NEWS

കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവം; 3 പേര്‍ അറസ്റ്റില്‍

പനമരം: ആറാം മൈല്‍ മൊക്കത്ത് വെച്ച് കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.
 കുണ്ടാല സ്വദേശികളായ എഴുത്തന്‍ അഷ്‌റഫ് (46), എടവലന്‍ അബ്ദുള്‍ റഷീദ് (30), കെല്ലൂര്‍ പിലാക്കണ്ടി മുഹമ്മദലി (31) എന്നിവരാണ് അറസ്റ്റിലായത്.
പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് ഇന്നലെ വ്യാപക ആക്രമമാണ് അരങ്ങേറിയത്.കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെയും മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെയും ബോംബെറിഞ്ഞു. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ രണ്ട് ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്.
കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബൈക്കിടിപ്പിച്ചു കയറ്റി. കെഎസ്‌ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ലോറികള്‍ക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു. ഇരുമ്ബുകഷണം ഉപയോഗിച്ചുള്ള ഏറില്‍ തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ ജിനുവിനു പരുക്കേറ്റു.

Back to top button
error: