Social MediaTRENDING

എല്ലാം കള്ളക്കഥകള്‍, വിജയ്‌യും സംഗീതയും വേര്‍പിരിഞ്ഞിട്ടില്ല; ആരാധകര്‍ക്ക് ആശ്വാസം

മിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്നു. ഇത് വിജയുടെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍, ഈ വാര്‍ത്ത സത്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരവുമായി അടുത്തവൃത്തങ്ങള്‍.

വിജയ് ഭാര്യയുമായി വേര്‍പിരിഞ്ഞു എന്നരീതിയില്‍ കഴിഞ്ഞദിവസങ്ങളില്‍ വിക്കിപീഡിയയില്‍ കാണിച്ചതോടെയാണ് പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. സംവിധായകന്‍ അറ്റ്‌ലീയുടെ ഭാര്യയുടെ ബേബി ഷവര്‍ ചടങ്ങിലും വാരിസ് ഓഡിയോ ലോഞ്ചിലും സംഗീത പങ്കെടുത്തിരുന്നില്ല എന്നകാര്യവും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കി. ഇതോടെ വിക്കിപീഡിയയില്‍ പറഞ്ഞത് സത്യമാണെന്നും 22 വര്‍ഷം നീണ്ട ദാമ്പത്യജീവിതം വിജയ് അവസാനിപ്പിച്ചു എന്ന തരത്തിലായി വാര്‍ത്ത.

Signature-ad

എന്നാല്‍, ഇതെല്ലാം തെറ്റാണെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കൊപ്പം അമേരിക്കയിലായതിനാലാണ് ഇപ്പറഞ്ഞ ചടങ്ങുകളിലൊന്നും സംഗീത പങ്കെടുക്കാതിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടിസ്ഥാനരഹിതമാണ് ഇത്തരം വാര്‍ത്തകളെന്നും ആരാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് അറിയില്ലെന്നും താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ആശയക്കുഴപ്പത്തിനിടയാക്കിയ ‘വേര്‍പിരിയല്‍’ പരാമര്‍ശം വിക്കിപീഡിയയില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘വാരിസ്’ ആണ് വിജയിയുടേതായി വരാനിരിക്കുന്ന ചിത്രം. ഈ പതിനൊന്നാം തീയതി പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുന്നത്. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് വിജയിന്റെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മാണം. അജിത് ചിത്രം തുണിവുമായാണ് വാരിസിന്റെ ബോക്‌സോഫീസ് ഏറ്റുമുട്ടല്‍.

 

Back to top button
error: