CrimeNEWS

ക്ലാസ് മുറിയില്‍ അശ്‌ളീല വീഡിയോ കാണിച്ച് പീഡനം: അധ്യാപകനെ ചെരുപ്പുമാല അണിയിച്ച് നാട്ടുകാര്‍

റാഞ്ചി: ക്ലാസ് മുറിക്കുള്ളില്‍ പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് പരാതി. 6 വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതരായ മാതാപിതാക്കള്‍ കുറ്റാരോപിതനായ അധ്യാപകന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുകയും, ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ഗവ. മിഡില്‍ സ്‌കൂള്‍ അധ്യാപകനായ പ്രേം കുമാര്‍ പോദ്ദാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് ഗ്രാമവാസികള്‍ ബുധനാഴ്ച പ്രതിക്കെതിരേ രേഖാമൂലം പരാതി നല്‍കി. എന്നാല്‍, നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ യോഗം ചേര്‍ന്ന് ഇയാളെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ കൂട്ടത്തോടെ എത്തി പ്രേം കുമാറിനെ പിടികൂടുകയും മുഖത്ത് മഷി പുരട്ടുകയും ചെരുപ്പ് മാലയിടുകയും ചെയ്തു. പിന്നാലെ അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

Signature-ad

വിവരമറിഞ്ഞ് ബരാജംഡ പോലീസ് സ്ഥലത്തെത്തി പ്രതിയായ അധ്യാപകനെ ജനക്കൂട്ടത്തിന്റെ കയ്യില്‍നിന്നു മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിഷേധത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ത്രീകളെ സമാധാനിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

 

 

 

 

 

 

 

Back to top button
error: