Month: September 2022
-
NEWS
നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കോട്ടയം: പാലാ മേലുകാവ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് അഞ്ചരയ്ക്കായിരുന്നു സംഭവം. കിഡ്നി രോഗിയായ ഗിരീഷ് ഡയാലിസിസിനായി ബന്ധുവിനൊപ്പം ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടമുണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്‍റെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.
Read More » -
NEWS
ലോട്ടറി നറുക്കെടുപ്പുകൾ മാറ്റി
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നടക്കേണ്ട നിർമ്മൽ(NR 295) നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്കും, ഇന്ന് നടക്കേണ്ട കാരുണ്യ (KR 568) സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 2 മണിക്കും നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. അതാത് ദിവസങ്ങളിലെ മറ്റ് നറുക്കെടുപ്പുകൾ 3 മണിക്കും നടക്കുന്നതായിരിക്കും.
Read More » -
NEWS
ഗുരുവായൂരിൽ പോയി മടങ്ങവേ അപകടം, ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: ഗുരുവായൂരിൽ പോയി മടങ്ങവെ കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. പേട്ട തുലയിൽ െലയ്ൻ തുലയിൽ വീട്ടിൽ കെ.എൻ.ആർ.എ. 307ൽ കൃഷ്ണഗാഥ എസ്.ജെ.(31) ആണ് മരിച്ചത്. കഴിഞ്ഞമാസം 23-ന് കൊല്ലത്തുണ്ടായ അപകടത്തിൽ കൃഷ്ണഗാഥയുടെ മകൾ ജാനകിയും അച്ഛന്റെ അമ്മ കൃഷ്ണകുമാരിയും മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണഗാഥ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട. സബ് രജിസ്ട്രാർ എസ്.ജയദേവിന്റെയും(സി.ഇ.ഒ. ജെ.ജെ. ബിൽഡർ ആൻഡ് ഡെവലപ്പേഴ്സ്) ഷീബയുടെയും മകളാണ്. ഭർത്താവ്: സുധീഷ് സുധർമൻ (ഇ.ജി. ഓഡിസൈൻ സ്റ്റുഡിയോ).
Read More » -
NEWS
മഹാനവമി വിജയദശമി,ദസറ-അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി,സമയക്രമം അറിയാം
തിരുവനന്തപുരം: സെപ്റ്റംബർ 28-ാം തീയതി മുതൽ ഒക്ടോബർ 12-ാം തീയതി വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.നിലവിലെ സർവീസുകൾക്ക് പുറമെയാണിത്. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ 1. 15.00 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)(മൈസൂർ സുൽത്താൻബത്തേരി വഴി)2. 15.45 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(മൈസൂർ സുൽത്താൻബത്തേരി വഴി)3.19.45 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)(കുട്ട, മാനന്തവാടി വഴി)4. 20.15 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(കുട്ട, മാനന്തവാടി വഴി)5. 20.25 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(കുട്ട, മാനന്തവാടി വഴി)6. 20.50 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(കുട്ട, മാനന്തവാടി വഴി)7. 19.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)8. ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി).9. 17.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)10. 18.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)11. 17.10 ബാംഗ്ലൂർ…
Read More » -
NEWS
കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവം; 3 പേര്‍ അറസ്റ്റില്‍
പനമരം: ആറാം മൈല്‍ മൊക്കത്ത് വെച്ച് കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടാല സ്വദേശികളായ എഴുത്തന്‍ അഷ്‌റഫ് (46), എടവലന്‍ അബ്ദുള്‍ റഷീദ് (30), കെല്ലൂര്‍ പിലാക്കണ്ടി മുഹമ്മദലി (31) എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് ഇന്നലെ വ്യാപക ആക്രമമാണ് അരങ്ങേറിയത്.കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെയും മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെയും ബോംബെറിഞ്ഞു. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ രണ്ട് ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബൈക്കിടിപ്പിച്ചു കയറ്റി. കെഎസ്‌ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ലോറികള്‍ക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു. ഇരുമ്ബുകഷണം ഉപയോഗിച്ചുള്ള ഏറില്‍ തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ ജിനുവിനു പരുക്കേറ്റു.
Read More » -
NEWS
ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്;170 അറസ്റ്റ്
തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ ഇന്നലെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി. വിശദവിവരങ്ങള്‍ ചുവടെ (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 12, 11, 3 തിരുവനന്തപുരം റൂറല്‍ – 10, 2, 15 കൊല്ലം സിറ്റി – 9, 0, 6 കൊല്ലം റൂറല്‍ – 10, 8, 2 പത്തനംതിട്ട – 11, 2, 3 ആലപ്പുഴ – 4, 0, 9 കോട്ടയം – 11, 87, 8 ഇടുക്കി – 3, 0, 3 എറണാകുളം സിറ്റി – 6, 4, 16 എറണാകുളം റൂറല്‍ – 10, 3, 3 തൃശൂര്‍ സിറ്റി – 6, 0, 2 തൃശൂര്‍ റൂറല്‍ –…
Read More » -
NEWS
എന്താണ് ഈ ഹർത്താലിന്റെ ബാക്കിപത്രം?
ഹർത്താൽ അനുകൂലികൾ കേരളത്തിൽ ഇന്നലെ നടത്തിയത് വ്യാപകമായ അക്രമമായിരുന്നു.70 കെഎസ്ആർടിസി ബസ്സുകളും, കടകളും, നിരവധി സ്വകാര്യവാഹനങ്ങളും ഇതിലുൾപ്പെടും.എന്നാൽ ഇത് മാത്രമല്ല ഹർത്താലിന്റെ ബാക്കിപത്രം. ഈ ഹർത്താലിന്റെ ഏറ്റവും അപകടകരമായ ബാക്കിപത്രം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തെരുവിൽ അഴിഞ്ഞാടുന്ന വീഡിയോകൾ ഉത്തരേന്ത്യയിൽ ഉണ്ടാക്കുന്ന ഭീതിദമായ വർഗീയ ധ്രുവീകരണമാണ്. കേരളത്തിലെ മുസ്ലിങ്ങൾക്കുള്ള വിദ്യാഭ്യാസമോ, തൊഴിൽ സാധ്യതയോ, സാമൂഹ്യഅംഗീകാരമോ അവകാശപ്പെടാൻ ഇല്ലാത്ത സാധുക്കളായ ഉത്തരേന്ത്യൻ മുസ്ലിങ്ങൾ കൂടുതൽ കൂടുതൽ അന്യവൽക്കരിക്കപ്പെടാനുള്ള സാധ്യതയാണ് ഈ ഹർത്താലിന്റെ അപകടകരമായ ഉപോല്പന്നം. ഹർത്താൽ നടത്തിയത് കേരളത്തിൽ മാത്രമാണ്. മുസ്ലിങ്ങൾ അന്യവൽക്കരിക്കപ്പെടാത്ത കേരളത്തിൽ. ഇപ്പോഴും മുസ്ലിങ്ങൾ പ്രബലമായ രാഷ്ട്രീയസാമൂഹ്യശക്തിയായ കേരളത്തിൽ. യുപിയിലെയും, ഗുജറാത്തിലെയും, ബിഹാറിലെയും ഒക്കെ സാധുക്കളായ മുസ്ലിങ്ങൾ ഇതൊന്നും അറിഞ്ഞിട്ടുപോലുമില്ല. ഇന്നും പതിവുപോലെ ഓട്ടോറിക്ഷ ഓടിച്ചും, റോഡരികിൽ കച്ചവടം നടത്തിയും ഒക്കെ അന്നന്നത്തെ അന്നം കണ്ടെത്താൻ അധ്വാനിക്കുകയായിരുന്നു അവർ. പക്ഷെ, പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമങ്ങളുടെ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യയെമ്പാടും ഉള്ള കോടിക്കണക്കിനു മനുഷ്യരിൽ എത്തിയിട്ടുണ്ടാകും. അവർ…
Read More » -
NEWS
ഇന്ന് സ്കൂളുകൾ തുറന്നു പ്രവർത്തിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഇന്ന് പ്രവർത്തി ദിനം.ഇന്നലെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ കൂടാതെ ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും.എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.
Read More » -
NEWS
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃപ്പൂണിത്തുറ: പൊലീസ് ഉദ്യോഗസ്ഥനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കെ.എ.പി ബറ്റാലിയനിലെ എസ്.ഐ തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനില്‍ ഭവനില്‍ സജിത് യു. (40) ആണ് മരിച്ചത്. എരൂര്‍ കണിയാമ്പുഴ റോഡില്‍ തിട്ടേപ്പടി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. കെ.എ.പി. രണ്ടാം ബറ്റാലിയനില്‍ നിന്ന് കെ.എ.പി. ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലംമാറി എത്തിയ ഉദ്യോഗസ്ഥനാണ് സജിത്. ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയയാള്‍ പിടിയില്‍
വര്‍ക്കല: കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയയാള്‍ പിടിയില്‍. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപാണ് (47) മരിച്ചത്. സഹോദരന്‍ സന്തോഷിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെറ്റിനറി ഡോക്ടറാണ് സന്തോഷ്. നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. വീടിന്റെ ഒട്ട്ഹൗസിലായിരുന്നു കിടപ്പുരോഗിയായ സഹോദരനെ താമസിപ്പിച്ചിരുന്നത്. സഹായത്തിന് ഒരാളെയും നിര്‍ത്തിയിരുന്നു. അതിക്രമിച്ച് ഔട്ട്ഹൗസില്‍ കയറിയ സന്തോഷ് സഹോദരനെ കുത്തി പരുക്കേല്‍പ്പിക്കുയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സഹായി വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് എത്തിയാണ് സന്ദീപിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ഇതിനകം മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Read More »