെടുത്ത കര്‍ഷകരില്‍ ചിലരുടെ വിമാന ടിക്കറ്റിന്‍റെ ചെലവ് വഹിക്കുന്നത് അവര്‍ തന്നെയാണെന്നും ഒരു കര്‍ഷകന് കുറഞ്ഞത് 3 ലക്ഷം രൂപയാണ് ചെലവു വരികയെന്നും…

    Read More »
  • Social Media

    ഫുട്പാത്തില്‍ കിടന്ന കടലാസ് കഷണങ്ങള്‍ പെറുക്കിമാറ്റി മോഹന്‍ലാല്‍, കൈയടിച്ച് ആരാധകര്‍

    മലയാളികളുടെ സ്വകാര്യ അഹങ്കാമാണ് മോഹന്‍ലാല്‍. സിനിമകളിലൂടെ ഇന്നും നമ്മെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റേതായി പുറത്തുവരുന്ന പുത്തന്‍ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ താരത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിദേശത്ത് എവിടെയോ നിന്നുള്ളതാണ് വീഡിയോ. കാറില്‍ നിന്നും ഇറങ്ങി വരുന്ന മോഹന്‍ലാല്‍ കാണുന്നത് ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങളാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട മോഹന്‍ലാല്‍ ഒരുമടിയും കൂടാതെ ഉടന്‍ തന്നെ അവ പെറുക്കി മാറ്റുന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാലിന്റെ ഫാന്‍സ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. https://www.facebook.com/watch/?v=915201682826377 വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ”ഇത് ശരിക്കും ഒരു പാഠമാണ്…..അദ്ദേഹം എപ്പോഴും ഡൗണ്‍ ടു എര്‍ത്താണ്, ബഹുമാനം മാത്രം, അതെ, ഒരു സമ്പൂര്‍ണ്ണ നടന്‍” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26 ന്…

    Read More »
  • Kerala

    കാക്കനാട്ട് ഫ്‌ളാറ്റ് അസോസിയേഷന്റെ ‘സദാചാര പോലീസിങ്’! ദമ്പതികള്‍ക്കും രക്ഷയില്ല, പരാതിയുമായി 64 കുടുംബങ്ങള്‍

    കൊച്ചി: പോലീസ് ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങളുടെ പേരില്‍ ഫ്‌ളാറ്റ് അസോസിയേഷന്‍ സദാചാര പോലീസിങ് നടത്തുന്നതായി പരാതി. കാക്കനാട്ടെ ‘ഒലിവ് കോര്‍ഡ് യാര്‍ഡ്’ ഫ്‌ളാറ്റ് അസോസിയേഷനെതിരെയാണ് വാടകയ്ക്ക് താമസിക്കുന്ന 64 കുടുംബങ്ങള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സുരക്ഷയുടെ പേരില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നിയന്ത്രണങ്ങളെന്നാണ് അസ്സോസിയേഷന്റെ മറുപടി. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് പോലും വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് കയറണമെങ്കില്‍ ദിവസവും തിരിച്ചറിയല്‍ രേഖ കാണിക്കേണ്ട അവസ്ഥയാണെന്നാണ് 2 വര്‍ഷമായി ഇവിടെ താമസിക്കുന്ന കുടുംബം പറയുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ അകത്തേക്ക് കയറ്റിവിടുകയുള്ളുവെന്ന അവസ്ഥയുണ്ടെന്നും പരാതിയുന്നയിച്ചവര്‍ പറയുന്നു. താമസക്കാരുടെ എതിര്‍ലിംഗത്തില്‍ പെട്ട ആര് വന്നാലും പ്രവേശനമില്ല. മകന്‍ ഈ ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ടെന്നും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും അച്ഛനമ്മാരെ പോലും സെക്യൂരിറ്റി പുറത്ത് നിര്‍ത്തിയ സ്ഥിതിയുണ്ടായെന്നും ഇവര്‍ ആരോപിക്കുന്നു. ഇന്‍ഫോപാര്‍ക്കില്‍ നിന്ന് ഏറ്റവും അടുത്തുള്ള ഫ്‌ളാറ്റാണ് ഒലിവ് കോര്‍ഡ് യാര്‍ഡ്. 5 ടവറുകളിലായി 500 അധികം ഫ്‌ളാറ്റുകളുണ്ട്. പല ഷിഫ്റ്റുകളിലായി…

    Read More »
  • Kerala

    പഠനത്തിന്റെ പിരിമുറക്കം കുറയ്ക്കാന്‍ ആരുമറിയാതെ ദൂരയാത്ര; മുളവുകാടുനിന്നു കാണാതായ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി

    കൊച്ചി: മുളവുകാടുനിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി. മലപ്പുറം ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഇവരെ പോലീസ് കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സുഹൃത്തുക്കളായ ഒരാണ്‍കുട്ടിയെയും രണ്ടു പെണ്‍കുട്ടികളെയുമാണ് വെള്ളിയാഴ്ച മുളവുകാട് ഭാഗത്തുനിന്ന് കാണാതായത്. കുട്ടികള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയപ്പോള്‍ ബന്ധുവീടുകളില്‍ തിരക്കി. അവിയെടും എത്തിയിട്ടില്ലെന്നറിഞ്ഞതോടെ മുളവുകാട് പോലീസിനെ സമീപിച്ചു. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഉടന്‍ അന്വേഷണം തുടങ്ങി. മുളവുകാട്ടെ ജനപ്രതിനിധികളും അന്വേഷണം തുടങ്ങി. രണ്ടു കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അത് സ്വിച്ച് ഓഫ് ആയിരുന്നു. അതിനിടെ, കുട്ടികള്‍ പാലക്കാടുണ്ടെന്നറിഞ്ഞ് പോലീസ് അവിടേക്ക് തിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടികള്‍ മലപ്പുറത്ത് എത്തിയെന്ന വിവരം സൈബല്‍ സെല്ലില്‍ നിന്ന് കിട്ടി. ഇതോടെ പോലീസ് അങ്ങോട്ട് പുറപ്പെട്ടു. മലപ്പുറം ബസ് സ്റ്റാന്‍ഡില്‍ കണ്ടത്തിയ കുട്ടികളെ അവിടെ വനിതാ സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് എറണാകുളത്തേക്ക് കൊണ്ടുവന്നു. എറണാകുളത്തുനിന്ന്…

    Read More »
  • Crime

    ബിസ്‌കറ്റ് ഗോഡൗണിന്റെ മറവില്‍ വന്‍ ലഹരിക്കടത്ത്; ഒന്നരക്കോടിയുടെ പാന്‍മസാല പിടികൂടി

    മലപ്പുറം: എടപ്പാളില്‍ ബിസ്‌കറ്റ് ഗോഡൗണിന്റെ മറവില്‍ വന്‍ ലഹരി വ്യാപാരം. രണ്ട് ലോറികളിലായി കടത്താന്‍ ശ്രമിച്ച ഒന്നരലക്ഷം പാക്കറ്റ് പാന്‍മസാല എക്‌സൈസ് പിടികൂടി. രമേഷ്, അലി, ഷമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. ഒന്നരക്കോടി രൂപ വിലവരുന്നതാണ് പാന്‍മസാല. സംസ്ഥാനത്ത് ഇത്രയും വലിയ പാന്‍മസാലവേട്ട ആദ്യമാണെന്ന് എക്‌സൈസ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാന അതിര്‍ത്തികള്‍ കടന്നാണ് പാന്‍ മസാല പാക്കറ്റുകളുമായി ലോറികള്‍ എത്തിയത്. ഒന്ന് കോയമ്പത്തൂര്‍ ഭാഗത്തുനിന്നും മറ്റൊന്ന് മൈസൂരുവില്‍നിന്നും. മലപ്പുറത്തെ ബിസ്‌കറ്റ് ഗോഡൗണിന്റെ മറവില്‍ എത്തിച്ച പാന്‍മസാല തിരുവനന്തപുരത്തും മലബാറും ചില്ല വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം.വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.എക്‌സൈസ് ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

    Read More »
  • Crime

    ജഡ്ജിക്കെന്ന പേരില്‍ കക്ഷിയില്‍നിന്ന് കൈക്കൂലി; അഭിഭാഷകനെതിരേ പോലീസ് അന്വേഷണം

    കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട കക്ഷിയില്‍ നിന്ന് ഹൈക്കോടതി അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറാണ് അന്വേഷണം നടത്തുന്നത്. അടുത്തിടെ അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെതിരേയാണ് ആരോപണം ഉയര്‍ന്നത്. ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. രജിസ്ട്രാറുടെ കത്ത് പ്രത്യേക ദൂതന്‍ വഴി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഡി.ജി.പി, കൊച്ചി പോലീസ് കമ്മീഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരേ പോലീസ് അന്വേഷണം നടത്തുന്നത്. സംഭവം ചര്‍ച്ചയായതോടെ, ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇതില്‍ അഭിഭാഷകനെതിരേ പ്രഥമദൃഷ്ട്യാ തെളിവു കണ്ടെത്തി. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ജഡ്ജി തന്നെ ചീഫ് ജസ്റ്റിസിന് കത്തും നല്‍കി. വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ ചേര്‍ന്ന ഫുള്‍ കോര്‍ട്ടാണ് പോലീസ് അന്വേഷണത്തിനുവിടാന്‍ തീരുമാനിച്ചത്.

    Read More »
  • Crime

    പോക്‌സോ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്: പോക്സോ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ചെടേക്കാല്‍ കോളനിയിലെ ചോമനെ (46) ആണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ 65 വയസുകാരിയാണ് പീഡനത്തിനിരയായത്. പീഡനം ചെറുക്കുന്നതിനിടെ വയോധികയുടെ രണ്ട് പല്ല് അടര്‍ന്നുപോയി. 2015-ല്‍ കുമ്പളയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ശിക്ഷയനുഭവിച്ച് ജയില്‍മോചിതനായതായിരുന്നു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെ്തു.

    Read More »
  • Crime

    മദ്യപാനത്തിനിടെ മൊബൈല്‍ കൈക്കലാക്കി;തിരികെ വാങ്ങാനെത്തിയ യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു

    തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്പാടിനഗര്‍ സ്വദേശി സാജു(38)വിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്. കല്ലുകൊണ്ടും മരത്തടികൊണ്ടും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്ടില്‍ കോഴിക്കടയിലെ ജീവനക്കാരനാണ് സാജു. ഇന്നലെ ഇയാള്‍ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയില്‍ സാജുവിന്റെ മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കള്‍ കൈവശപ്പെടുത്തി. ഈ മൊബൈല്‍ വാങ്ങാനാണ് അമ്പാടിനഗറിലെ വീട്ടില്‍നിന്ന് സാജു ഇന്നലെ രാത്രി ഇറങ്ങിയത്. പിന്നീട് ഇയാള്‍ മടങ്ങിയെത്തിയില്ല. പുലര്‍ച്ചെ നാല് മണിയോടെ ട്രിനിറ്റി കോളജിന് സമീപം സാജു റോഡരികില്‍ കിടക്കുന്നതാണ് കണ്ടത്. മദ്യപിച്ച് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് തലയ്ക്കും ശരീരത്തിലുമേറ്റ പരുക്കുകള്‍ ശ്രദ്ധിച്ചത്. പോലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൊബൈലിന് വേണ്ടി സുഹത്തുക്കളുമായുണ്ടായ തമ്മില്‍ തല്ലാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്. സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Crime

    വ്യക്തി വൈരാഗ്യം തീർക്കാൻ വിഷം കലർത്തിയ മദ്യം നല്‍കി കൊലപാതം: പ്രതി ഉപയോഗിച്ചത് ഏലത്തിനു തളിക്കുന്ന കീടനാശിനി

    പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി അടിമാലി: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വിഷം കലര്‍ന്ന മദ്യം നല്‍കി കൊല നടത്തിയ സംഭവത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി അടിമാലി പുത്തന്‍പുരയ്ക്കല്‍ സുധീഷിനെ (മുത്ത് 24) നീണ്ടപാറയിലെ വീട്ടില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്. അടിമാലിയില്‍നിന്നും കുരങ്ങാട്ടി റോഡില്‍ കുത്തനെയുള്ള പാറ മുകളിലാണ് നീണ്ടപാറ. പോലീസ് സുധീഷിനേയും കൂട്ടി രാവിലെ പത്തോടെ പ്രതിയുടെ വീട്ടില്‍ എത്തി. മദ്യകുപ്പി തുളച്ച ഭാഗം ഒട്ടിച്ച പശ പോലീസ് കണ്ടെത്തി. ഏല ചെടിയില്‍ തളിക്കുന്ന പൊടി രൂപത്തിലുള്ള കീടനാശിനിയാണ് സുധീഷ് മദ്യത്തില്‍ കലര്‍ത്തിയത്. ഇതും കണ്ടെടുത്തു. മദ്യ കുപ്പി കത്തിച്ച പ്രദേശവും കത്തിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും പ്രതി പോലീസിന് കാണിച്ച് നല്‍കി. പ്രതി പോലീസിനോട് രൂക്ഷമായാണ് പെരുമാറിയത്. മരിച്ച കുഞ്ഞുമോന്റെ സഹോദരന്‍ തെളിവെടുപ്പിനിടെ പ്രതിയ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ടാണ് ശാന്തരാക്കിയത്. സുധീഷ് വീടിന് സമീപത്തെ ഒരു ഷെഡിലാണ് താമസിച്ചിരുന്നത്. ഷെഡിന്റെ പൂട്ട് തുറക്കുന്നതിനും പരിശോധിക്കുന്നതിനും സുധീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചു.…

    Read More »
Back to top button
error: