
ജോഹനാസ് ബര്‍ഗ്: ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗിലെ ടീമാണ് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ്. ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേണ്‍ കേപ്പ് ഒടുവില്‍ നടന്ന മത്സരത്തില്‍ പാള്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിനാണു കീഴടക്കിയത്. വ്യാഴാഴ്ച ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരം കാണാന്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു.
റോയല്‍സിനെതിരായ മത്സരത്തിനിടെ ഒരു ആരാധകന്‍ കാവ്യ മാരനോട് വിവാഹം കഴിക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തി. ‘കാവ്യ മാരന്‍, വില്‍ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് ആരാധകന്‍ കളി കണ്ടത്. റോയല്‍സ് ബാറ്റിങ്ങിനിടെ ക്യാമറകള്‍ ഈ ആരാധകനെയും അദ്ദേഹത്തിന്റെ പ്ലക്കാര്‍ഡും പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പിന്നീടു സമൂഹമാധ്യമങ്ങളില്‍ വൈറലായി.
https://twitter.com/SA20_League/status/1616108660517748737?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1616108660517748737%7Ctwgr%5E241d2bdc82220b875011da7f58f17e68574eadd6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2023%2F01%2F20%2Fsunrisers-eastern-cape-franchise-owner-kaviya-maran-gets-a-marriage-proposal-from-a-fan.html
ആരാധകന്റെ വിവാഹ അഭ്യര്‍ഥനയെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സണ്‍ നെറ്റ്‌വര്‍ക്ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി കാവ്യ എത്താറുണ്ട്. ഐപിഎല്‍ താര ലേലത്തില്‍ സണ്‍റൈസേഴ്‌സിന്റെ മുഖമാണു കാവ്യ മാരന്‍. പോയിന്റു പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഈസ്റ്റേണ്‍ കേപ് ടീമുള്ളത്. ജനുവരി 21 ന് ജൊഹാനസ്‌ബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.






