Month: August 2022

  • NEWS

    വെറും രണ്ടേ രണ്ടു ലോട്ടറി ടിക്കറ്റിൽ ജോർജ്ജ് കോടിപതിയായി

    ആലപ്പുഴ:ചേ​​​​ര്‍​​​​ത്ത​​​​ല മാ​​​​ക്കേ​​​​ക്ക​​​​ട​​​​വി​​​​ലു​​​​ള്ള രാ​​​​ജേ​​​​ഷി​​​​ന്‍റെ ഏ​​​​ജ​​​​ന്‍​​​​സി​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള സം​​​​സ്ഥാ​​​​ന സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്റെ ഫി​​​​ഫ്റ്റി-​​​​ഫി​​​​ഫ്റ്റി എ​​​​ന്ന ലോ​​​​ട്ട​​​​റി​​​​യു​​​​ടെ ര​​​​ണ്ടു ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ അ​​​​രൂ​​​​ര്‍ ഗ​​​​വ.​​​​ആ​​​​ശു​​​​പ​​​​ത്രിക്കു സ​​​​മീ​​​​പം ദേ​​​​ശീ​​​​യ പാ​​​​ത​​​​യോ​​​​ര​​​​ത്തുള്ള വീ​​​​ടി​​​​നു മു​​​​ന്നി​​​​ല്‍ വ​​​​ച്ച്‌ ഓ​​​​ഗ​​​​സ്റ്റ് 14 ഞായറാഴ്ച രാവിലെയാ​​​ണ് ജോർജ്ജ് വാങ്ങുന്നത്. ഒ​​​​രു ടി​​​​ക്ക​​​​റ്റി​​​​ന് ഒ​​​​രു കോ​​​​ടി​​​​യും ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​തി​​​​ന് 8,000 രൂ​​​​പ​​​​യും ​​​സമ്മാനം ലഭിച്ചു. വ​​​​ര്‍​​​​ഷ​​​​ങ്ങ​​​​ള്‍​​​​ക്കു മു​​​​ൻപ് രോ​​​​ഗം ബാ​​​​ധി​​​​ച്ച്‌ വ​​​​ല​​​​തു​​​​കാ​​​​ല്‍ മു​​​​ട്ടി​​​​നു താ​​​​ഴേ​​​​യ്ക്കു നീ​​​​ക്കം ചെ​​​​യ്ത ശേ​​​​ഷം സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ജോർജ്ജിന് തൊ​​​​ഴി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല.കിട്ടിയ കാശുകൊണ്ട് വീടിനു മുൻപിൽ ലോ​​​​ട്ട​​​​റി കട തുടങ്ങാനാണ് ജോർജ്ജിന്റെ പ്ലാൻ. ​കു​​​​മ്ബ​​​​ള​​​​ങ്ങി സ്വ​​​​ദേ​​​​ശി​​​​നി മേ​​​​രി​​​​യാ​​​​ണ് ഭാ​​​​ര്യ. അ​​​​മ​​​​ല്‍, വി​​​​മ​​​​ല്‍, വി​​​​ല്‍​​​​മ എ​​​​ന്നി​​​​വ​​​​ര്‍ മ​​​​ക്ക​​​​ളാ​​​​ണ്.

    Read More »
  • India

    നിതീഷ് കുമാറിന്റെ ഹെലികോപ്ടർ അടിയന്തിരമായി താഴെയിറക്കി

    ദില്ലി: മോശം കാലാവസ്ഥയെ തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഹെലികോപ്റ്റർ വെള്ളിയാഴ്ച ഗയയിൽ അടിയന്തരമായി ഇറക്കി. ഗയയിലെയും ഔറംഗബാദിലെയും വരൾച്ച ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തുകയായിരുന്നു കുമാർ. പട്നയിലേക്ക് മടങ്ങുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്ററിന്റെ പൈലറ്റ് ഗയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (മഗധ് റേഞ്ച്) വിനയ് കുമാർ പറഞ്ഞു. ഒടുവിൽ റോഡ് മാർഗമാണ് മുഖ്യമന്ത്രി പട്‌നയിലേക്ക് തിരിച്ചത്. മൺസൂണിൽ 40% മഴയുടെ കുറവുണ്ടായതിനെത്തുടർന്ന് നിരവധി ജില്ലകൾ കടുത്ത വരൾച്ചയുടെ പിടിയിലാകുമെന്ന ആശങ്കയിലാണ്. പ്രശ്നങ്ങൾ നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യ‌മന്ത്രി ഹെലികോപ്ടർ നിരീക്ഷണം നടത്താൻ തീരുമാനിച്ചത്. ബിഹാറിൽ മഴ കുറയുന്നതിനാൽ വരൾച്ചയുടെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ കൂടുതൽ മുൻകരുതൽ സ്വീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് കഴിഞ്ഞ‌യാഴ്ചയാണ് നിതീഷ് കുമാർ എൻ‍ഡിഎ വിട്ട് വീണ്ടും മഹാസഖ്യത്തിൽ ചേർന്ന് മുഖ്യമന്ത്രി പദം തുടർന്നത്. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നിതീഷ് എൻഡിഎ…

    Read More »
  • NEWS

    ജാഗ്രതൈ, പൊതു സ്ഥലങ്ങളില്‍ ബഹളം വച്ച്‌ സംസാരിച്ചാല്‍ ഇനി പിഴ…!

    പൊതുസ്ഥലങ്ങളില്‍ ബഹളം വെച്ച്‌ സംസാരിച്ചാരിക്കുകയോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാ ചെയ്യുന്നവർ സൂക്ഷിക്കുക…! ഉറക്കെ സംസാരിക്കുന്നവര്‍ക്കെതിരെ പിഴ ഏര്‍പ്പെടുത്തി സൗദി അറേബ്യ. പൊതു ഇടങ്ങളില്‍ പാലിക്കേണ്ട അച്ചടക്കത്തില്‍ ശബ്ദമര്യാദയും ഉള്‍പ്പെടുന്നുണ്ടെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചാല്‍ പിഴയാണ് ശിക്ഷ. രാജ്യത്ത് താമസിക്കുന്നവരെയോ സന്ദര്‍ശനത്തിന് എത്തുന്നവരെയോ ഭീഷണിപ്പെടുത്തുകയോ അപകടത്തില്‍ പെടുത്തുന്ന തരത്തില്‍ പെരുമാറുകയോ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കുകയോ ചെയ്താല്‍ 100 റിയാല്‍ അതായത് ഏകദേശം 2100 രൂപയാണ് പിഴ. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യരുത്. സ്ത്രീയും പുരുഷനും മാന്യമായ വസ്ത്രം ധരിക്കണം, അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല, അനുവാദം കൂടാതെ ആരുടെയോ ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ പാടില്ല, പ്രാര്‍ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ടുവയ്ക്കരുത് തുടങ്ങിയവയെല്ലാം സൗദിയിലെ പൊതു മര്യാദാ ചട്ടങ്ങളുടെ ഭാഗമാണ്. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. ഈ നിയമം പാലിക്കാത്തവര്‍ക്ക് ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും. ഏത് തരത്തിലുള്ള…

    Read More »
  • Crime

    മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച; നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

    ദുബൈ: യുഎഇയിലെ റാസ് അല്‍ ഖോറില്‍ കാല്‍നടയാത്രക്കാരനില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന ഏഷ്യന്‍ പൗരന്മാര്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. നാല് ഏഷ്യന്‍ പൗരന്മാര്‍ക്ക് ആറു മാസം വീതം തടവും ആകെ 14,600 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സംഭവം ഉണ്ടായത്. മുഖത്ത് മുളകുപൊടി വിതറിയാണ് സംഘം കവര്‍ച്ച നടത്തിയത്. ഉച്ചസമയത്ത് നടന്നു പോകുന്നതിനിടെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നെന്ന് ഇരയായ വ്യക്തി കോടതിയില്‍ പറഞ്ഞു. നിലത്തുവീഴുന്നതു വരെ പ്രതികള്‍ ശരീരത്തില്‍ ചവിട്ടിയതായും തുടര്‍ന്ന് കൈവശമുണ്ടായിരുന്ന 14,600 ദിര്‍ഹവും തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ ഫോണും അടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിക്കുകയായിരുന്നെന്നും ഇയാള്‍ വ്യക്തമാക്കി. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം കണ്ടെത്തുകയും ചെയ്തു.

    Read More »
  • India

    കടമ്പകൾ ഒഴിവാകും, കാര്യങ്ങൾ ഈസിയാകും; രക്ത-അവയവ ദാനങ്ങൾ ഇനി കോവിന്‍പോർട്ടൽ വഴി

      പാവങ്ങൾക്കും സാധാരണക്കാർക്കും രക്ത-അവയവ ദാനങ്ങൾക്ക് കടമ്പകൾ ഒഴിവാകും. കോവിന്‍പോർട്ടലിൽ കൂടുതൽ സജ്ജീകരണവുമായി കേന്ദ്ര സർക്കാർ. ഇതിൻ്റെ ഭാഗമായി കോവിന്‍പോർട്ടൽ വഴി രക്ത-അവയവ ദാനവും ഉൾപെടുത്താനുള്ള നടപടികൾ ആരംഭിച്ചു. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു ഐ പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതർ കണക്കു കൂട്ടുന്നു. അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തില്‍ ബന്ധപ്പെടുത്താൻ ഇതു മൂലം സാധിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. അതിനായി ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ മൂന്നുമാസത്തേക്ക് പുതുക്കിയ പതിപ്പ് ലഭ്യമാക്കും. തുടര്‍ന്ന് ഇത് ദേശീയ തലത്തിലേക്കും നടപ്പാക്കും. യു ഐ പിക്കുകീഴില്‍ ഡിഫ്തീരിയ, അഞ്ചാംപനി, ടെറ്റനസ്, പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം,…

    Read More »
  • Crime

    വിദ്യാര്‍ത്ഥിനിയെ കടപ്പുറത്തെ വള്ളപ്പുരയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസ്: അയല്‍വാസികളായ നാലുപേര്‍ പിടിയില്‍

    തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥിനിയെ കടപ്പുറത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികൾ പിടിയിൽ. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. കുട്ടിയുടെ അയൽവാസികളും മത്സ്യത്തൊഴിലാളികളുമായ വെട്ടൂർ വെന്നിക്കോട് വലയന്‍റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ(57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനുലാബീദീൻ (59) എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസനും ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2021 കൊവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് ശാരീരികമായി പിഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞാൽ പെൺകുട്ടിയെ കൊന്നുകളയും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സ്കൂൾ തുറന്ന അവസരത്തിൽ ക്ലാസിലെത്തിയ കുട്ടിയുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ…

    Read More »
  • Kerala

    വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു

    പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. പൂതൂരിൽ കാട്ടാന യുവാവിനെ ചവിട്ടി കൊന്നു. പൂതുര്‍ സ്വദേശി വിജയൻ എന്ന രാമദാസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാൾക്ക് 44 വയസ്സായിരുന്നു. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിക്കടുത്ത് മുതലത്തറയിലാണ് ഈ സംഭവം. ജൂലൈ 28-ന് അട്ടപ്പാടി പ്ലാരത്ത് ഒരു യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) ജൂലൈ 28- ന് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന മല്ലേശ്വരിയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വനം വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത് മല്ലേശ്വരിയെ കൊലപ്പെടുത്തിയതും.

    Read More »
  • Crime

    പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റില്‍

    തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പാങ്ങോട് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. തെങ്ങുംകോട് സ്വദേശിയായ ഷിനു (20) ആണ് പിടിയിലായത്. വീട്ടിൽ നിന്ന് പഠിക്കാൻ ഇറങ്ങിയ കുട്ടിയെ യുവാവിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് വർഷമായി പീഡനം തുടരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ രക്ഷിതാക്കള്‍ പാങ്ങോട് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതിനിടെ, തിരുവനനന്തപുരം അഞ്ചുതെങ്ങിൽ പന്ത്രണ്ട് വയസ്സുള്ള വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ട സ്വദേശികളാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പ് നടന്ന ബലാത്സംഗക്കേസിൽ ചൈൽഡ് ലൈൻ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളിലും കടപ്പുറത്തെ വളളപ്പുരയിലും കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവാബ്, കബീര്‍, സമീര്‍, സൈനുലാബിദീൻ, എന്നിവരാണ് പിടിയിലായത്. വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതികൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.…

    Read More »
  • NEWS

    വീട്ടിലെ ബാത്ത്ടബ്ബില്‍ പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു

    ഷാര്‍ജ: ഷാര്‍ജയില്‍ വീട്ടിലെ ബാത്ത്ടബ്ബില്‍ കുഞ്ഞ് മുങ്ങി മരിച്ചു. ഓഗസ്റ്റ് ഒമ്പതിനാണ് സംഭവം ഉണ്ടായത്. ഈജിപ്ത് സ്വദേശിയായ രണ്ടര വയസ്സുള്ള കുഞ്ഞാണ് മരിച്ചത്. ബാത്തടബ്ബില്‍ മുങ്ങിയ കുഞ്ഞിനെ പുറത്തെടുത്ത് ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ കുളിപ്പിക്കാനായി അമ്മ ബാത്ത്ടബ്ബിലേക്ക് കൊണ്ടുപോയതായിരുന്നു. എന്നാല്‍ വെള്ളം നിറഞ്ഞ ബാത്ത്ടബ്ബില്‍ കുഞ്ഞിനെ ഇരുത്തി കുറച്ചു നേരത്തേക്ക് അമ്മ മാറിയപ്പോഴാണ് സംഭവം ഉണ്ടായത്. ബുഹൈറ പൊലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മാതാപിതാക്കളുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കരുതെന്ന് പൊലീസ് ഓര്‍മ്മപ്പെടുത്തി.

    Read More »
  • Kerala

    വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസ്, അറസ്റ്റിലായ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

      രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കെ ആര്‍ രതീഷ്‌കുമാര്‍, എസ് ആര്‍ രാഹുല്‍, കെ എ മുജീബ്, വി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.രാഹുലിന്റെ പി എയാണ്  രതീഷ്‌കുമാര്‍, രാഹുലും നൗഷാദും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫാണ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എം.എല്‍.എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കല്‍പറ്റ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. സര്‍ക്കാരിന്റെയും സിപിഎം ന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നിലെന്നും സുധാകരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

    Read More »
Back to top button
error: