NEWS

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1673 പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു; പ്രായപരിധി 21-30

ന്യൂഡൽഹി:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1673 പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു.
ശമ്ബള നിരക്ക് 36000-63840 രൂപ.ക്ഷാമബത്ത, വീട്ടുവാടകബത്ത, സിറ്റി കോമ്ബന്‍സേറ്ററി അലവന്‍സ്, ചികിത്‌സാ സഹായം ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങളുമുണ്ട്. സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careerswww.sbi.co.in/careers- വെബ്‌സൈറ്റുകളില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രായപരിധി 1.4.2022 ല്‍ 21-30 വയസ്. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 12 നകം സമര്‍പ്പിക്കേണ്ടതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

Back to top button
error: