Month: September 2022
-
Health
സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കുക, പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ
സ്ത്രീകളെ മധ്യപ്രായത്തിലും ചിലപ്പോള്‍ അതിനുമുമ്പും കീഴടക്കുന്ന രോഗമാണ് പ്രമേഹം. നല്ലൊരു ശതമാനം സ്ത്രീകളും പ്രമേഹബാധയോടെ ആകെ തകര്‍ന്ന നിലയിലാവും. എന്നാല്‍ പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുക. ശാരീരികമായ വ്യത്യാസങ്ങളും ജീവിതശൈലി വ്യത്യാസങ്ങളും കാരണം, പല രോഗങ്ങളും സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായി ബാധിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തിൽ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെങ്കിലും, സ്ത്രീകളിൽ അത് മൂലമുണ്ടാവുന്ന സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, പ്രത്യേകിച്ച് അവർ ഒരു കുഞ്ഞിന് വേണ്ടി ആസൂത്രണം ചെയ്യുമ്പോൾ അല്ലെങ്കിൽ അവർ ഇതിനകം ഗർഭിണിയാണെങ്കിൽ, സ്ത്രീകൾ സ്വയം കൂടുതൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുക എന്നിവയാണ് രോഗത്തിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് നിർത്താനുള്ള ഏറ്റവും ലളിതമായ മാർഗങ്ങൾ. എന്നാൽ, പിന്നീടുള്ള ജീവിതത്തിൽ പ്രമേഹം വരാനുള്ള സാധ്യത…
Read More » -
NEWS
രാജ്യത്ത് അശ്ശീല വെബ്സൈറ്റുകള്‍ക്ക് നിരോധനം
ന്യൂഡൽഹി : രാജ്യത്ത് അശ്ശീല വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 63 അശ്ശീല സൈറ്റുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൈറ്റുകളും അനുബന്ധ യു ആര്‍ എല്ലുകളും നിരോധിച്ചത്. ഇതിന് മുന്‍പും സമാനമായ രീതിയില്‍ ലൈെംഗികത ഉള്ളടക്കമായി ഉള്ള സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
Read More » -
NEWS
ഇന്ന് വൈകിട്ട് ഏഴിന് ബവ്കോ ഔട്ട് ലെറ്റുകള്‍ അടയ്ക്കും;ഇനി തുറക്കുക തിങ്കളാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകള്‍ നാളെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും. ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയും ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയും ബെവ്കോ മദ്യവില്‍പനശാലകള്‍ക്ക് അവധിയാണ്.ഇത് കൂടാതെ അര്‍ധവാര്‍ഷിക കണക്കെടുപ്പിന് വേണ്ടി പതിവിലും നേരത്തെ സെപ്തംബര്‍ മുപ്പത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് മദ്യവില്‍പനശാലകള്‍ അടയ്ക്കും. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച മാത്രമായിരിക്കും മദ്യവില്‍പനശാലകള്‍ തുറക്കുക.
Read More » -
Movie
ദിലീപ്-അരുൺ ഗോപി ചിത്രം കൊച്ചിയിൽ, ‘ആബേൽ’ കട്ടപ്പനയിൽ, കമ്പം തിരുവനന്തപുരത്ത്
‘രാമലീല’യുടെ ഉജ്വല വിജയത്തിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന, ദിലീപ് നായകനാകുന്ന പുതിയ ചിത്രം തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ ആരംഭിച്ചു. ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ലെനയും നിരവധി ബാലികമാരും പങ്കെടുത്ത രംഗമാണ് പിന്നീട് ചിത്രീകരിച്ചത്. ഉദയ്കൃഷ്ണയുടേതാണു തിരക്കഥ. അജിത് വിനായകാ ഫിലിംസിൻ്റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർവധി ദുരുഹതകൾ ഒരുക്കി ജേർണി കം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ലക്ഷ്യം നേടാനായി ഇറങ്ങിത്തിരിക്കുന്ന ഒരു യുവാവിൻ്റെ യാത്ര പൂർണ്ണമായും ഉദ്വേഗത്തോടെ അവതരിപ്പിക്കുകയാണ്. അരുൺ ഗോപിയും ഉദയ് കൃഷ്ണനും ഈ ചിത്രത്തിലൂടെ. പ്രശസ്ത ബോളിവുഡ് താരം തമന്ന നായികയാകുന്ന ചിത്രത്തിലെ അഭിനേതാക്കൾ ഏറെയും ഇൻഡ്യയിലെ പല ഭാഷകളിൽ നിന്നുള്ളവരാണ്. ബോളിവുഡ്ഡിലെ അഞ്ചു പ്രമുഖ വില്ലന്മാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് സംവിധായകനായ അരുൺ ഗോപി പറഞ്ഞു. അതിൽ ഏറെ പ്രസിദ്ധനായ ഡിനോമോറിയോയുടെ സാന്നിദ്ധ്യം ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ്…
Read More » -
India
ജാഗ്രതൈ…. വ്യാജ പേരില്‍ മൊബൈല്‍ സിം എടുക്കുകയോ വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ളവയില്‍ വ്യാജ പേരില്‍ അക്കൗണ്ട് ഉണ്ടാക്കുകയോ ചെയ്താല്‍ ശിക്ഷ ഉറപ്പ്
മൊബൈല്‍ സിം ലഭിക്കാന്‍ വ്യാജ രേഖകള്‍ നല്‍കുകയോ വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ളവയില്‍ വ്യാജ പേരില്‍ അക്കൗണ്ട് ഉണ്ടാക്കുകയോ ചെയ്താല്‍ പഴയു തടവും ലഭിക്കും. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടെലികമ്യൂണിക്കേഷന്റെ ബില്ലിന്റെ കരടിലാണ് ഈ നിര്‍ദേശം. ഒരുവര്‍ഷം തടവോ 50,000 രൂപവരെ പിഴയോ ചുമത്താം. ടെലികോം സേവനം തടയാനും അനുമതി നല്‍കും. വാറിന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അനുമതി നല്‍കാനും കോടതിയുടെ അനുമതിയില്ലാതെ അന്വേഷണം നടത്താനും ബില്ലില്‍ ശുപാര്‍ശയുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കരട് ബില്ലില്‍ ഈ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. വ്യാജ രേഖകള്‍ നല്‍കി സിംകാര്‍ഡ് എടുത്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകള്‍വഴി യഥാര്‍ഥ വ്യക്തിവിവരം മറച്ചുവെച്ചുള്ള തട്ടിപ്പുകള്‍ കൂടുന്നതായും ബില്ലില്‍ പറയുന്നു. ആരാണ് വിളിക്കുന്നതെന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ കഴിയണം. ഒ.ടി.ടി പ്ലാറ്റ് ഫോമുകളില്‍ അക്കൗണ്ട് എടുക്കുമ്പോള്‍ ഉപഭോക്താവിനെ അറിയുക(കൈവസി)യെന്ന നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഫോണ്‍ ബുക്കില്‍…
Read More » -
India
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ. എംകെ രാഘവൻ എംപി, ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ കേരളത്തില്‍ നിന്ന് തരൂരിനെ പിന്തുണക്കും. അതേസമയം നാളെ നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ ജി23 നേതാക്കള്‍ ഇന്ന് ദില്ലിയില്‍ യോഗം ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് മത്സരിക്കില്ല. രാജസ്ഥാനില്‍ ഉണ്ടായ സംഭവങ്ങളില്‍ സോണിയഗാന്ധിയോട് മാപ്പ് ചോദിച്ചതായി അശോക് ഗലോട്ട് പറഞ്ഞു. മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന്കാരണം. സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ്…
Read More » -
Crime
യുവതിക്ക് നേരെ പീഡനശ്രമം: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ
കൊച്ചി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് ( 23 )നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കുണ്ടന്നൂർ മേഖലാ കമ്മറ്റിയംഗമാണ് രഞ്ജിത്. സി.പി.എം വടക്കുമുറി ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം പഞ്ചായത്ത് കമ്മറ്റി ഭാരവാഹി, കർഷക സംഘം ഭാരവാഹി എന്നീ ചുമതലകൾ വഹിക്കുന്നുണ്ട്.
Read More » -
Crime
ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറൽ സെക്രട്ടറിയുടെ താമസ സ്ഥലത്ത് പെട്രോൾ ബോംബേറ്
കൊച്ചി: ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറൽ സെക്രട്ടറി ശങ്കര വിജേന്ദ്ര പുരിയുടെ എറണാകുളം പിരാരൂരിലെ താമസ സ്ഥലത്തേക്ക് പെട്രോള്‍ ബോംബേറ്. ബ്രഹ്മവിദ്യ സിദ്ധ യോഗ സെന്‍ററിലേക്ക് ഇന്നലെ പുലര്‍ച്ചയായിരുന്നു പെട്രോള്‍ ബോംബേറുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ വെളുപ്പിന് നാല് മണിയോടെയാണ് സംഭവം. ശങ്കര വിജേന്ദ്ര പുരി സെന്‍ററില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രണണമുണ്ടായത്.രണ്ട് ബിയര്‍ കുപ്പികളില്‍ പെട്രോള്‍ നിറച്ചാണ് എറിഞ്ഞത്. വലിയ ശബ്ദത്തോടെയാണ് കുപ്പികള്‍ പൊട്ടിയതെന്നും തറ കരിഞ്ഞെന്നും ശങ്കര വിജേന്ദ്ര പുരി പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതറിഞ്ഞ് ആചാര്യ സഭയുടെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. അതിലുള്ള വിരോധമാവും ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നുവെന്ന് ശങ്കര വിജേന്ദ്ര പുരി പറഞ്ഞു. 2002 മുതൽ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപെട്ടു. ഫോറൻസിക്ക് വിഭാഗവും, വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി…
Read More » -
India
ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; അടുത്ത ദിവസങ്ങളിൽ പ്രിയങ്കയും സോണിയയും ചേരും
ഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്. കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ…
Read More » -
Kerala
സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും
തിരുവനന്തപുരം: 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയർത്തുക. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും പൂര്‍ത്തിയായി. നേതാക്കള്‍ തമ്മിലുള്ള ചേരിതിരിവ് പരസ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്കും നടപടി സൂചനകളിലേക്കും എല്ലാം എത്തിനിൽക്കെ കടുത്ത പിരിമുറക്കത്തിലാണ് കൊടിയുയരുന്നത്. നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് കെ ഇ ഇസ്മയിലും സി ദിവാകരനും വിട്ടുനിന്നത് വിഭാഗീയതയുടെ തീവ്രത വ്യക്തമാക്കുകയാണ്. പ്രായപരിധി വിവാദം രൂക്ഷമാകാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ കാനം വിരുദ്ധ പക്ഷത്തിന്റെ മുന്നണിയിൽ നിൽക്കുന്ന സി ദിവാകരനെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്. ഉച്ചക്ക് രണ്ടുമണിക്ക് ചേരുന്ന എക്സിക്യൂട്ടീവ് ഇക്കാര്യം ചർച്ച ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍…
Read More »