NEWSWorld

മലേഷ്യയിലെ മണ്ണിടിച്ചില്‍ ദുരന്തം; മരണസംഖ്യ 13 ആയി

ക്വാലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിന് സമീപം ടൂറിസ്റ്റ് ക്യാമ്പിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നതായാണ് ഏറ്റവും പുതിയ വിവരം. ഇതുവരെ 53 പേരെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഇനിയും നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുളളതായി മലേഷ്യന്‍ ദേശീയ ദുരന്തമാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. ഫാം ഹൗസിന് സമീപം ജെന്റിംഗ് ഹൈലാന്‍ഡ്സ് എന്ന സ്ഥലത്തെ ഏകദേശം 30 മീറ്റര്‍(100 അടി) ഉയരമുളള മലയാണ് ഇടിഞ്ഞുവീണത്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Signature-ad

പ്രദേശത്ത് മഴയോ, ഭൂമികുലുക്കമോ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നിട്ടും ഇത്ര ശക്തമായ മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളായവരെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മുന്‍പും മണ്ണിടിച്ചില്‍ പ്രശ്നമുണ്ടായ പ്രദേശമാണിവിടം. വനഭൂമി കൈയേറ്റമാണ് ഈ പ്രശ്നങ്ങളിലേക്ക് വഴിവച്ചതെന്നാണ് ഒരുവിഭാഗം നല്‍കുന്ന സൂചന.

 

Back to top button
error: