Month: September 2022

  • Crime

    പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിഡീപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

    തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. പഠനത്തിനെത്തിയപ്പോളായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

    Read More »
  • Crime

    എസ്ഐയെ കൈയേറ്റം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

    കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ നാദാപുരത്ത് എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.  പേരോട് വാഹനങ്ങൾ തടഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് നാദാപുരം എസ് ഐ പ്രശാന്തിനെ ഇവർ കൈയ്യേറ്റം ചെയ്തത്. നാദാപുരം സിഐയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് നിർത്തിയിട്ട ലോറിക്ക് നേരെ പോപ്പുലർ ഫ്രണ്ട് സമരാനുകൂലികൾ നടത്തിയ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.  ലോറി ഡ്രൈവർ വർക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്കാണ് പരിക്കേറ്റത്. കോഴിക്കോട് പുഷ്പ ജങ്ഷനിൽ വെച്ചാണ് സംഭവം. ജില്ലയില്‍ വ്യാപകമായ ആക്രമണമാണ് സമരാനുകൂലികള്‍ നടത്തിയത്. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും അക്രമണമഴിച്ചുവിട്ടു. ലോറി നിർത്തിയിട്ടിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവ‍ര്‍ ജിനു വിശദീകരിച്ചു. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. ലോറിയുടെ ചില്ല് പൊട്ടി. കല്ല് വന്ന് മൂക്കിനിടിച്ചു. പൊട്ടിയ ചില്ല് കണ്ണിൽ കയറി. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറോളം അവിടെയിരുത്തിയെന്നും ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും ജിനു…

    Read More »
  • India

    ‘പേ സിഎം’ കാമ്പയിന്‍: ഡി കെ ശിവകുമാര്‍ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

    ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെയുള്ള ‘പേസിഎം’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി കെ ഹരിപ്രസാദ്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രിയങ്ക ഖാഡ്ഗെ തുടങ്ങിയ നേതാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. പൊതുമരാമത്ത് ജോലികള്‍ക്ക് സര്‍ക്കാര്‍ 40% കമ്മീഷന്‍ വാങ്ങുന്നു എന്ന ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പേസിഎം പോസ്റ്ററുകൾ. ഇ വാലറ്റായ ‘പേടിഎമ്മി’നോട് സാദൃശ്യമുള്ളതാണ് ‘പേസിഎം’ എന്ന വാചകത്തോടുകൂടി ക്യുആര്‍ കോഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്ററുകള്‍. ഇവ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘40% ഇവിടെ സ്വീകരിക്കുന്നു’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റര്‍. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ‘40% സര്‍ക്കാര’ എന്ന സൈറ്റിലേക്കാണ് പോവുന്നത്. കുറച്ച് ദിവസം മുമ്പാണ് സൈറ്റ് നിലവില്‍വന്നത്. സര്‍ക്കാര്‍ ജോലിക്കും ബിജെപി. സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കെട്ടിട നിർമ്മാതാക്കളോടും കോൺട്രാക്ടർമാരോടുമെല്ലാം സർക്കാർ കൈക്കൂലി വാങ്ങുന്നെന്നാണ് കോൺ​ഗ്രസ് പറയുന്നത്. അടുത്ത വർഷം…

    Read More »
  • Kerala

    സർക്കാർ മതഭീകരർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി, പൊലീസ് നിഷ്ക്രിയരായി; കെ.സുരേന്ദ്രൻ

    കോഴിക്കോട്: കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹർത്താൽ അനുകൂലികൾക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കി. ഹർത്താലിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. എയർപോർട്ടിലേക്കുള്ള വാഹനങ്ങൾ പോലും തകർക്കുന്ന അവസ്ഥയുണ്ടായി. നൂറോളം കെഎസ്ആർടിസി ബസുകൾ തകർക്കുകയും യാത്രക്കാർക്കും കണ്ടക്ടർമാർക്കും പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻമാരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിന് തെളിവാണ്. മൂകാംബികയിലേക്ക് പോകുന്ന തീർത്ഥാടകരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. എല്ലാത്തിനും കാരണം സർക്കാരിന്റെ പരാജയമാണ്. ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡിജിപിയുടെ വാക്ക് വെറും വാക്കായി. പൊലീസ് നിഷ്ക്രിയമായി എല്ലാത്തിനും സാക്ഷിയായി. സ്ത്രീകൾക്ക് നേരെ പോലും ആക്രമണം നടന്നിട്ടും സർക്കാർ നിസ്സഹായ അവസ്ഥയിലായിരുന്നു. മട്ടന്നൂരിൽ ആർഎസ്എസ്സിന്റെ കാര്യാലയത്തിനും മഞ്ചേരിയിൽ ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നു. കേരളത്തിൽ ഇന്ന് വരെ ഒരു ഹർത്താലിനോട് പോലും ഇത്രയും…

    Read More »
  • India

    ആന്ധ്രാപ്രദേശിൽ വിദ്യാർത്ഥിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ അധ്യാപകന് സസ്പെൻഷൻ

    ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വിദ്യാർത്ഥിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സഹപാഠികളിലൊരാൾ‌ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങൾ വഴി പങ്കു വച്ചതോടെ ചര്‍ച്ചയായ സംഭവത്തിലാണ് അധ്യാപകനെതിരെ നടപടി എടുത്തത്. വിജയവാഡയ്ക്ക് സമീപമുള്ള  ശ്രീ ചൈതന്യ ജൂനിയര്‍ കോളേജിലെ അധ്യാപകനെതിരെയാണ് നടപടി. ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഈ  അധ്യാപകൻ വിദ്യാർത്ഥിയെ മര്‍ദ്ദിച്ചത്. കൈകൊണ്ട് തല്ലിയതിന്  ശേഷം അരിശം തീരാതെ ചവിട്ടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മറ്റൊരു വിദ്യാർത്ഥി മൊബൈലില്‍ പകര്‍ത്തിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. വിദ്യാർത്ഥി സംഘടനകളും അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു.  ഇതിനിടെ വഴിത്തിരിവായി, കുട്ടിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലെന്ന് വ്യക്തമാക്കി രക്ഷിതാക്കൾ‌ രംഗത്തെത്തി. അധ്യാപകന്‍ മനഃപൂര്‍വ്വം പ്രശ്നം ഉണ്ടാക്കിയെന്ന് വിദ്യാര്‍ത്ഥിയും അവകാശപ്പെട്ടിരുന്നു.

    Read More »
  • Crime

    കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് കോടതി

    കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് ഒരു കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്. ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത, ബിദൂനി യുവാവിനെ കുവൈത്തിലെ ജുലൈയ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വിധി. ഒരു ദിവസം പുലര്‍ച്ചെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 35 വയസുള്ള യുവാവിന്റെ മൃതദേഹത്തില്‍ രക്തവും ശ്വാസം മുട്ടിച്ച അടയാളങ്ങളുമുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ സൈനിക ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് കണ്ടെത്തി. പിന്നാലെ ഇയാള്‍ അറസ്റ്റിലായി. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.…

    Read More »
  • Kerala

    കോടികള്‍ കൈകാര്യം ചെയ്യാന്‍ ‘കോടീശ്വരന്’ പരിശീലനം

    തിരുവനന്തപുരം: 25 കോടി രൂപയുടെ ഓണം ബംപര്‍ ജേതാവ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന് പണം കൈകാര്യം ചെയ്യുന്ന കാര്യങ്ങളില്‍ ഏകദിന പരീശീലനം നല്‍കാന്‍ ലോട്ടറി വകുപ്പ് തയാറെടുക്കുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ സഹായത്തോടെ പരീശീലനം നല്‍കാനാണ് തീരുമാനം. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍, എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാം, നികുതി അടയ്‌ക്കേണ്ടത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളില്‍ അനൂപിനു പരിശീലനം നല്‍കും. ഉയര്‍ന്ന തുക സമ്മാനമുള്ള ലോട്ടറികളുടെ ഒന്നാം സമ്മാന ജേതാക്കള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പരിശീലനം നല്‍കാന്‍ ലോട്ടറി ഡയറക്ടറേറ്റ് നേരത്തേ തീരുമാനിച്ചിരുന്നു. ഓണം ബംപറിന് ഇതുവരെയുള്ള ഏറ്റവും വലിയ തുകയായതിനാല്‍ പരിശീലന ക്ലാസ് അനൂപില്‍ തുടങ്ങാന്‍ തീരുമാനിച്ചു. പതിനെട്ടാം തീയതി ഓണം ബംപര്‍ നറുക്കെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാഗ്യവാനെ കണ്ടെത്തിയെങ്കിലും ഇതുവരെ അനൂപിന്റെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. ലോട്ടറി ടിക്കറ്റിനൊപ്പം സമര്‍പ്പിച്ച രേഖകളായ പാന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും അനൂപിന്റെ പേരില്‍ ചെറിയ വ്യത്യാസം ഉള്ളതാണ് കാരണം. ഇതു പിന്നീട് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍…

    Read More »
  • Crime

    31 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍

    പാലക്കാട്: മണ്ണാർക്കാട് നായാടിക്കുന്നിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന് കേസിലെ പ്രതി പിടിയിൽ. കൊലപാതകം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി റബ്ദീൻ എന്ന റബ്ദീൻ സലീമിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് നായാടിക്കുന്നിലെ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ നിന്ന് 31.5 പവൻ സ്വർണവും 50,000 രൂപയും കവർന്ന കേസിലാണ് തമിഴ്നാട് തിരുവള്ളൂർ കാരംപക്കം അറുണാചലം കോളനിയിലെ റബ്ദീൻ സലീമിനെ പാലക്കാട് നിന്ന് പിടികൂടിയത്. നഷ്ടപ്പെട്ട 21 പവൻ വീണ്ടെടുത്തു. സ്വർണം വിൽക്കാൻ സഹായിച്ച അബ്ദുറഹ്മാൻ, പണയം വയ്ക്കാൻ സഹായിച്ച ഹനീഫ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് പറഞ്ഞു. കൊലക്കേസിൽ പ്രതിയായ ഇയാൾ  ബെൽഗാം ജയിലിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് പുറത്തിറങ്ങിയത്.

    Read More »
  • NEWS

    രണ്ടാം ട്വന്റി 20-യില്‍ ഓസീസിനെ 6 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

    നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ എട്ട് ഓവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (11). മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം തുടങ്ങാന്‍ വൈകിയ മത്സരം പിന്നീട് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് നാല് സിക്സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. ഡാനിയല്‍ സാംസെറിഞ്ഞ എട്ടാം ഓവറില്‍ ആദ്യ പന്ത് സിക്സും രണ്ടാം പന്ത് ഫോറുമടിച്ച് ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. കെ.എല്‍ രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. ഓസ്ട്രേലിയക്കായി ആദം സാംപ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന്…

    Read More »
  • Kerala

    മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

    പാലക്കാട്: മണ്ണാർക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്‍റെയും ഹസനത്തിന്‍റെയും മകൻ റയാനാണ് മരിച്ചത്. വീടിന്‍റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

    Read More »
Back to top button
error: