Month: August 2022
-
NEWS
ഇൻഷൂറൻസ് കിട്ടാനുള്ള ജി ഡി എൻട്രിക്കായി ഇനി മുതൽ പോലീസ് സ്റ്റേഷനിൽ പോകേണ്ട ആവശ്യമില്ല; ആക്‌സിഡന്റ് ജി ഡി എൻട്രി മൊബൈൽ ഫോണിൽ ലഭ്യമാണ്
‘വണ്ടിയൊന്നു തട്ടി… ഇൻഷൂറൻസ് കിട്ടാനുള്ള ജി ഡി എൻട്രി തരാമോ?” – പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇനി സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും അതുമതി. വാഹനങ്ങളുടെ ഇൻഷൂറൻസിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻട്രി…
Read More » -
Crime
ചെന്നൈ ബാങ്ക് കവര്‍ച്ച: വമ്പന്‍ ട്വിസ്റ്റ്; മോഷ്ണമുതല്‍ വീട്ടില്‍ സൂക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ചെന്നൈ: ചെന്നൈ ഫെഡ് ബാങ്ക് കവര്‍ച്ചയില്‍ അപ്രതീക്ഷിത വഴിത്തിരിവ്. കൊള്ളസംഘത്തെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. കൊള്ളമുതല്‍ വീട്ടില്‍ സൂക്ഷിച്ചതിനാണ് ചെങ്കല്‍പ്പേട്ട് അച്ചരപ്പാക്കം പൊലീസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജിനെ അറസ്റ്റ് ചെയ്തത്. ചെന്നൈ നഗരത്തെ ഞെട്ടിച്ച പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ചയില്‍ പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കും വെളിപ്പെട്ടു. കൊള്ളമുതലായ 31.7 കിലോഗ്രാം സ്വര്‍ണത്തില്‍ ആറര കിലോഗ്രാം കണ്ടെത്തിയത് പൊലീസ് ഇന്‍സ്‌പെക്ടറായ അമല്‍രാജിന്റെ വീട്ടില്‍ നിന്നാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുവാണ് നേരത്തേ അറസ്റ്റിലായ പ്രതി സന്തോഷ്. ഇയാളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് അമല്‍രാജിന്റെ ചെങ്കല്‍പ്പേട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പ് അമല്‍രാജിന് ഇതേപ്പറ്റി വിവരം ഉണ്ടായിരുന്നില്ലെങ്കിലും കൊള്ളമുതല്‍ ഒളിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. കൊള്ളമുതല്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുവദിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഐ.ജി: ടി.പി. അന്‍പ് പറഞ്ഞു. അമല്‍രാജിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത് കൂടി ചേര്‍ക്കുമ്പോള്‍ ബാങ്കില്‍നിന്ന് നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണവും അന്വേഷണസംഘം…
Read More » -
NEWS
വളർത്തുമൃഗ പരിപാലനം; ഒന്നരലക്ഷം രൂപ വരെ വായ്പ
മൃഗസംരക്ഷണ മേഖലയുടെ വികസനത്തിനും വിപുലീകരണത്തിനുമായി ധാരാളം പദ്ധതികള്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേതായുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (Pashu Kisan Credit Card). എന്താണ് ഈ പദ്ധതി? കന്നുകാലി, കോഴി, ആട് ഉടമകളുടെ സാമ്ബത്തിക പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. ഈ പദ്ധതി പ്രകാരം മൃഗങ്ങളുടെ പേരില്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വായ്പ നല്‍കുന്നു. സാധാരണയായി മൃഗസംരക്ഷണത്തിന് ഏഴ് ശതമാനത്തിന് സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കും. എന്നാല്‍ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം ഉടമകള്‍ക്ക് മൂന്ന് ശതമാനം പ്രീമിയം അടയ്‌ക്കുന്നതിന് സർക്കാർ ഇളവ് ലഭിക്കും. അതായത് നാല് ശതമാനം പലിശ മാത്രമേ നല്‍കേണ്ടതുള്ളൂ. മൂന്ന് ലക്ഷം രൂപ വരെ വായ്പാ തുകയ്ക്ക് അര്‍ഹതയുണ്ട്. 1.8 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് യാതൊരു ഗ്യാരണ്ടിയും ആവശ്യമില്ല. എങ്ങനെ അപേക്ഷിക്കാം പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്…
Read More » -
NEWS
നെഹ്റുട്രോഫി ജലോത്സവം; സ്മരണികയിലേക്ക് രചനകള്‍ ക്ഷണിച്ചു
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണികയിലേക്ക് രചനകള്‍ ക്ഷണിച്ചു. മലയാളം/ ഇംഗ്ലീഷ് കഥ, കവിത, ലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളിൽ രചനകൾ നൽകാം.രചയിതാവിന്റെ ഫോട്ടോയും വിശദാംശങ്ങളും ഉൾപ്പെടെ കളക്ടറേറ്റിലെ എ.ഡി.എം.ഓഫീസില്‍ എത്തിക്കുകയോ [email protected]എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ ചെയ്യാമെന്ന് സോവനീർ കമ്മിറ്റി കണ്‍വീനറായ എ.ഡി.എം എസ്. സന്തോഷ് കുമാര്‍ അറിയിച്ചു. ഫോണ്‍: 9061481390.
Read More » -
NEWS
കാനഡയിൽ വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ കോട്ടയം കുറവിലങ്ങാട് സ്വദേശി അറസ്റ്റിൽ
കോട്ടയം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ. കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കൺസൾട്ടന്റ് എന്ന കമ്പനിയുടെയും ബ്രിട്ടീഷ് അക്കാദമി എന്ന കമ്പനിയുടെയും പേരിൽ ഐഇഎൽടിഎസ് പാസാകാതെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗാർഥികളിൽ നിന്ന് അഞ്ച് കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2019 മുതൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്തയുടൻ ഒളിവിൽ പോയ പ്രതിയെ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളത്തെ ഒളിത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. ആർ.ഷിബു,…
Read More » -
NEWS
തെക്കൻ കേരളത്തിൽ നിന്നുള്ള പഴനി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: പഴനിക്ക് പോകാൻ കേരളത്തിൽ നിന്നും ഇപ്പോൾ നേരിട്ട് ട്രെയിൻ സൗകര്യം ലഭ്യമാണ്. രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്സ് (16343) രാവിലെ 7.15 ന് പഴനിയിൽ എത്തും. കോട്ടയത്ത് രാത്രി 11.15നും എറണാകുളം നോർത്തിൽ 12.45നും എത്തും. പഴനി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരം വരും ക്ഷേത്രത്തിലേക്ക്.ഓട്ടോയ്ക്ക് 100രൂപ ആകും.ബസും ലഭ്യമാണ്. അത്യാവശ്യം ആരോഗ്യമുള്ളവർക്ക് നടക്കാവുന്നതേ ഉള്ളൂ.. 20 മിനിറ്റിൽ എത്തും. തിരിച്ചുള്ള അമൃത (16344) സന്ധ്യയ്ക്ക് 6.15 ന് പഴനി വിട്ട് രാത്രി 12.30ന് എറണാകുളത്തും വെളുപ്പിന് 5 മണിക്ക് തിരുവനന്തപുരത്തും എത്തിച്ചേരും. പഴനിക്ക് പോകുമ്പോൾ തിരുവല്ലയിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും തിരിച്ചു വരുമ്പോൾ ഇവിടെ സ്റ്റോപ്പ് ഇല്ലെന്ന് ഓർക്കണം. പാലക്കാട് നിന്ന് വേറെ രണ്ട് വണ്ടികൾ കൂടി പഴനിക്ക് പോകുന്നുണ്ട്.
Read More » -
LIFE
തൃഷ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; വാര്‍ത്തയോട് താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
ചെന്നൈ: ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും 39കാരിയായ തൃഷ രംഗത്തേക്ക് വരിക. ദേശീയ പാർട്ടിയായ കോൺഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വാർത്തയോട് താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തൃഷ നടത്തിയിട്ടില്ല. ജനസേവനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്‍റെ തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള മുൻനിര നടിയാണ് തൃഷ. നേരത്തെ തമിഴ്നടി ഖുശ്ബുവും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആദ്യം കോൺഗ്രസിൽ ചേർന്ന ഖുശ്ബു പിന്നീട് ബിജെപിയിലേക്ക് മാറി. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കിയാണ് മണിരത്നം വൻതാരനിരയോടെ ചിത്രം ഒരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, വിക്രം പ്രഭു എന്നിവർക്കൊപ്പം പ്രധാന വേഷത്തിലാണ് തൃഷയും. ചോള…
Read More » -
NEWS
കോട്ടയത്തെ നരകപാലവും ഇല്ലിക്കൽകല്ലും
കോട്ടയം ജില്ലയിലെ ഇരാറ്റുപേട്ടക്ക് അടുത്തായി ഇല്ലിക്കൽ മലയുടെ മുകളിൽ സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ തണുപ്പും കോടയും ആവാഹിച്ച് തല ഉയർത്തി നില്ക്കുന്ന ഒരു ഏകശിലാരൂപമാണ് ഇല്ലിക്കൽ കല്ല്. മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്ന് കൊടൈക്കനാലിലെ പില്ലർ റോക്ക്സിനോട് സമാനമായ ഘടനയാണ് ഇതിനുള്ളത്. ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് ഫണം വിടർത്തിയ സര്‍പ്പത്തെ പോലെ കാണപ്പെടുന്ന പാറ കൂനന്‍ കല്ലെന്നും അറിയപ്പെടുന്നു. പാറകൾക്കിടയിൽ 20 അടി താഴ്ചയുള്ള വിടവുണ്ട്. അവിടേക്കുപോകാൻ പ്രകൃതിയൊരുക്കിയ വളരെ ഇടുങ്ങിയൊരു വഴിയുണ്ട്. ഈ വഴിയുടെ പേരാണ് – ‘നരകപാലം’. അതിലൂടെ പോകുമ്പോൾ ഒന്ന് കാലുതെറ്റിയാൽ അഗാധമായ കൊക്കയിലേക്ക് ആയിരിക്കും പതിക്കുക. അടുത്തിടെ രണ്ടുപേർ ഇങ്ങനെ മരിച്ചിട്ടുണ്ട്. അതിനാൽ അവിടേക്കു പ്രവേശനം ഇപ്പോൾ തടഞ്ഞിരിക്കുകയാണ്. ആദ്യകാലത്ത് ഇല്ലിക്കൽകല്ലിന്റെ ചുവട്ടിലുള്ള ഗുഹയിൽ കയറി, അവിടെ നിന്നും കാട്ടുമരങ്ങളാൽ ഏണി തീർത്ത്, ഈ കല്ലിന്റെ മുകളിൽ കയറിയ അതിസാഹസികരുമുണ്ട്..! സാഹസികത പരിധി വിടാതിരിക്കാൻ ഹാന്‍ഡ് റെയിൽ…
Read More » -
NEWS
ഹൈന്ദവാചാരപ്രകാരം ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം
ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം 1.അശ്വതി – ചൊവ്വ 2.ഭരണി – ചൊവ്വ, വെള്ളി 3.കാർത്തിക – ഞായർ 4.രോഹിണി – തിങ്കൾ 5.മകയിരം – ചൊവ്വ 6.തിരുവാതിര – വെള്ളി 7.പുണർതം – വ്യഴം 8.പൂയം – ശനി 9.ആയില്യം – ബുധൻ 10.മകം – വെള്ളി 11.പൂരം – വെള്ളി 12.ഉത്രം – ഞായർ 13.അത്തം – തിങ്കൾ 14.ചിത്തിര – ചൊവ്വ 15.ചോതി – വെള്ളി 16.വിശാഖം – വ്യഴം 17.അനിഴം – ശനി 18.തൃകേട്ട – ബുധൻ 19.മൂലം – വെള്ളി 20.പൂരാടം – വെള്ളി 21.ഉത്രടം – ഞായർ 22.തിരുവോണം – തിങ്കൾ 23.അവിട്ടം – ചൊവ്വ 24.ചതയം – വെള്ളി 25.പൂരുട്ടാതി – വ്യഴം 26.ഉതൃട്ടാതി – ശനി 27.രേവതി – ബുധൻ xxxxxxxxxxxxxxxxxxxxxx ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ 1.അശ്വതി – 7 & 9 2.ഭരണി – 9…
Read More » -
Kerala
സർക്കാർ ജോലിക്ക് മലയാളം നിര്‍ബന്ധം; ഭാഷ പഠിക്കാത്തവര്‍ക്ക് പ്രത്യേക പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയ്ക്ക് മലയാള ഭാഷാ പ്രാവിണ്യം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ സര്‍വീസിൽ പ്രവേശിക്കുന്നവരിൽ മലയാളം പഠിക്കാത്തവര്‍ക്ക് പ്രാവിണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം. പത്താം ക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവര്‍ക്കാണ് മലയാളം പരീക്ഷ നടത്തുക. പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതിയാകും. അല്ലാത്തവര്‍ കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ എഴുതി പാസാകണം. പ്രൊബേഷൻ കാലാവധിക്കുള്ളിൽ 40 ശതമാനത്തിൽ കുറയാത്ത മാര്‍ക്കോടെ മലയാളം പരീക്ഷ പാസാകണമെന്നാണ് വ്യവസ്ഥ. മലയാളം സീനിയര്‍ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാകും പിഎസ്‍സി സംഘടിപ്പിക്കുന്ന മലയാള ഭാഷാ പ്രാവിണ്യ പരീക്ഷ. മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിൽ പുതിയ വ്യവസ്ഥ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക വ്യവസ്ഥകളിൽ മാറ്റമില്ല.
Read More »