Month: September 2022

  • Kerala

    ”മിന്നല്‍ഹര്‍ത്താലില്‍ കോടതി ഇടപെടുന്നതുവരെ സര്‍ക്കാര്‍ ഒന്നുംചെയ്തില്ല”

    കൊച്ചി: ഈ മാസം 23-ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാന്‍ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്നാണ് ഹൈക്കോടതിയുടെ കുറ്റപ്പെടുത്തല്‍. ഹര്‍ത്താലിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 5.20 കോടിരൂപ പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹര്‍ത്താല്‍ദിനം രാവിലെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത കേസുകളിലെല്ലാം ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താറിനെ പ്രതിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴത്തുക ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിര്‍ദേശം. സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്. വൈവിധ്യമാര്‍ന്ന സമൂഹത്തെ പ്രതിനിധാനംചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിനും ജനറല്‍ സെക്രട്ടറിക്കും ഹര്‍ത്താല്‍ദിനത്തിലെ അക്രമങ്ങളില്‍ പങ്കില്ലെന്ന്് നടിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടിതശക്തികളുടെയും അക്രമം…

    Read More »
  • Crime

    ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അവതാരക

    കൊച്ചി: അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി പരാതിക്കാരി ഒപ്പിട്ടു നല്‍കി. അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരടു പൊലീസാണു നടനെ അറസ്റ്റു ചെയ്തത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം. അഭിമുഖം നടക്കുമ്പോള്‍ ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ നടനെ പരിശോധനയ്ക്കു വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനായി ശ്രീനാഥിന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകള്‍ മരട് പോലീസ് ശേഖരിച്ചു. പരിശോധനാ ഫലം എതിരായാല്‍ കുരുക്കു മുറുകുമെന്ന തിരിച്ചറിവില്‍ നടനുവേണ്ടി ശക്തമായ ഇടപെടല്‍ ഉണ്ടായെന്നാണ് സൂചന. പരാതി പിന്‍വലിക്കാന്‍ അവതാരികയ്ക്കു മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, അവതാരകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശ്രീനാഥിന് നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍നിന്ന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.…

    Read More »
  • NEWS

    ലൈംഗിക പീഡനക്കേസില്‍ പൂജാരി അറസ്റ്റിൽ

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പൂജാരി ഒരുവര്‍ഷത്തിന് ശേഷം പിടിയില്‍. മൈലച്ചല്‍ ഗയ നിവാസില്‍ വീനിഷ് നാരായണന്‍ എന്ന സോനുവാണ് അറസ്റ്റിലായത്. മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉണ്ണുവെട്ടി ക്ഷേത്രത്തില്‍ പൂജാരിയായി ജോലി നോക്കി വന്നിരുന്ന വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി പെണ്‍കുട്ടിയുമായി സ്നേഹബന്ധത്തിലാവുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി തമിഴ്നാട്ടിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും വിനീഷ് നാരായണന്‍ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു വര്‍ഷമായി അന്യസംസ്ഥാനങ്ങളിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു.     തുടര്‍ന്ന് ഇയാള്‍ കൊണ്ടോട്ടിയിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലിനോക്കി വരുന്നതിനിടയിലാണ് അറസ്റ്റ്.

    Read More »
  • NEWS

    കാലടിയില്‍ ഹിന്ദു ആചാര്യ സഭ ആസ്ഥാനത്തിന് നേരെ ബോംബേറ്

    കൊച്ചി:കാലടിയില്‍ ഹിന്ദു ആചാര്യ സഭ ആസ്ഥാനത്തിന് നേരെ ബോംബേറ്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബോംബ് എറിഞ്ഞതിന് പിന്നാലെ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.അക്രമികളെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് പരിശോധന.     പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • NEWS

    മട്ടാഞ്ചേരിയില്‍ വന്‍ ലഹരി മരുന്ന് വേട്ട 

    കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. ലക്ഷങ്ങള്‍ വിലവരുന്ന അരക്കിലോയോളം (493gm ) എഡിഎമ്മെയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് ആണ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

    Read More »
  • Breaking News

    നാദാപുരത്തും വടകരയിലും പി.എഫ്.ഐ സ്ഥാപനങ്ങളില്‍ റെയ്ഡ്; നോട്ടീസ് പതിച്ചു

    കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരേ നടപടി തുടങ്ങി. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഓഫീസുകളില്‍ എത്തിയ പോലീസ് ഇവിടങ്ങളില്‍ പരിശോധന നടത്തി. കോഴിക്കോട് റൂറല്‍ ജില്ലയില്‍ വടകര, തണ്ണീര്‍ പന്തല്‍, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പി.എഫ്.ഐയുടെ ചാരിറ്റബിള്‍ ട്രസ്റ്റുകളിലാണ് നോട്ടീസ് പതിച്ചത്. വാസ് ട്രസ്റ്റ് എന്ന പേരില്‍ വടകര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം മനോജും സംഘവും പരിശോധന നടത്തി. സീല്‍ ചെയ്യുന്നതിനു മുന്നോടിയായി ഇവിടെ നോട്ടീസ് പതിച്ചു. റവന്യു അധികൃതരുടെ സാന്നിധ്യത്തിലാവും ഓഫീസ് സീല്‍ ചെയ്യുക. ഇതിനുള്ള നടപടിയിലേക്ക് അധികൃതര്‍ കടക്കുകയാണ്. നാദാപുരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നാദാപുരം ഡിവൈ.എസ്.പി: വി.വി ലതീഷ് എത്തി നോട്ടീസ് പതിച്ചു. കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു. തണ്ണീര്‍പ്പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലും പോലീസ് നോട്ടീസ് പതിച്ചു. നാദാപുരം സി.ഐ: ഇ.വി ഫായിസ് അലിയും…

    Read More »
  • NEWS

    70 കിലോയോളം ചന്ദനമുട്ടികള്‍ പിടിച്ചെടുത്തു; മൂന്നു പേർ അറസ്റ്റിൽ

    കൂത്തുപറമ്ബ്: കണ്ണവം കോളനിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 70 കിലോയോളം ചന്ദനമുട്ടികള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കണ്ണവം കോളനിയിലെ വള്ളിയാടന്‍ ഹൗസില്‍ പി. രാജന്‍, ഹരീഷ് നിവാസില്‍ വി. ഹരീഷ്, രജിത നിവാസില്‍ എ. രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ ചന്ദനമരങ്ങള്‍ മോഷ്ടിച്ച്‌ രാത്രി മുറിച്ച്‌, ചെത്തിമിനുക്കി പ്രതികള്‍ കടത്തുകയാണ്.     ശിവപുരത്തെ ഏജന്റിനാണ് പ്രതികള്‍ ചന്ദനം കൈമാറിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ചന്ദനക്കടത്തിനു പിന്നിലുള്ള മറ്റു കണ്ണികളെ ഉടന്‍ പിടികൂടുമെന്നും കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അഖില്‍ നാരായണന്‍ പറഞ്ഞു.

    Read More »
  • NEWS

    ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നഴ്‌സുമാര്‍, കാര്‍ഡിയാക്ക് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവുകൾ

    തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുളള നഴ്‌സുമാര്‍, കാര്‍ഡിയാക്ക് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്ബളം നഴ്‌സുമാര്‍ക്ക് 350 ഒമാന്‍ റിയാലും കാര്‍ഡിയാക്ക് ടെക്‌നീഷ്യനും ഫാര്‍മസിസ്റ്റിനും 500 ഒമാന്‍ റിയാല്‍ വീതവും ആയിരിക്കും. പ്രായപരിധി 35 വയസ്സ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലേക്ക് ഒക്ടോബര്‍ മൂന്നിനകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in, 0471-2329440/41/42.

    Read More »
  • Breaking News

    മല്ലികാര്‍ജുന്‍ ഖര്‍ഗെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാകും; വാസ്നിക്കും തിവാരിയും മത്സരത്തിനെന്ന് സൂചന

    ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് പിന്തുണയോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി. എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുണ്ട്. ആന്റണി ഖര്‍ഗെയുടെ പത്രികയില്‍ ഒപ്പിട്ടു. പ്രമോദ് തിവാരി, പി.എല്‍.പുനിയ, താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കള്‍ ഖര്‍ഗെയുടെ വസതിയിലെത്തി. ജി 23 നേതാക്കളില്‍ ചിലരുടെ പിന്തുണയും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുണ്ട്. ഇതോടെയാണ് ഖര്‍ഗെയെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. അതിനിടെ, ജി 23-ന്റെ സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകുള്‍ വാസ്‌നിക്കിനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. തങ്ങളിലൊരാളായ മനീഷ് തിവാരി മത്സരിക്കണോയെന്ന് തീരുമാനിക്കാന്‍ ജി-23 നേതാക്കള്‍ ഇന്നു യോഗം ചേരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്നാണ്. കഴിഞ്ഞ രാത്രിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പേര് ഉയര്‍ന്നുവന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെ മത്സരിപ്പിക്കാനായിരുന്നു ഹൈക്കമാന്‍ഡ് ആലോചിച്ചിരുന്നത്. എന്നാല്‍ ദിഗ്വിജയ് സിങ്ങിന് പിന്തുണ കുറവാണെന്നു കണ്ടതോടെയാണ് അന്വേഷണം ഖര്‍ഗെയിലെത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരത്തില്‍ നിന്നും പിന്‍മാറിയതോടെയാണ്…

    Read More »
  • Kerala

    സര്‍ക്കാരിനെ തള്ളി കെ.സി.ബി.സി; ഞായാറാഴ്ച അവധി

    കൊച്ചി: ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെ.സി.ബി.സി. ഞായറാഴ്ച വിശ്വസപരമായ ആചാരങ്ങളില്‍ പങ്കെടുക്കേണ്ട ദിവസമാണെന്നും അതിനാല്‍ പ്രവൃത്തിദിനമാക്കാനാവില്ലെന്നും കെ.സി.ബി.സി അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരിവിരുദ്ധ ദിനാചരണം മറ്റൊരു ദിവസം നടത്തുമെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികളാല്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്ന് പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കെ.സി.ബി.സി രംഗത്തുവന്നിരുന്നു. ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ധിച്ചുവരുന്നതായും കെ.സി.ബി.സി കുറ്റപ്പെടുത്തി. വിവിധ കാരണങ്ങളുടെ പേരില്‍ ഞായാറാഴ്ചകളില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണെന്നും കെ.സി.ബി.സി പറയുന്നു.  

    Read More »
Back to top button
error: