മിക്ക വീടുകളിലും നാടന്‍ ഇനങ്ങള്‍ തൊട്ട് മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് മാത്രമല്ല, ഈ നായകളെ തുറന്നുവിടുന്നതും പതിവാണ്.
കേരളത്തിലെ വീടുകളില്‍ മാത്രം ഒമ്ബത് ലക്ഷത്തോളം നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്.ഇതില്‍ ഒരു ശതമാനം നായകള്‍ക്ക് പോലും ലൈസന്‍സ് ഇല്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നായ്ക്കള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 45 രൂപ മാത്രമേ ചെലവാകൂ. എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും വാക്ലിന്‍ സൗജന്യമായി ലഭിക്കും. ഒപി ടിക്കറ്റിനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനും 30 രൂപയാണ് ഫീസ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്.ഇതിന് 15 രൂപയാണ് ഫീസ്.
മൊത്തം 45 രൂപ മുടക്കിയാൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് ലഭിക്കും.സെപ്തംമ്പർ 30 ആണ് വളർത്തുനായ്ക്കൾക്ക് ലൈസൻസ് എടുക്കാനുള്ള അവസാന തീയതി.ഇതിനു ശേഷം വീടുകൾ തോറും കയറിയിറങ്ങി പരിശോധന ഉണ്ടാവും.ലൈസൻസ് എടുക്കാത്ത നായ്ക്കളെ വളർത്തുന്ന ഉടമകൾക്ക് 1500 രൂപ വരെ പിഴ ലഭിക്കാം.