Month: September 2022

  • Crime

    എ.കെ.ജി സെന്റര്‍ പടക്കമേറ്: സ്‌കൂട്ടര്‍ കണ്ടെത്തി

    തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്. പ്രതി ജിതിന്റെ സുഹൃത്തിന്റേതാണ് സ്‌കൂട്ടര്‍. ജിതിന്റെ വീടിന് സമീപത്തുനിന്നാണ് മുഖ്യതെളിവായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്. ജിതിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് പറുന്നു ജിതിന്റെ വീടിന് സമീപത്തുതാമസിക്കുന്ന സുഹൃത്തിന്റെതാണ് സ്‌കൂട്ടര്‍. ഇടയ്ക്ക് പല ആവശ്യത്തിനും ജിതിന്‍ സുഹൃത്തിന്റെ സ്‌കൂട്ടര്‍ എടുക്കാറുണ്ട്. അന്ന് രാത്രിയും ജിതിന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എന്തുകാര്യത്തിനാണെന്ന് പറയാതെ സ്‌കൂട്ടര്‍ എടുക്കകുയായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ജിതിന്‍ പറഞ്ഞതുപ്രകാരം യൂത്ത് കോണ്‍സ്ര് വനിതാ നേതാവാണ് സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് എത്തിച്ച് നല്‍കിയത്. അവിടെ കാറില്‍ എത്തിയ ജിതിന്‍, കാര്‍ പാര്‍ക്ക് ചെയ്തശേഷം സ്‌കൂട്ടറില്‍ എ.കെ.ജി സെന്ററിന് നേരെ പടക്കം എറിയുകയായിരുന്നു. അതിന് ശേഷം സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് തിരിച്ചെത്തുകയും വീണ്ടും കാറിലേക്ക് മാറുകയും ചെയ്തു. ഈ വനിതാ സുഹൃത്ത് തന്നെ…

    Read More »
  • Crime

    ക്ലാസ് മുറിയില്‍ അശ്‌ളീല വീഡിയോ കാണിച്ച് പീഡനം: അധ്യാപകനെ ചെരുപ്പുമാല അണിയിച്ച് നാട്ടുകാര്‍

    റാഞ്ചി: ക്ലാസ് മുറിക്കുള്ളില്‍ പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് പരാതി. 6 വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതരായ മാതാപിതാക്കള്‍ കുറ്റാരോപിതനായ അധ്യാപകന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുകയും, ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ഗവ. മിഡില്‍ സ്‌കൂള്‍ അധ്യാപകനായ പ്രേം കുമാര്‍ പോദ്ദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് ഗ്രാമവാസികള്‍ ബുധനാഴ്ച പ്രതിക്കെതിരേ രേഖാമൂലം പരാതി നല്‍കി. എന്നാല്‍, നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ യോഗം ചേര്‍ന്ന് ഇയാളെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ കൂട്ടത്തോടെ എത്തി പ്രേം കുമാറിനെ പിടികൂടുകയും മുഖത്ത് മഷി പുരട്ടുകയും ചെരുപ്പ് മാലയിടുകയും ചെയ്തു. പിന്നാലെ അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. വിവരമറിഞ്ഞ് ബരാജംഡ പോലീസ് സ്ഥലത്തെത്തി പ്രതിയായ അധ്യാപകനെ ജനക്കൂട്ടത്തിന്റെ കയ്യില്‍നിന്നു മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിഷേധത്തെ കുറിച്ച്…

    Read More »
  • Breaking News

    സംയുക്ത സൈനിക മേധാവിയായി അനില്‍ ചൗഹാന്‍ ചുമതലയേറ്റു

    ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍ ചുമതലയേറ്റു. ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയാണ് അനില്‍ ചൗഹാന്‍. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായിട്ടാണ് നിയമനം. മിലിട്ടറികാര്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കും. നിലവില്‍ ദേശീയ സുരക്ഷാ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്. കരസേന മേധാവി മനോജ് പാണ്ഡെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി, നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ എസ്.എന്‍ ഗോര്‍മഡെ, എയര്‍ മാര്‍ഷല്‍ ബി.ആര്‍ കൃഷ്ണ എന്നിവരും അനില്‍ ചൗഹാന്റെ കുടുംബാംഗങ്ങളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേല്‍ക്കാന്‍ സൗത്ത് ബ്ലോക്കിലെത്തിയത്. സൗത്ത് ബ്ലോക്കില്‍ പുതിയ സംയുക്ത മേധാവിക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് 2021 മേയിലാണ് അനില്‍ ചൗഹാന്‍ വിരമിച്ചത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം…

    Read More »
  • Business

    ഭവന വായ്പ നടുവൊടിക്കും; പലിശ നിരക്ക് വീണ്ടും കൂട്ടി

    മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ച് 5.9 ശതമാനമാക്കി. ഈ വര്‍ഷം നാലാം തവണയാണ് വായ്പാ നിരക്ക് കൂട്ടുന്നത്. നാണ്യപ്പെരുപ്പം തുടരുന്നതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ വര്‍ധിക്കും. റിസര്‍വ് ബാങ്കിന്റെ പണനയസമിതി (എം.പി.സി) യോഗത്തിനു പിന്നാലെയാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്ത 2 മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. ഇക്കൊല്ലം 4 തവണയായി 1.9 ശതമാനമാണ് ഇതുവരെ പലിശ വര്‍ധിപ്പിച്ചത്. ഡിസംബറിലാണ് ഇനി അടുത്ത എം.പി.സി യോഗം. 2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6 ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2 ശതമാനമായി ഉയരുമെന്നും…

    Read More »
  • Business

    സ്വര്‍ണ വില കുതിക്കുന്നു; രണ്ടു ദിവസത്തിനിടെ പവന് 680 രൂപ കൂടി

    കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,320 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4665 ആയി. ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായത് 680 രൂപയുടെ വര്‍ധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്നാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്.        

    Read More »
  • Breaking News

    പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിക്ക് ആശുപത്രിയില്‍ നായുടെ കടിയേറ്റു

    തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിക്ക് സാമൂഹികരോഗ്യ കേന്ദ്രത്തിനുള്ളില്‍ തെരുവുനായയുടെ കടിയേറ്റു. വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. കൊട്ടുകാല്‍ സ്വദേശിനി അപര്‍ണ(31)യ്ക്കാണ് കടിയേറ്റത്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ കടിയേറ്റതിനാല്‍ രണ്ടാമത്തെ കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയതായിരുന്നു അപര്‍ണ. യുവതിയോട് അവിടെയുണ്ടായിരുന്ന ബെഞ്ചില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഈ സമയം ബെഞ്ചിനടിയില്‍ കിടക്കുകയായിരുന്ന നായ അപര്‍ണയുടെ കാലില്‍ കടിക്കുകയായിരുന്നു. കാലിന് ആഴത്തില്‍ മുറിവേറ്റു. സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കാറില്ലെന്നും ആശുപത്രി ജീവനക്കാര്‍ പറയുന്നു. പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം അപര്‍ണയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അതിനിടെ, കടിയേറ്റ യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാതെ ആശുപത്രി ജീവനക്കാര്‍ അകത്തുകയറി വാതിലടച്ചു എന്നും പരാതിയുണ്ട്. കാല്‍ വൃത്തിയാക്കാനുള്ള തുണിപോലും ആദ്യം ലഭിച്ചില്ലെന്നും സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളിലൊരാളാണ് സോപ്പ് കൊണ്ട് മുറിവ് കഴുകി വൃത്തിയാക്കിയതെന്നും അപര്‍ണയുടെ പിതാവ് ആരോപിച്ചു. അനാസ്ഥസംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.    …

    Read More »
  • NEWS

    വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ

    ന്യൂഡൽഹി :വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിലെ ടിക്കറ്റ് നിരക്ക് 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് എയര്‍ ഇന്ത്യ കുറച്ചിരിക്കുന്നത്. അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒഴികെ മറ്റ് വിഭാഗത്തിലുള്ള യാത്രക്കാര്‍ക്കുള്ള ഇളവുകളില്‍ മാറ്റമില്ല.

    Read More »
  • NEWS

    പ്രഭാത സവാരിക്കിറങ്ങിയ വിമുക്ത ഭടനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍ 

    തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വിമുക്ത ഭടനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഭരതന്നൂര്‍ ശിവക്ഷേത്രത്തിന് സമീപം ഷിബു ഭവനില്‍ വിജയകുമാറിനാണ് (52) മര്‍ദനമേറ്റത്. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ പാപ്പാന്‍ രഞ്ജിത്ത് എന്ന രഞ്ജിത്ത് (37), ഭരതന്നൂര്‍ ലെനിന്‍കുന്ന് സൂര്യ വിലാസത്തില്‍ ബിജു (42) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രഭാത നടത്തത്തിനിടയില്‍ പ്രതികള്‍ വിജയകുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിജയകുമാര്‍ ചികിത്സയിലാണ്. പാങ്ങോട് സി.ഐ.എന്‍. സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കരുത് 

    നാമെല്ലാവരും രാത്രി അധികം വന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നവരാണ്.എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും ഇങ്ങനെ രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ലാത്തവയാണ്.അത്തരത്തിൽ ചില ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.അതായത് മലയാളികളുടെ തീൻമേശയിൽ നിന്നും ഒരിക്കലും ഒഴിയാത്ത ചില ഭക്ഷണങ്ങൾ.അതിൽ മുട്ടയാണ് ആദ്യത്തേത്. മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിൽ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുന്തോറും ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ചിക്കനും ബീഫും.രണ്ടുകിലോ ചിക്കനോ അതല്ലെങ്കിൽ ബീഫോ വാങ്ങിയാൽ അത് തീരുന്നതിനു മുൻപ് കുറഞ്ഞത് നാലോ അഞ്ചോ തവണ നമ്മൾ ചൂടാക്കിയിരിക്കും.ബീഫ് രണ്ടാമതും മൂന്നാമതും ഒക്കെ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് കൂടിക്കൂടി വരുമെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്.പക്ഷേ കൂടുതൽ ചൂടാകുമ്പോൾ  ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരായി മാറുകയാണ് സത്യത്തിൽ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാമതും ചൂടാക്കി കഴിക്കുമ്പോൾ ഓർക്കുക, പെട്ടെന്ന് അനുഭവപ്പെട്ടില്ലെങ്കിലും പതുക്കെ നിങ്ങളൊരു രോഗിയായി…

    Read More »
  • NEWS

    ശരീരം മുൻകൂട്ടി പ്രകടമാക്കുന്ന കാൻസറിന്റെ ലക്ഷണങ്ങൾ ഇവയാണ്

    ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാൻസർ.ഏത് സമയത്തും ആർക്കുവേണമെങ്കിലും വരാം. പല ഘടകങ്ങളും കാൻസറിന് കാരണമാകുന്നുവെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്.  ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്ക് നയിക്കുന്നത്.  തുടക്കത്തിൽതന്നെ ക്യാൻസർ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ അതിനുള്ള ചില വഴികളിതാ:  ഒന്ന് ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച നിസാരമായി തള്ളിക്കളയരുത് ഇത് ചിലപ്പോൾ ക്യാൻസർ ലക്ഷണം ആയിരിക്കും രണ്ട് ശ്വാസോച്ഛ്വാസത്തിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്നത് ക്യാൻസറിനെ ലക്ഷണങ്ങൾ ആയിരിക്കാം.മൂന്ന് ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക. ഇപ്പോൾ ഇത് ക്യാൻസർ ലക്ഷണം ആയിരിക്കാം നാല് മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടാൽ പരിശോധന നടത്തേണ്ടതാണ് 5 ബ്രെസ്റ്റ് ഉണ്ടാവുന്ന മുഴകൾ നിസ്സാരമായി കാണരുത് ഇത് ചിലപ്പോൾ ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണമായിരിക്കും.  6 മല ദ്വാരത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവം ചിലപ്പോൾ ക്യാൻസറിനെ ലക്ഷണങ്ങൾ…

    Read More »
Back to top button
error: