NEWS

കാനഡയിൽ വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ കോട്ടയം കുറവിലങ്ങാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ. കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
 മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കൺസൾട്ടന്റ് എന്ന കമ്പനിയുടെയും ബ്രിട്ടീഷ് അക്കാദമി എന്ന കമ്പനിയുടെയും പേരിൽ ഐഇഎൽടിഎസ് പാസാകാതെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗാർഥികളിൽ നിന്ന് അഞ്ച് കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2019 മുതൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്തയുടൻ ഒളിവിൽ പോയ പ്രതിയെ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് ​​കുമാറിന്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളത്തെ ഒളിത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്.
ആർ.ഷിബു, എ.എസ്.ഐ പി.സി.ജയകുമാർ, സീനിയർ സിപിഒ ബിബിൽ മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: