Month: September 2022

  • India

    സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണികിട്ടും; ആധാര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശം

    ആധാർ കാർഡ് ഇന്ന് ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി മാറിയിട്ടുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ  നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തട്ടിപ്പുകൾക്കും ആധാർ ഉപയോഗിക്കാനാകും. അതിനാൽ തന്നെ ആധാർ മറ്റ് രേഖകൾ ഉപയോഗിക്കുന്നത്പോലെ സൂക്ഷിച്ച് തന്നെ കൈകാര്യം ചെയ്യണം. ഇതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ചില മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട ചെയ്യേണ്ടതും ചെയ്യേണ്ടതല്ലാത്തതുമായ കാര്യങ്ങൾ അറിയാം: ആധാർ നിങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റിയാണ്, നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ ഇത് ഉപയോഗിക്കുക. നിങ്ങളുടെ ആധാർ പങ്കിടുമ്പോൾ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാസ്‌പോർട്ട്, വോട്ടർ ഐഡി, പാൻ, റേഷൻ കാർഡ് തുടങ്ങിയ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ പങ്കിടുന്ന സമയത്ത് നിങ്ങൾ നൽകുന്ന അതേ തലത്തിലുള്ള ജാഗ്രത പാലിക്കുക. നിങ്ങളുടെ ആധാർ ഒരു സ്ഥാപനം ആവശ്യപ്പെടുമ്പോൾ അതിനു നിങ്ങളുടെ സമ്മതം  വാങ്ങാൻ അവർ ബാധ്യസ്ഥരാണ്, ഇങ്ങനെയുള്ളവർ ആധാർ ഏത് ഉദ്ദേശ്യത്തിനാണ് ചോദിക്കുന്നത് എന്നത് വ്യക്തമാക്കണം. നിങ്ങളുടെ ആധാർ…

    Read More »
  • Crime

    പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സംസ്ഥാനത്ത് 1,013 പേര്‍ അറസ്റ്റില്‍, 281 കേസ് രജിസ്റ്റര്‍ ചെയ്തതു; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ…

    തിരുവനന്തപുരം: വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ  അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 819 പേരെ കരുതല്‍ തടങ്കലിലാക്കി. ജില്ല തിരിച്ചുള്ള വിശവിവരങ്ങള്‍: (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 24, 40, 151 തിരുവനന്തപുരം റൂറല്‍ – 23, 113, 22 കൊല്ലം സിറ്റി – 27, 169, 13 കൊല്ലം റൂറല്‍ – 12, 71, 63 പത്തനംതിട്ട – 15, 109, 2 ആലപ്പുഴ – 15, 19, 71 കോട്ടയം – 28, 215, 77 ഇടുക്കി – 4, 0, 3 എറണാകുളം സിറ്റി – 6, 4, 16 എറണാകുളം റൂറല്‍ – 17, 17, 22 തൃശ്ശൂര്‍ സിറ്റി -10, 2, 14…

    Read More »
  • Local

    പണമില്ല എന്ന കാരണത്താല്‍ ആര്‍ക്കും ചികിത്സാ കിട്ടാതെ വരില്ല: മന്ത്രി വീണ ജോര്‍ജ്ജ്

    കോട്ടയം: പണമില്ല എന്നകാരണത്താല്‍ ചികിത്സ കിട്ടാത്ത അവസ്ഥ കേരളത്തില്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് ആരോഗ്യ, വനിത ശിശു വികസന, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. മണര്‍കാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പറമ്പുകര ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 45 ലക്ഷം രൂപ ചെലവ് വരുന്ന കരള്‍മാറ്റ ശസ്ത്രക്രിയ ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകരമായി നടത്തിയത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയോടെ മൂന്ന് കരള്‍മാറ്റ ശസ്ത്രക്രിയകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ത്തിയായത്. ആദ്യത്തെ പത്തു കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ സൗജന്യമായാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്തെവിടെയും ലഭിക്കുന്ന മികച്ച ചികിത്സാസംവിധാനങ്ങള്‍ അതിലും മികച്ച രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും രാജ്യാന്തര നിലവാരത്തിലേക്കുയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുറന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇതു കൂടാതെ ഇവിടെ കോംപ്രഹെന്‍സിവ് സ്‌ട്രോക്ക് യൂണിറ്റിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും…

    Read More »
  • Local

    മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാത്ഥി മുങ്ങി മരിച്ചു

    കോട്ടയത്ത് പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാത്ഥി മുങ്ങി മരിച്ചു. ഗിരീദീപം കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥി പത്തനംതിട്ട ഇലന്തൂർ ചെക്കോട്ടു കൊച്ചു കാലിൽ വീട്ടിൽ ആൽവിൻ സാം ഫിലിപ്പാണ് (18) മരിച്ചത്. സുഹൃത്തുക്കളായ ഏഴ് അംഗ സംഘമാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടയിൽ ആൽവിൻ ആഴമേറിയ ഭാഗത്ത് ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു. തുടർന്ന് കൂട്ടുകാർ ബഹളം കൂട്ടി നാട്ടുകാർ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോട്ടയത്തുനിന്നും ഫയർഫോഴ് എത്തിയാണ് ആൽവിനെ കണ്ടെത്തിയത്. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Local

    ആരോഗ്യമേഖലയുടെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലീ രോഗങ്ങള്‍: ആരോഗ്യ മന്ത്രി

    കോട്ടയം: സുസ്ഥിര ആരോഗ്യ സൂചികകളില്‍ മുന്നിലാണെങ്കിലും ജീവിതശൈലീരോഗങ്ങളാണ് കേരളത്തിലെ ആരോഗ്യസംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം ജില്ലയിലെ ജീവിതശൈലീ രോഗനിയന്ത്രണപരിപാടി ‘ക്യാന്‍ കോട്ടയം’ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാരിന്റെ കാലത്തു പത്തിന കര്‍മപരിപാടി നടത്തുന്നതിന്റെ ഭാഗമായാണ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ വീടുകള്‍ തോറും സര്‍വേ നടത്തുന്നത്. ആശാവര്‍ക്കര്‍മാര്‍ വീടുകളിലെത്തി മൊബൈല്‍ ആപ്പ് വഴി 30 വയസ് പിന്നിട്ട എല്ലാവര്‍ക്കും സ്‌ക്രീനിങ്ങ് നടത്തുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ ഇത്തരത്തില്‍ 24 ലക്ഷം പേരെ സ്‌ക്രീന്‍ ചെയ്തുവെന്നും ഇതില്‍ ആറുശതമാനത്തോളം പേര്‍ക്കു ക്യാന്‍സര്‍ പരിശോധന നടത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടെന്നല്ല മറിച്ചു സാധ്യതകള്‍ പരിശോധിച്ചു പ്രതിരോധിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ ക്യാന്‍ കോട്ടയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…

    Read More »
  • Kerala

    കുറ്റമറ്റ പൊതുജനാരോഗ്യ ബില്‍ തയാറാക്കുക ലക്ഷ്യം: നിയമസഭ സെലക്റ്റ് കമ്മിറ്റി

    കോട്ടയം: പൊതുജനാഭിപ്രായം തേടിയും ന്യൂനതകള്‍ പരിഹരിച്ചും കേരള പൊതുജനാരോഗ്യ ബില്‍ കുറ്റമറ്റതാക്കി ഏറ്റവും ശക്തവും ഭദ്രവുമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. 2021 ലെ കേരള പൊതുജനാരോഗ്യ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭ സെലക്റ്റ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഒരു ചികിത്സാവിഭാഗത്തെയും ഒഴിവാക്കില്ല. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ വേണ്ട. വ്യക്തിയുടെ ചികിത്സാ സ്വാതന്ത്ര്യത്തെയടക്കം ഹനിക്കാതെ കുറ്റമറ്റ ബില്‍ തയാറാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യരംഗത്തുനിന്നും വിവിധ മേഖലയില്‍നിന്നുമുള്ളവരുടെയും നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായും പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാന്‍ കാലോചിതമായ സമഗ്രനിയമം ആവശ്യമായതിനാലാണ് ബില്‍ കൊണ്ടുവന്നതെന്നും സെലക്ട് കമ്മിറ്റി വ്യക്തമാക്കി. പൊതുജനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യവിദഗ്ധര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമിതി കേട്ടു. കേരള പൊതുജനാരോഗ്യ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റില്‍ (www.niyamasabha.org-Home page) ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്‍മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും…

    Read More »
  • Local

    വീട്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മൂന്ന് വയസുകാരന്‍ മരിച്ചു

    മണ്ണാര്‍ക്കാട്ട്: വീട്ടിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസുകാരന്‍ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെ മകന്‍ റയാന്‍ ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. റയാന്റെ മാതാവ് ഹസനത്ത് വീടിന്റെ പിന്‍വശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കവേയാണ് അപകടമുണ്ടായത്. തീ കത്തിച്ചതിന് ശേഷം വീടിനുള്ളിലേയ്ക്ക് പോയ ഹസനത്ത് കുട്ടി കളിക്കുന്നതിനായി പുറകുവശത്തേയ്ക്ക് പോയത് കണ്ടില്ല. കരച്ചില്‍കേട്ട് എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കാണുന്നത്. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണാര്‍ക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
  • Local

    നാണയം തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ 2 വയസുകാരിക്ക് രക്ഷകയായി യുവതി

    തിരൂര്‍: നാണയം തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ രണ്ടുവയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ടി.ഡി.ആര്‍.എഫ് വലന്റിയറും സ്നേക്ക് റെസ്‌ക്യൂവറുമായ ടി.പി ഉഷ. തിരൂര്‍ പൂക്കയില്‍ സ്വരത്തില്‍ സജിന്‍ ബാബു- ഹിന ദമ്പതിമാരുടെ 2 വയസ്സുള്ള മകളുടെ തൊണ്ടയിലാണ് അബദ്ധത്തില്‍ നാണയം കുടുങ്ങിയത്. സ്ഥലത്തെത്തിയ ഉഷ ഉടന്‍ കുഞ്ഞിനെ വാങ്ങി ഇടംകയ്യില്‍ കമഴ്ത്തി കിടത്തി പുറത്ത് അടിച്ചു. നാല് തവണ അടിച്ചപ്പോഴേക്കും നാണയം വായിലൂടെ പുറത്തെത്തി. ഇതോടെയാണ് കുഞ്ഞിന് സാധാരണ നിലയില്‍ ശ്വാസം വലിക്കാനായത്. അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയും മറ്റും നല്‍കാനായി താലൂക് അടിസ്ഥാനത്തില്‍ രൂപവത്കരിച്ച ടി ഡി ആര്‍ എഫ് നല്‍കിയ പരിശീലനത്തില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ട ശുശ്രൂഷ ഇവര്‍ പഠിച്ചിരുന്നു. ജില്ലയില്‍ പാമ്പിനെ പിടിക്കാനുള്ള ലൈസന്‍സുള്ള ഉഷ നൂറുകണക്കിന് പാമ്പുകളെയാണ് ഇതുവരെ പിടിച്ചത്. കുഞ്ഞിനെ രക്ഷിച്ച ഉഷയെ താലൂക് ദുരന്തനിവാരണ സേന ടി ഡി ആര്‍ എഫ് ജില്ലാ കമിറ്റി അഭിനന്ദിച്ചു.

    Read More »
  • Crime

    ഹര്‍ത്താല്‍ അക്രമം: കോട്ടയത്ത് 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കോട്ടയം: പിഎഫ്ഐ ഹര്‍ത്താലിനിടെ അക്രമം നടത്തിയ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകര്‍ അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശികളായ ഷാഹുൽ ഹമീദ്, മുഹമ്മദ് നിഷാദ് എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തി കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ഇന്നലെ നടന്ന പോപ്പലുര്‍ ഫ്രണ്ടിന്‍റെ ഹർത്താലിൽ പരക്കെ അക്രമമാണ് നടന്നത്. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയിൽ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പിടികൂടി. 70 കെഎസ്ആര്‍ടിസി ബസുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. ചാവക്കാട് ആംബുലിസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിലും ബോംബേറിലും 15 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം  പള്ളിമുക്കിൽ അക്രമികള്‍  പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. ഹർത്താലിൽ 70 കെഎസ്ആര്‍ടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ഈ നഷ്ടം ഹർത്താൽ നടത്തിയവരിൽ നിന്ന് ഈടാക്കുമോ എന്ന് കോടതി ചോദിച്ചു.  കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ…

    Read More »
  • India

    മുറ്റത്ത് കളിക്കുന്നതിനിടെ ആറു വയസ്സുകാരനെ പുലി പിടിച്ചോടി, ശരീരം കിട്ടിയത് കാട്ടില്‍ നിന്ന്

    പുലിയും കടുവയും ആനയും ഒക്കെ കാടുവിട്ട് നാട്ടില്‍ ഇറങ്ങി സൈ്വര്യ വിഹാരം നടത്തുന്നതിന്റെ നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഇവയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്കിതാ ഏറെ വേദനാജനകമായ മറ്റൊരു വാര്‍ത്ത കൂടി. ആറു വയസ്സുകാരനായ കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചു കൊന്നതിന്റെ വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി താലുക്കിലെ ധനിസ്യേദന്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ധനിസ്യേദന്‍ ഗ്രാമത്തിലെ ആറു വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയെയാണ് പുള്ളിപ്പുലി ആക്രമിച്ചു കൊന്നത്. വ്യാഴാഴ്ച വൈകിട്ട് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു സയ്യിദ് അലി ഹുസൈന്‍ എന്ന കുട്ടി. പെട്ടെന്നാണ് പുള്ളിപ്പുലി അവിടെ പ്രത്യക്ഷപ്പെട്ടത്. ഞൊടിയിടയ്ക്കുള്ളില്‍ പുലി കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ കാട്ടിലേക്ക് മറഞ്ഞു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കോ എന്തെങ്കിലും ചെയ്യാന്‍ ആകുന്നതിനു മുന്‍പേ പുലി കുട്ടിയുമായി കാട്ടിലേക്ക് മറഞ്ഞിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികളും പോലീസും…

    Read More »
Back to top button
error: