NEWS

നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കോട്ടയം: പാലാ മേലുകാവ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വെളുപ്പിന് അഞ്ചരയ്ക്കായിരുന്നു സംഭവം. കിഡ്നി രോഗിയായ ഗിരീഷ് ഡയാലിസിസിനായി ബന്ധുവിനൊപ്പം ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടമുണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്‍റെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.

Back to top button
error: