Month: September 2022
-
Health
അബോര്‍ഷനെ തടയും വദനസുരതം!
അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹവും ഭാഗ്യവുമാണ്. ഈ സ്വപ്‌നത്തിനുമേല്‍ പതിക്കാനിടയുള്ള വെള്ളിടിയാണ് അബോര്‍ഷന്‍ അഥവാ ഗര്‍ഭഛിദ്രം. ഏതൊരു സ്ത്രീയെയും ശാരീരികമായും മാനസികമായും തകര്‍ക്കാന്‍ അബോര്‍ഷനാവും. അബോര്‍ഷന്‍ നടക്കുന്നതിന് സ്വാഭാവികമായ കാരണങ്ങളുണ്ട്. ഇതിനു പുറമേ നമ്മുടെ അശ്രദ്ധയും ഇതിനിടയാക്കും. അബോര്‍ഷന്‍ തടയാനായി പല തരത്തിലെ മുന്‍കരുതലുകളും ഗര്‍ഭകാലത്ത് എടുക്കാറുണ്ട്. ഇതിനായി സഹായിക്കുന്ന മരുന്നുകളുണ്ട്. എന്നാല്‍, ഓറല്‍ സെക്‌സ് അബോര്‍ഷന്‍ തടയാന്‍ സഹായിക്കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നെതര്‍ലന്റിലെ ലെയ്ഡന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ ഫലം പുറത്തു വന്നത്. അബോര്‍ഷന് സംഭവിച്ച 37 വയസിന് താഴെയുള്ള 97 സ്ത്രീകളിലും അബോര്‍ഷന്‍ സംഭവിക്കാത്ത 237 സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള ഫലം ലഭിച്ചത്. ഈ സ്ത്രീകളില്‍ ഓറല്‍ സെക്സ് ശീലമുള്ളവരില്‍ അബോര്‍ഷന്‍ കുറവാണ് നടന്നതെന്നു പഠനങ്ങള്‍ പറയുന്നു. ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്ന സ്ത്രീയില്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. ഇതിലൂടെയാണ് കുഞ്ഞിനും ആരോഗ്യകരമായ സാഹചര്യങ്ങള്‍ ലഭ്യമാകുന്നതും അബോര്‍ഷന്‍ തടയുന്നതും. പുരുഷ ബീജത്തില്‍…
Read More » -
NEWS
മത്സ്യത്തൊഴിലാളിയെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ:വലയിടാന്‍ പോയ മത്സ്യത്തൊഴിലാളിയെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കൊമ്പ് വെളിയനാട് പഞ്ചായത്ത് വെട്ടുവേലിക്കളത്തില് ജോസഫ് ആന്റണി (അപ്പച്ചന്‍കുട്ടി-55) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ വീടിനു സമീപത്തെ ഒറവക്കണ്ടം പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളിയായ അപ്പച്ചന്‍കുട്ടി വീടിനു സമീപത്തെ പുളിഞ്ചുവട് ജംഗ്ഷനില്‍ ചായക്കച്ചവടം കൂടി നടത്തുന്നുണ്ട്. രാവിലെ ഒന്‍പതോടെ പാടശേഖരത്തില്‍ ഉടക്കുവലിയിടുന്നതിനായി പോയതായി ബന്ധുക്കള്‍ പറയുന്നു. ഉച്ചയായിട്ടും തിരികെ വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാരും സഹോദരങ്ങളും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
പൂനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കോഴിക്കോട് :പൂനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ടി.സിന്ധിതയുടെയും പൊയില്‍താഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകന്‍ ഹിരണ്‍ ചന്ദ്ര (17) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പൊയില്‍താഴം കടവിന് മുകള്‍ വശത്തുള്ള ഇരുമ്ബന്‍ കുറ്റിക്കല്‍ കടവിലാണ് സംഭവം. സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുട്ടികള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
NEWS
ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരി അണ്ടോണിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വെള്ളച്ചാല്‍ വി സി അഷ്റഫിന്റെ മകനാണ്. അമീനെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. ഇന്നലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Read More » -
NEWS
ഹര്‍ത്താലിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു
കൊല്ലം: ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൂട്ടിക്കട സ്വദേശി ഷംനാദിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.ഇയാള്‍ എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.
Read More » -
Kerala
കോടതി വളപ്പില്‍ മുദ്രാവാക്യം വിളി; താക്കീതുമായി കോടതി
കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും, ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലായവരെ രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കോടതി വളപ്പില്‍ ഇവര്‍ എന്‍.ഐ.എക്കും ആര്‍.എസ്.എസിനും എതിരെ മുദ്രാവാക്യം വിളിച്ചു. കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചതിന് പ്രതികളെ കോടതി താക്കീത് ചെയ്തു. കോടതിയില്‍ പ്രതിഷേധം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചു. വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പൊലീസിനെയും ജഡ്ജി വിമര്‍ശിച്ചു. വിലങ്ങുവെച്ചു കൊണ്ടുവരാന്‍ മതിയായ കാരണം വേണമെന്ന് പോലീസിനോട് കോടതി പറഞ്ഞു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചു. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, സമൂഹത്തില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍…
Read More » -
Breaking News
ഹര്‍ത്താല്‍ ആഹ്വാനംചെയ്ത് പി.എഫ്.ഐ. നേതാക്കള്‍ മുങ്ങി
കോഴിക്കോട്: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍. പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി കെ.എ റൗഫുമാണ് ഒളിവിലുള്ളത്. നേതാക്കളെ കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിയപ്പോള്‍ തന്നെ ഇവര്‍ ഒളിവിലാണ്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും ഇവരെ ലഭിച്ചിരുന്നില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശേഷം ഇവര്‍ മുങ്ങുകയായിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പോകുമെന്നും കൂടിയാലോചനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചത്. പിന്നീട് രാത്രിയോടെയാണ് ഹര്‍ത്താലെന്ന് വാര്‍ത്താക്കുറിപ്പിറങ്ങിയത്. ഈ വാര്‍ത്താക്കുറിപ്പ് വന്നതിന് പിന്നാലെ രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച നേതാക്കളെ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. പോലീസ് ഉള്‍പ്പെടെ ഇവരെ കണ്ടെത്താനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ്.
Read More » -
NEWS
കൊല്ലത്ത് ക്രൂഡ് ഓയില്‍ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകള്‍ തിരിച്ചറിഞ്ഞതായി സൂചന
കൊല്ലം: കൊല്ലത്തിന്റെ ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകള്‍ തിരിച്ചറിഞ്ഞതായി സൂചന. കൊല്ലം തീരത്ത് നിന്ന്10 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഈ ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിക്കും. ഇന്ധനസാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ അടുത്ത വര്‍ഷം പകുതിയോടെ ഖനനത്തിനാണ് ആലോചന. കടലിന് നടുവില്‍ ഇരുമ്ബ് കൊണ്ട് കൂറ്റന്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ചാകും ഖനനം. ഈ പ്ലാറ്റ്ഫോം വഴി കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റന്‍ പൈപ്പ്ലൈനുകള്‍ കടത്തിവിടും. ഖനനം ആരംഭിക്കുകയാണെങ്കില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കൊല്ലം പോര്‍ട്ടില്‍ സംഭരിക്കുന്നതിന്റെ സൗകര്യം സംബന്ധിച്ച പരിശോധനയും നടന്നിട്ടുണ്ട്.
Read More » -
Crime
കിടക്കപങ്കിടാന്‍ വിസമ്മതിച്ച 19 വയസുകാരി റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി: മുന്‍മന്ത്രിയുടെ മകന്‍ അറസ്റ്റില്‍
ഡഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ 19 വയസുകാരിയായ റിസപ്ഷനിസ്റ്റ് കൊല്ലപ്പെട്ട കേസില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു. പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ഗഡ്‌വാളിലെ യംകേശ്വറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്ന് കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയുടെ പിതാവും ബി.െജ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. 18 ന് ജോലിക്കു പോയ അങ്കിത മടങ്ങിയെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ കാണാനില്ലെന്നു റിസോര്‍ട്ട് ഉടമയും തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പുല്‍കിത്, പെണ്‍കുട്ടിയെ കൊന്നതാണെന്ന്…
Read More » -
NEWS
കോട്ടയം കുറിച്ചിയില്‍ ഹോട്ടലിന് നേരേ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോട്ടയം കുറിച്ചിയില്‍ ഹോട്ടലിന് നേരേ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.എംസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്.ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി ഹോട്ടലിനു മുന്നില്‍ ചെന്ന്, ജീവനക്കാരോട് സംസാരിക്കുന്നതിനിടെ, ബൈക്കിലിരുന്നയാള്‍ കയ്യില്‍ കരുതിയിരുന്ന കല്ല് വലിച്ചെറിയുകയായിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. കല്ലേറില്‍ ഹോട്ടലിനു മുന്‍പിലെ ചില്ലുകള്‍ തകര്‍ന്നു.
Read More »