IndiaNEWS

ഭർത്താവിൻ്റെ മുൻ കാമുകിയുടെ കഥ കേട്ട് ഭാര്യയ്ക്കു മനസ്സലിഞ്ഞു, ഒടുവിൽ ഭാര്യ മുൻകയ്യെടുത്ത് കാമുകിയെ ഭർത്താവിന് വിവാഹം കഴിപ്പിച്ച് കൊടുത്തു

കാമുകിയെ സ്വന്തം ഭർത്താവിന് വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യയുടെ ത്യാഗം. കഥാനായകൻ കല്യാൺ, ഭാര്യ വിമല, കാമുകി നിത്യശ്രീ. പലരും എതിർത്തിട്ടും  കാമുകിയെ ഭർത്താവിന് വിവാഹം കഴിപ്പിച്ച് കൊടുത്ത ഭാര്യ വിമലയാണ് കഥാനായിക.

ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണും കടപ്പ സ്വദേശി വിമലയും ഭാര്യാഭർത്താക്കന്മാണ്. ടിക്ടോക് താരങ്ങളാണ് ഇരുവരും. പരിചയപ്പെട്ടതും ടിക്ടോക് വഴി തന്നെ.

കുറച്ചു ദിവസങ്ങൾക്കു മുൻപ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതി എത്തി. താൻ കല്യാണിന്റെ മുൻ കാമുകിയാണെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും നിത്യശ്രീ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചില്ല. കല്യാണിനെ മറക്കാന്‍ സാധിക്കാത്തതാണത്രേ കാരണം.

ബന്ധുക്കൾ എതിർത്തെങ്കിലും വിമല തന്നെ മുൻകയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകൾ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: