NEWS

നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് അഴിമതി;​മുംബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് പാ​ണ്ഡെ അ​റ​സ്റ്റി​ൽ 

മും​ബൈ: നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ൽ മും​ബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് പാ​ണ്ഡെ അ​റ​സ്റ്റി​ൽ.സി​ബി​ഐ​യാ​ണ് പാ​ണ്ഡെ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​തേ കേ​സി​ൽ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
സ​ഞ്ജ​യ് പാ​ണ്ഡെ​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു സ്ഥാ​പ​നം നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ലെ 91 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യ​താ​യി ഇ​ഡി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.2001 മാർച്ചിലായിരുന്നു സംഭവം.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12.5 കോ​ടി രൂ​പ പാ​ണ്ഡെ​യു​ടെ ക​മ്പ​നി കൈ​പ്പ​റ്റി. ഇ​തി​ൽ 4.45 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി ടെ​ലി​ഫോ​ൺ ചോ​ർ​ത്തി​യ​തി​നാ​ണ് എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Back to top button
error: