NEWS

പ്രഭാത സവാരിക്കിറങ്ങിയ വിമുക്ത ഭടനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍ 

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വിമുക്ത ഭടനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
ഭരതന്നൂര്‍ ശിവക്ഷേത്രത്തിന് സമീപം ഷിബു ഭവനില്‍ വിജയകുമാറിനാണ് (52) മര്‍ദനമേറ്റത്. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ പാപ്പാന്‍ രഞ്ജിത്ത് എന്ന രഞ്ജിത്ത് (37), ഭരതന്നൂര്‍ ലെനിന്‍കുന്ന് സൂര്യ വിലാസത്തില്‍ ബിജു (42) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രഭാത നടത്തത്തിനിടയില്‍ പ്രതികള്‍ വിജയകുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിജയകുമാര്‍ ചികിത്സയിലാണ്. പാങ്ങോട് സി.ഐ.എന്‍. സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: