CrimeNEWS

ഷാഫി നിത്യ സന്ദര്‍ശകന്‍; ലൈലയുടെ എടുപ്പിലും നടപ്പിലും നോട്ടത്തിലും മാറ്റം…

നാടിനെ നടുക്കിയ ഇലന്തൂരിലെ നരബലിയുടെ പുതിയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടിരുന്ന ഭഗവത് സിംഗിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. മിക്കപ്പോഴും ഭഗവല്‍ സിംഗും ഭാര്യയും ഒരുമിച്ചായിരുന്നു യാത്രകളൊക്കെ തന്നെ നടത്തിയിരുന്നത്. ഇരുവരും വീട്ടിലില്ലാതിരുന്ന സമയങ്ങളില്‍ തീരുമാനം മറ്റുമായി ആളുകള്‍ വരുന്ന സമയത്ത് വിവരം പറയാന്‍ ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഇവര്‍ പലപ്പോഴും ഫോണ്‍ എടുത്തിരുന്നില്ലന്നും എടുക്കുകയാണെങ്കില്‍ പോലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.

അപ്പോഴാണ് അയല്‍വാസികള്‍ ഇതിനെക്കുറിച്ച് ബുദ്ധിമുട്ട് അറിയിച്ചത്. തുടര്‍ന്ന് പുറത്തു പോകുന്ന സമയങ്ങളില്‍ ഇവരുടെ ഫോണ്‍ നമ്പറുകള്‍ എഴുതിയ ബോര്‍ഡ് ഗേറ്റില്‍ തൂക്കിയിടുകയും ചെയ്യുമായിരുന്നു ഇവര്‍. പ്രതികളായ ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് എത്തിച്ചത്. മുന്‍പ് തിരുമ് കേന്ദ്രത്തോട് ചേര്‍ന്ന് ഒരു കാവ് ഉണ്ടായിരുന്നുവെന്നും കാവില്‍ ദിവസവും മുടങ്ങാതെ വിളക്ക് വെച്ചിരുന്നു എന്നുമൊക്കെയാണ് പ്രദേശവാസികള്‍ പറയുന്നത്.

Signature-ad

എന്നാല്‍, അടുത്ത കാലത്തായി കാവില്‍ വിളക്ക് വയ്ക്കുന്ന പതിവ് ഉപേക്ഷിക്കുകയായിരുന്നു. കാവിലേക്ക് വന്നിരുന്നു സമയത്ത് ലൈലയുടെ വസ്ത്രധാരണവും ഭാവങ്ങളും പോലും വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു. മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ രൂക്ഷമായി പേടിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടങ്ങള്‍ ഒക്കെ തന്നെ ലൈലയില്‍ നിന്നും നേരിടടേണ്ടതായി വന്നിട്ടുണ്ടെന്നാണ് അയല്‍പക്കത്തുള്ള സ്ത്രീകളുടെ മൊഴി. രണ്ട് വര്‍ഷത്തോളമായി ഷാഫി എന്ന വ്യക്തി ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ കൂടിയാണ്. ഇന്നോവ പോലെയുള്ള വലിയ വലിയ വാഹനങ്ങളില്‍ ആണ് ഇയാള്‍ എപ്പോഴും ഇവിടെയൊക്കെ എത്തുന്നതും. ഇതും പതിവായിരുന്നു. പുലര്‍ച്ചെ മുതല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡിലൂടെ തലങ്ങും വിലങ്ങും നടക്കുന്നതും ഇയാളുടെ ഒരു പതിവ് രീതിയായിരുന്നു.

സ്ത്രീകളോട് അപമര്യാദയായി സംസാരിച്ച സംഭവങ്ങള്‍ പോലും ആളുകള്‍ പറയുന്നുണ്ട്. സാധാരണ നല്ല രീതിയില്‍ ഇടപഴകിയിരുന്ന ലൈലയുടെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി പല അയല്‍വാസികള്‍ക്ക് പോലും നല്ല രീതിയിലുള്ള ഇടപെടലുകള്‍ ലഭിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ ആവുന്നതിനു തൊട്ടുമുന്‍പത്തെ ദിവസം പോലും വീടിനോട് ചേര്‍ന്ന് വഴിയരുകിലെ ചവര്‍ വസ്തുക്കളെല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു ഭഗവത് സിംഗ്. ഇത് കണ്ടവരും നിരവധിയാണ്. അത്തരം ആളുകള്‍ക്ക് ഈ വാര്‍ത്ത ഒന്നുംതന്നെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വിവരം.

Back to top button
error: