NEWS

നിലമ്ബൂരില്‍ നിന്നും ഇനി മുതല്‍ രാവിലെ 5.30 ന് ഷൊര്‍ണൂരിലേക്ക് ട്രെയിന്‍ 

നിലമ്പൂർ: നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 5.30-ന് ഷൊർണൂരിലേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നു.
 
നിലമ്ബൂര്‍ റോഡ് – ഷൊറണൂര്‍ (06470 നമ്ബര്‍) അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ആണ് സർവീസ് നടത്തുക.രാവിലെ 7:10ന് ഈ ട്രെയിന്‍ ഷൊര്‍ണൂരിലെത്തും.
 
 
ഷൊര്‍ണൂരില്‍നിന്ന് തിരുവനന്തപുരം, എറണാകുളം, മംഗലാപുരം, കോയമ്ബത്തൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ട ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം ഈ ട്രെയിന്‍ വലിയ അനുഗ്രഹമാകും.
 
 
രാവിലെ 7.05 ന് പോയിരുന്ന പാസഞ്ചര്‍ ആണ് പുതിയ സമയപ്രകാരം 5.30 ന് പുറപ്പെടുന്നത്. 7.05 ന്റെ സമയത്ത് പാസഞ്ചര്‍ ആയി ഓടിക്കുക പുലര്‍ച്ചെ കൊച്ചുവേളിയില്‍ നിന്ന് വരുന്ന രാജ്യറാണി എക്സ്പ്രസ് ആയിരിക്കും.ഇതിന്റെ എസി കമ്ബാര്‍ട്ട്മെന്‍്റ് പൂട്ടി ആയിരിക്കും പാസഞ്ചര്‍ ആയി ഓടുക.ഈ ട്രെയിന്‍ തിരികെ നിലമ്ബൂരിലേക്ക് 10.40 ന് എത്തും.
 
 
 5.30 ന് പുതിയ സര്‍വീസ് വരുന്ന സാഹചര്യത്തില്‍ മുന്‍പ് 11.10 ന് പുറപ്പെട്ടിരുന്ന പാസഞ്ചര്‍ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: