ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. പൊതുപരിപാടിക്കിടെ ത്സര്‍സുഗുഡയില്‍ വച്ചായിരുന്നു ആക്രമണം. നെഞ്ചില്‍ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണ്.
ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସଙ୍କୁ ଗୁଳିମାଡ… ଗୁଳିମାଡରେ ଗୁରୁତର ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସ #NabaDas #Odisha #firing pic.twitter.com/iFDEmKlu6S
— Kulamani Muduli (@MuduliKulamani) January 29, 2023
അസി.സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാറില്‍നിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്തുനിന്നാണ് ഇയാള്‍ വെടിവച്ചത്. മന്ത്രിയെ വിമാനത്തില്‍ ഭുവനേശ്വറിലേക്കു കൊണ്ടുപോയി. വെടിയേറ്റുവീണ നബ ദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറില്‍ കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എഎസ്ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.