Month: September 2022

  • NEWS

    നായ്ക്കളെ വളര്‍ത്തുന്നവർ സെപ്റ്റംബർ 30-ന് അകം ലൈസൻസ് എടുത്തിട്ടില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും

    നായ്ക്കളെ വളര്‍ത്തുന്നവർ ശ്രദ്ധിക്കുക.പഞ്ചായത്തീരാജ് ആക്‌ട് പ്രകാരം നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വാങ്ങണം.നിയമം ലംഘിച്ചാല്‍ 1500 രൂപ വരെ പിഴ ഈടാക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാണിച്ചാല്‍ ലൈസന്‍സ് ലഭിക്കും. മിക്ക വീടുകളിലും നാടന്‍ ഇനങ്ങള്‍ തൊട്ട് മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് മാത്രമല്ല, ഈ നായകളെ തുറന്നുവിടുന്നതും പതിവാണ്. കേരളത്തിലെ വീടുകളില്‍ മാത്രം ഒമ്ബത് ലക്ഷത്തോളം നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്.ഇതില്‍ ഒരു ശതമാനം നായകള്‍ക്ക് പോലും ലൈസന്‍സ് ഇല്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നായ്ക്കള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 45 രൂപ മാത്രമേ ചെലവാകൂ. എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും വാക്ലിന്‍ സൗജന്യമായി ലഭിക്കും. ഒപി ടിക്കറ്റിനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനും 30 രൂപയാണ് ഫീസ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്.ഇതിന് 15 രൂപയാണ്…

    Read More »
  • NEWS

    തെരുവ് നായ്ക്കളെ നിയന്ത്രിക്കേണ്ടത് ആരാണ്?

    തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്.നായ കടിക്കുകയോ മറ്റോ ചെയ്താൽ നഷ്ടപരിഹാരവും നല്‍കണം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചവർക്കോ പരിക്കേറ്റവരുടെയോ കുടുംബത്തിനു നഗരസഭ/പഞ്ചായത്താണ് നഷ്ടപരിഹാരം നല്‍കേണ്ടത്.മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കുന്നുമില്ല.കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്.അതേസമയം വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല.തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്.കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവയാണ് കമ്മിഷന്റെ പരിധിയില്‍…

    Read More »
  • India

    ഏഴു വിവാഹം കഴിച്ച യുവതി, അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ തട്ടിപ്പുകാരിയെ കയ്യോടെ കുടുക്കി മുന്‍ ഭര്‍ത്താവ്

    എട്ടാം വിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ കയ്യോടെ കുടുക്കി മുന്‍ ഭര്‍ത്താവ്. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. മധുര സ്വദേശി സന്ധ്യ(26) ആണ് പിടിയിലായത്. യുവതിയെ നേരത്തെ വിവാഹം കഴിച്ച വെലൂര്‍ സ്വദേശി ധനബാലാ(37)ണ് ഇവരെ മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ കൈയോടെ പിടികൂടിയത്. യുവതിക്കൊപ്പം മറ്റു മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ ഗൗതം(26) ജയവേല്‍(30) ധനലക്ഷ്മി(45) എന്നിവരെയാണ് സന്ധ്യയ്ക്കൊപ്പം പൊലീസ് പിടികൂടിയത്. ഇതില്‍ ധനലക്ഷ്മി വിവാഹദല്ലാളാണ്, മറ്റുരണ്ടുപേര്‍ യുവതിയുടെ ബന്ധുക്കളെന്ന വ്യാജേന എത്തിയവരുമാണ്. പിടിയിലായ സന്ധ്യ, ഇതുവരെ ഏഴ് വിവാഹം കഴിച്ചിട്ടുണ്ട്. ബന്ധുക്കളെന്ന വ്യാജേന ചിലരെ സംഘടിപ്പിച്ചെത്തി യുവാക്കളെ വിവാഹം കഴിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ ഭർതൃഗൃഹത്തില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്നതാണ് യുവതിയുടെ രീതി. സെപ്റ്റംബര്‍ ഏഴാം തീയതിയാണ് സന്ധ്യയും പരമെത്തിവെലൂര്‍ സ്വദേശിയായ ധനബാലും വിവാഹിതരായത്. വിവാഹദല്ലാളായ ബാലമുരുകന്‍ എന്നയാള്‍ വഴിയാണ് ധനബാലിന് സന്ധ്യയുടെ വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം ദല്ലാളിന് മാത്രം കമ്മീഷനായി നല്‍കിയത് ഒന്നരലക്ഷം രൂപയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്നാംദിവസം…

    Read More »
  • India

    ആഘോഷങ്ങൾ അവസാനിക്കുന്നില്ല, വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദുബൈയില്‍ ഭാര്യ നയന്‍താരയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആഘോഷിച്ച് വിഘ്‌നേശ് ശിവൻ

    വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദുബൈയില്‍ ഭാര്യ നയന്‍താരയ്ക്കും അമ്മയ്ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിച്ച് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍. ദുബൈ മറീനയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് പിറന്നാള്‍ ആഘോഷിച്ചത്. നയന്‍താരയ്‌ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങൾ വിഘ്‌നേശ് ശിവന്‍ തന്റെ സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചു. ‘സ്വപ്ന ദിനങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും എഴുതി: ‘തങ്കമേ, ഇത് നിനക്കൊപ്പമുള്ള എന്റെ എട്ടാമത്തെ പിറന്നാളാണ്. എല്ലാതവണയും മുന്‍വര്‍ഷത്തെ പിറന്നാളിനേക്കാള്‍ സ്‌പെഷ്യല്‍ ആക്കാറുണ്ട് നീ. പക്ഷേ, ഇന്ന് വളരെ ഇമോഷനല്‍ ആണ്. നന്ദിയുണ്ട്. എന്നെ എന്താണ് കൂടുതല്‍ സന്തോഷിപ്പിക്കുകയെന്ന് നിനക്ക് അറിയാം. അതുതന്നെയാണ് നീ എനിക്ക് നല്‍കിയതും. സന്തോഷവും സമാധാനവും ഉണ്ടാവട്ടേ. നീ എന്നെ സ്‌നേഹിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്’ നയന്‍താരയോടുള്ള അഗാധപ്രണയം ആവര്‍ത്തിച്ച് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുബൈ നഗരത്തിന്റെ എല്ലാ പ്രൗഢിയും വിളിച്ചോതുന്ന ചിത്രങ്ങളാണ് വിഘ്‌നേശ് പങ്കുവച്ചത്. നയന്‍താരയെ ചേര്‍ത്തുപിടിച്ച് ദുബൈയുടെ രാത്രി ഭംഗിയിലുള്ള ദൃശ്യങ്ങള്‍ക്കു താഴെ എണ്ണമറ്റ ആരാധകരാണ്…

    Read More »
  • India

    ഭർത്താവിൻ്റെ മുൻ കാമുകിയുടെ കഥ കേട്ട് ഭാര്യയ്ക്കു മനസ്സലിഞ്ഞു, ഒടുവിൽ ഭാര്യ മുൻകയ്യെടുത്ത് കാമുകിയെ ഭർത്താവിന് വിവാഹം കഴിപ്പിച്ച് കൊടുത്തു

    കാമുകിയെ സ്വന്തം ഭർത്താവിന് വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യയുടെ ത്യാഗം. കഥാനായകൻ കല്യാൺ, ഭാര്യ വിമല, കാമുകി നിത്യശ്രീ. പലരും എതിർത്തിട്ടും  കാമുകിയെ ഭർത്താവിന് വിവാഹം കഴിപ്പിച്ച് കൊടുത്ത ഭാര്യ വിമലയാണ് കഥാനായിക. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണും കടപ്പ സ്വദേശി വിമലയും ഭാര്യാഭർത്താക്കന്മാണ്. ടിക്ടോക് താരങ്ങളാണ് ഇരുവരും. പരിചയപ്പെട്ടതും ടിക്ടോക് വഴി തന്നെ. കുറച്ചു ദിവസങ്ങൾക്കു മുൻപ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതി എത്തി. താൻ കല്യാണിന്റെ മുൻ കാമുകിയാണെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും നിത്യശ്രീ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചില്ല. കല്യാണിനെ മറക്കാന്‍ സാധിക്കാത്തതാണത്രേ കാരണം. ബന്ധുക്കൾ എതിർത്തെങ്കിലും വിമല തന്നെ മുൻകയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകൾ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.

    Read More »
  • NEWS

    നിലമ്ബൂരില്‍ നിന്നും ഇനി മുതല്‍ രാവിലെ 5.30 ന് ഷൊര്‍ണൂരിലേക്ക് ട്രെയിന്‍ 

    നിലമ്പൂർ: നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 5.30-ന് ഷൊർണൂരിലേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നു.   നിലമ്ബൂര്‍ റോഡ് – ഷൊറണൂര്‍ (06470 നമ്ബര്‍) അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ആണ് സർവീസ് നടത്തുക.രാവിലെ 7:10ന് ഈ ട്രെയിന്‍ ഷൊര്‍ണൂരിലെത്തും.     ഷൊര്‍ണൂരില്‍നിന്ന് തിരുവനന്തപുരം, എറണാകുളം, മംഗലാപുരം, കോയമ്ബത്തൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ട ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം ഈ ട്രെയിന്‍ വലിയ അനുഗ്രഹമാകും.     രാവിലെ 7.05 ന് പോയിരുന്ന പാസഞ്ചര്‍ ആണ് പുതിയ സമയപ്രകാരം 5.30 ന് പുറപ്പെടുന്നത്. 7.05 ന്റെ സമയത്ത് പാസഞ്ചര്‍ ആയി ഓടിക്കുക പുലര്‍ച്ചെ കൊച്ചുവേളിയില്‍ നിന്ന് വരുന്ന രാജ്യറാണി എക്സ്പ്രസ് ആയിരിക്കും.ഇതിന്റെ എസി കമ്ബാര്‍ട്ട്മെന്‍്റ് പൂട്ടി ആയിരിക്കും പാസഞ്ചര്‍ ആയി ഓടുക.ഈ ട്രെയിന്‍ തിരികെ നിലമ്ബൂരിലേക്ക് 10.40 ന് എത്തും.      5.30 ന് പുതിയ സര്‍വീസ് വരുന്ന സാഹചര്യത്തില്‍ മുന്‍പ് 11.10 ന് പുറപ്പെട്ടിരുന്ന പാസഞ്ചര്‍ റദ്ദാക്കിയിട്ടുണ്ട്.

    Read More »
  • NEWS

    സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1673 പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു; പ്രായപരിധി 21-30

    ന്യൂഡൽഹി:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1673 പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ശമ്ബള നിരക്ക് 36000-63840 രൂപ.ക്ഷാമബത്ത, വീട്ടുവാടകബത്ത, സിറ്റി കോമ്ബന്‍സേറ്ററി അലവന്‍സ്, ചികിത്‌സാ സഹായം ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങളുമുണ്ട്. സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers, www.sbi.co.in/careers- വെബ്‌സൈറ്റുകളില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രായപരിധി 1.4.2022 ല്‍ 21-30 വയസ്. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 12 നകം സമര്‍പ്പിക്കേണ്ടതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

    Read More »
  • NEWS

    കർണാടകയിൽ വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വര്‍ഷം മാര്‍ച്ചോടെ ഓടിത്തുടങ്ങും; കേരളത്തിൽ മുന്നൊരുക്കങ്ങൾ ഇല്ല

    ബംഗളൂരു :കര്‍ണാടക സംസ്ഥാനത്തിനുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വര്‍ഷം മാര്‍ച്ചോടെ ലഭിക്കുമെന്ന് കേന്ദ്രം. ബെംഗളൂരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്കായിരിക്കും അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുക. വെള്ളിയാഴ്ച ബെംഗളൂരുവില്‍ കര്‍ണാടക എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്ര റെയില്‍വേ, ടെക്സ്റ്റൈല്‍ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ സെഗ്മെന്റില്‍ ട്രാക്ക് ഇരട്ടിപ്പിക്കല്‍ നടക്കുന്നതായും അതിവേഗ ട്രെയിന്‍ 2023 മാര്‍ച്ചോടെ പ്രവര്‍ത്തനത്തിന് തയ്യാറാകുമെന്നും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സഞ്ജീവ് കിഷോര്‍ പറഞ്ഞു. അതേസമയം കേരളത്തിന് രണ്ടാംഘട്ടത്തിൽ മാത്രമേ ട്രെയിന്‍ ലഭിക്കുകയുള്ളൂ. തിരുവനന്തപുരം ഡിവിഷനാണ് ട്രെയിന്‍ അനുവദിച്ചിട്ടുള്ളത്.ദക്ഷിണ റെയില്‍വേക്ക് കീഴില്‍ ചെന്നൈ (6), കോയമ്ബത്തൂര്‍ (3), തിരുച്ചിറപ്പള്ളി (2), തിരുവനന്തപുരം (2) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകള്‍ അനുവദിക്കുക. തീവണ്ടി സര്‍വീസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു…

    Read More »
  • NEWS

    നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് അഴിമതി;​മുംബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് പാ​ണ്ഡെ അ​റ​സ്റ്റി​ൽ 

    മും​ബൈ: നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ൽ മും​ബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് പാ​ണ്ഡെ അ​റ​സ്റ്റി​ൽ.സി​ബി​ഐ​യാ​ണ് പാ​ണ്ഡെ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​തേ കേ​സി​ൽ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. സ​ഞ്ജ​യ് പാ​ണ്ഡെ​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു സ്ഥാ​പ​നം നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ലെ 91 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യ​താ​യി ഇ​ഡി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.2001 മാർച്ചിലായിരുന്നു സംഭവം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12.5 കോ​ടി രൂ​പ പാ​ണ്ഡെ​യു​ടെ ക​മ്പ​നി കൈ​പ്പ​റ്റി. ഇ​തി​ൽ 4.45 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി ടെ​ലി​ഫോ​ൺ ചോ​ർ​ത്തി​യ​തി​നാ​ണ് എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

    Read More »
  • NEWS

    തിരുവനന്തപുരം-എറണാകുളം-തിരുവനന്തപുരം റൂട്ടിൽ ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി സർവീസ്

    തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നു. അവധി ദിവസങ്ങളിൽ ഒഴികെ രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.വൈകിട്ട് 5.20ന് എറണാകുളത്തുനിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ഈ സർവീസിനു വേണ്ടി പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്. ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം നിർത്തും. മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവില്ല. ഞായറാഴ്ച മുതൽ ഓൺലൈൻ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അര മണിക്കൂർ മുൻപ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഈ ബസിൽ കണ്ടക്ടർ ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കണ്ടക്ടർ…

    Read More »
Back to top button
error: