CrimeNEWS

കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയയാള്‍ പിടിയില്‍

വര്‍ക്കല: കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയയാള്‍ പിടിയില്‍. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപാണ് (47) മരിച്ചത്. സഹോദരന്‍ സന്തോഷിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെറ്റിനറി ഡോക്ടറാണ് സന്തോഷ്. നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം.

വീടിന്റെ ഒട്ട്ഹൗസിലായിരുന്നു കിടപ്പുരോഗിയായ സഹോദരനെ താമസിപ്പിച്ചിരുന്നത്. സഹായത്തിന് ഒരാളെയും നിര്‍ത്തിയിരുന്നു. അതിക്രമിച്ച് ഔട്ട്ഹൗസില്‍ കയറിയ സന്തോഷ് സഹോദരനെ കുത്തി പരുക്കേല്‍പ്പിക്കുയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സഹായി വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് എത്തിയാണ് സന്ദീപിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ഇതിനകം മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: