മാന്നാനം: തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമദൈവാലയത്തില്‍ 2022 ഒക്ടോബര്‍ 26, 27, 28, 29, 30 (ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഉച്ചകഴിഞ്ഞ് 4.00 മുതല്‍ രാത്രി 9.30 വരെ അണക്കര, മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ബഹു. ഡൊമിനിക് വാളന്മനാല് അച്ചന്റെ നേതൃത്വത്തില്‍ കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷന് നടത്തപ്പെടുകയാണ്.
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹികപാരമ്പര്യത്താല് അനുഗ്രഹീതമായ കേരളസഭയെ പത്തൊമ്പതാം നൂറ്റാണ്ടില്‍ കൈപിടിച്ചുനടത്തുകയും, പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെയും തിരുക്കുടുംബത്തിന്റെ സംരക്ഷകനും സാര്‍വ്വത്രികസഭയുടെ പാലകനുമായ വിശുദ്ധ യൗസേപ്പിതാവിന്റെയും സന്നിധിയിലെ ബൈബിള്‍ കണ്വന്ഷന് വിശ്വാസികള്‍ക്ക് നവചൈതന്യം നല്‍കുന്നതായിരിക്കും.
ഇടവക ധ്യാനങ്ങള്‍ കേരളസഭയില്‍ ആരംഭിച്ചുകൊണ്ട് വിശുദ്ധ ചാവറയച്ചന് ആത്മീയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. ദിവ്യകാരുണ്യഭക്തി വര്‍ദ്ധിപ്പിക്കുന്നതിനും വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം ജനത്തെ പഠിപ്പിക്കുന്നതിനുമായി നാല്പതുമണി ആരാധനയും ചാവറയച്ചന് കേരളത്തില്‍ ആരംഭിച്ചു.
കുടുംബങ്ങളുടെ ശ്രേഷ്ഠതയ്ക്കും സമഗ്ര വളര്‍ച്ചയ്ക്കുമായി ചാവറയച്ചന് ‘ഒരു നല്ല അപ്പന്റെ ചാവരുള്‍’ എന്ന ഉപദേശസംഹിത എഴുതി നല്കി. തിരുസഭാസ്നേഹിയും വചനോപസാകനും, ദിവ്യകാരുണ്യഭക്തനും കുടുംബനവീകരണ പ്രേഷിതനുമായിരുന്ന വിശുദ്ധ ചാവറയച്ചന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന മാന്നാനം കുന്നില്‍ നടക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷന് ആത്മീയ നവീകരണത്തിനായി ദൈവം ഒരുക്കിയ അവസരമാണ്.
ബൈബിള്‍ കണ്വന്ഷന് ആരംഭദിനമായ 2022 ഒക്ടോബര്‍ 26 ബുധനാഴ്ച 4 മണിക്ക് ജപമാല, 4.30 ന് തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പാംബ്ലാനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. സി.എം.ഐ. വികര് ജനറല്‍ റവ.ഫാ. ജോസി താമരശ്ശേരി, സി.എം.ഐ. തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ റവ.ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 5.45 ന് അഭിവന്ദ്യ പിതാവ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റവ.ഫാ. ഡൊമിനിക് വാളന്മനാല് നടത്തുന്ന വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന. 9.30 ന് സമാപനം
ഒക്ടോബര്‍ 27 വ്യാഴാാഴ്ച വൈകുന്നേരം 4 മണിക്ക് ജപമാല. 4.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ച് വികാരി റവ.ഫാ. ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 5.30 ന് വചന പ്രഘോഷണം തുടര്‍ന്ന് ആരാധന. 9.30 സമാപനം. ഒക്ടോബര്‍ 28 വെള്ളിയാഴ്ച വൈകുന്നേരം 4 ന് ജപമാല, 4.30 ന് കോട്ടയം അതിരൂപത വികാരി ജനറല്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വചനപ്രഘോഷണവും ആരാധനയും. ഒക്ടോബർ 29 ശനിയാഴ്ച വൈകുന്നേരം 4 ന് ജപമാല, 4.30 ന് കുടമാളൂര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി വികാരി, ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വചനപ്രഘോഷണവും ആരാധനയും. ഒക്ടോബര്‍ 30 ഞായറാഴ്ച വൈകുന്നേരം 4 ന് ജപമാല, 4.30 ന് റവ.ഫാ. ഡൊമിനിക് വാളന്മനാല് അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ആരാധന. 9.30ന് സമാപിക്കും.
കണ്വന്ഷന് വിജയത്തിനായുള്ള ജെറീക്കോ പ്രാര്‍ത്ഥന എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 ന് നടത്തപ്പെടുന്നു. അഖണ്ഡ ബൈബിള്‍ പാരായണം ഒക്ടോബര്‍ 21 ന് ആരംഭിച്ചു. കണ്വന്ഷന് ദിവസങ്ങളില്‍ ചാവറ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പതിവുപോലെയുള്ള എല്ലാ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.
മാന്നാനം ആശ്രമം പ്രിയോര്‍ റവ. ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ മുഖ്യരക്ഷാധികാരിയായും, റവ. ഫാ. വര്‍ഗ്ഗീസ് പ്ലാംപറമ്പില്‍ (വികാരി, പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി, മാന്നാനം), റവ.ഫാ. അബ്രഹാം കാടത്തുകളം(വികാരി, ഹോളി ഫാമിലി ചര്‍ച്ച് മുടിയൂര്‍ക്കര), റവ. ഫാ. ജേക്കബ് അഞ്ചുപങ്കില്‍(വികാരി,സെന്റ് സേവേഴ്സ് ചര്‍ച്ച് വില്ലൂന്നി) റവ.ഫാ. മാത്യു കുരിയത്തറ (വികാരി, സെന്റ് സ്റ്റീഫന്സ്ചര്ച്ച്, മാന്നാനം), റവ. ഫാ. ആന്റണി കാട്ടുപ്പാറ (വികാരി, ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് ആര്‍പ്പൂക്കര), റവ.ഫാ. ജോസഫ് കുറിയന്നൂര്‍പറമ്പില്‍ (വികാരി, സെന്റ് തോമസ് ചര്‍ച്ച് നാല്പാത്തിമല), റവ.ഫാ. ആന്റണി ചിറയ്ക്കല്‍മണവാളന്‍ എം.സി.ബി.എസ്.(വികാരി, ലിസ്യു ചര്‍ച്ച് ശ്രീ കണ്ഠമംഗലം), എന്നിവര്‍ സഹരക്ഷാധികാരികളായും പ്രവര്‍ത്തിക്കുന്നു.
ഫാ. മാത്യു പോളച്ചിറ, ഫാ. ജെയിംസ് മുല്ലശ്ശേരി, ഫാ. ബിജു തെക്കെക്കുറ്റ്, ഫാ. തോമസ് കല്ലുകളം (കോര്‍ കമ്മറ്റി അംഗങ്ങള്‍), ബ്ര. മാര്ട്ടിന് പെരുമാലില്‍(ചെയര്മാന്), കുഞ്ഞുമോന് കുറുമ്പനാടം(വൈസ് ചെയര്മാന്), ജോണി കുര്യാക്കോസ് കിടങ്ങൂര്‍, കെ.സി. ജോയി കൊച്ചുപറമ്പില്‍ (ജനറല്‍ കണ്‍വീനേഴ്സ്), എന്നിവരുടെ നേതൃത്വത്തില്‍ 200 തിലധികം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
ജോസ് ജോണ്‍ പൂക്കൊമ്പേല്‍ (ജറീക്കോ പ്രാര്‍ത്ഥന/ വോളണ്ടിയേഴ്സ്,), ജോണി പൊരുന്നക്കരോട്ട്(മദ്ധ്യസ്ഥപ്രാര്‍ത്ഥന), ഫാ. സജി പാറക്കടവില്‍ (ലിറ്റര്‍ജി), ഫാ. ജോണ്സണ് മുട്ടത്തേട്ട് (സ്പിരിച്ച്വല്‍ ഷെയറിംഗ്/കുമ്പസാരം), ചാക്കോച്ചന് കൈതക്കരി(ഫിനാന്‍സ്), കുഞ്ഞ് കളപ്പുര (പന്തല്‍/കസേര), റെജി ചാവറ (പബ്ളിസിറ്റി), ജോസഫ് തോമസ് (ലൈറ്റ് & സൗണ്ട്), ലൂക്ക് അലക്സ് പിണമറുകില്‍ (റിസപ്ഷന്/ഓഫീസ്), ഫെലിക്സ് ചിറയില്‍ (ഡിസിപ്ലിന്‍/പാര്‍ക്കിംഗ്), സൈബു കെ.മാണി (ഫുഡ്/അക്കൊമഡേഷന്), മത്തായി ലൂക്ക(കുടിവെളളം), ഡോ. തോമസ് കണ്ണംപള്ളി (മെഡിക്കല്‍ കെയര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളിലായി നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് കണ്വന്ഷന് വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
കണ്വന്ഷന് ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.00 വരെ സ്പിരിച്ച്വല്‍ ഷെയറിംങ്ങിനും, കുമ്പസാരത്തിനും സൗകര്യം, വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേകബസ്സ് സര്‍വ്വീസ്, കണ്‍വന്‍ഷനെത്തുന്ന രോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ഇരിപ്പിടം.
മാദ്ധ്യമപ്രവര്‍ത്തകരായ നിങ്ങളോരോരുത്തരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഈ കണ്‍വന്‍ഷന്റെ വീജയത്തിനുണ്ടാകണമെന്ന് താല്പര്യപ്പെടുകയും നിങ്ങളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയും ചെയ്യുന്നു.