Month: August 2022
-
NEWS
ഇന്ത്യ എങ്ങോട്ട് ..?
രണ്ട് പതിറ്റാണ്ട് മുമ്പത്തെ ഗുജറാത്ത് കലാപം.രാധികാപൂർ ഗ്രാമത്തിൽ ഒരു മുസ്ലീം കോളനിക്ക് നേരെ വർഗീയവാദികൾ ആക്രമണം അഴിച്ചുവിട്ടു. അഞ്ചുമാസം ഗർഭിണിയായ ബിൽക്കിസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നു. ഒപ്പം അമ്മയെയും. ബിൽക്കിസിന്റെ മുന്നിൽ വച്ചാണ് മകൾ സലേഖയെ നിലത്തടിച്ചു കൊന്നത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ എട്ടുപേരുടെ മൃതദേഹം ബിൽക്കിസ് കണ്ണ് തുറന്നപ്പോൾ കണ്ടു. കൂടെയുണ്ടായിരുന്ന ആറ് പേര് എവിടെയാണെന്ന് ഇന്നും അറിയില്ല. ബിൽക്കിസ് ഉൾപ്പെടെ ആകെ മൂന്ന് പേരാണ് ക്രൂരമായ താണ്ഡവത്തെ അതിജീവിച്ചത്. ആക്രമണത്തിന് ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞ് ബോധം വീണ്ടെടുത്ത ബിൽക്കിസ് ഒരു ആദിവാസി സ്ത്രീയുടെ വസ്ത്രം കടം വാങ്ങിയാണ് പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോയത്. ബിൽക്കിസ് എന്തുകൊണ്ട് വീണ്ടും വാർത്തയാകുന്നു…. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ ഇളവ് നൽകി ഗുജറാത്ത് സർക്കാർ വിട്ടയച്ചു. അവർക്ക് നാടുമുഴുവൻ സ്വീകരണവും…. വിട്ടയയ്ക്കാനുള്ള ശുപാർശ നൽകിയ കമ്മിറ്റി അംഗങ്ങളായിരുന്നവരിൽ ഒരാൾ ബിജെപി എംഎൽഎ…. പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തിന്റെ ഭാഗമായുള്ള…
Read More » -
NEWS
സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം പ്രൊവിഡന്‍ഡ് ഫണ്ട് ഏറെ സുരക്ഷിതമാണ്; സ്വകാര്യ ജീവനക്കാർക്ക് അങ്ങനെയല്ല
സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം പ്രൊവിഡന്‍ഡ് ഫണ്ട് ഏറെ സുരക്ഷിതമാണ്. എന്നാല്‍, പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ചില പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. അതായത്, ജോലി മാറുന്നതും പഴയ സ്ഥാപനം അടച്ചുപൂട്ടപ്പെടുന്നതും PF അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അത്തരമൊരു സാഹചര്യത്തില്‍, EPFOയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. EPFO നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചേക്കാം അതായത്, പുതിയ ജോലി ലഭിച്ച സാഹചര്യത്തില്‍, മുന്‍പ് ജോലി ചെയ്തിരുന്ന കമ്ബനിയില്‍ നിന്ന് നിങ്ങളുടെ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ നേരിടാം. അതായത്, പഴയ കമ്ബനി അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍, നിങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് 36 മാസത്തേക്ക് ഒരു ഇടപാടും നടന്നില്ലെങ്കില്‍, അതായത് പണം നിക്ഷേപിച്ചില്ല എങ്കില്‍ നിങ്ങളുടെ പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യും. ഇപിഎഫ്‌ഒ ഇത്തരം അക്കൗണ്ടുകള്‍ ‘നിഷ്ക്രിയ വിഭാഗത്തിലാണ് സൂക്ഷിക്കുന്നത്. അക്കൗണ്ട് എങ്ങനെ വീണ്ടും സജീവമാക്കാം? ഇത്തരത്തില്‍ അക്കൗണ്ട് ‘നിഷ്ക്രിയമായാല്‍ നിങ്ങള്‍ക്ക് ഇടപാട് നടത്താന്‍ കഴിയില്ല. അതിനായി അക്കൗണ്ട്…
Read More » -
Kerala
അടങ്ങാതെ ഗവര്‍ണര്‍; കണ്ണൂര്‍ വിസിക്കെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുളള പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ചതുകൊണ്ട് മാത്രം അടങ്ങില്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നാണ് സൂചനകൾ വരുന്നത്. കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെതിര കടുത്ത നടപടി ഗവർണർ എടുക്കുമെന്നാണ് വിവരം. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് രാജ്ഭവന് നിയമോപദേശം കിട്ടിയിട്ടുണ്ട്. ഈ വിഷയത്തിൽ വിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. അത് കിട്ടിയ ശേഷം നടപടി വരും. ചാൻസലറും സർവകലാശാലയും തമ്മിൽ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതൽ സങ്കീർണമാക്കുന്ന നടപടിയിലേക്ക് ഗവർണർ കടന്നേക്കും എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിൻ്റെ നിയമന വിവാദത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും സര്‍വകലാശാലയിൽ ഉണ്ടായെന്ന് തുറന്നടിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിക്കൊരുങ്ങുന്നെന്ന സൂചന പുറത്ത് വരുന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനത്തിൽ ഗുരുത വീഴ്ച സര്‍വകലാശാല വൈസ്…
Read More » -
Kerala
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവര്‍ത്തി ദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയില്ല. എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് പ്രവര്‍ത്തി ദിനമായിരിക്കും. ശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്കും പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം തന്നെ സംസ്ഥാനത്തെ ഓണാവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 2 മുതലാണ് ഓണാവധി. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും.12 ന് ആകും സ്‌കൂളുകള്‍ വീണ്ടും തുറക്കുക.
Read More » -
NEWS
ശോഭായാത്രക്കിടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്
ചെങ്ങന്നൂര്‍ ചെറുവള്ളൂരില്‍ ശോഭായാത്രക്കിടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്. രതീഷ് എന്ന പ്രവർത്തകനാണ് കുത്തേറ്റത്.രതീഷിനെ ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്‍എസ്‌എസ് ചെങ്ങന്നൂര്‍ ആഘോഷ് പ്രമുഖ് മധു കുട്ടന്റെ മകൻ മിഥുന്‍ പോലിസ് കസ്റ്റഡിയിലാണ്.ശോഭായാത്രയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.മധു കുട്ടൻ ഒളിവിലാണ്.
Read More » -
Kerala
കണ്ണൂര്‍ സര്‍വകലാശാല നിയമനം: ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ല, വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചട്ടത്തെപ്പറ്റി ലവലേശം അറിവില്ലെന്ന് പ്രിയ വര്‍ഗീസ്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല. എഫ്ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. എഫ്ഡിപി സ്റ്റഡീ ലീവ് അല്ല എന്ന് സര്‍വ്വകലാശാല രക്ഷാ’സംഘ’ക്കാര്‍ക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമര്‍ശനമെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ആശയക്കുഴപ്പത്തിലാണ്. നിയമനടപടി സ്വീകരിക്കാന്‍ സിന്റിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീല്‍ പോകുന്നത് കൂടുതല്‍ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. അതേസമയം പ്രിയ വര്‍ഗീസിനെ ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. സ്‌കറിയ തോമസ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന നടപടി ഗവര്‍ണര്‍…
Read More » -
NEWS
താമരശേരി ചുങ്കത്ത് ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു
കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു. ഫാത്തിമ സാജിദയാണ് മരിച്ചത്.മുപ്പത് വയസ്സായിരുന്നു. ഇന്നലെ രാവിലെ ഏഴേകാലോടെയാണ് അപകടം. കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്ബോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിപ്പര്‍ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read More » -
NEWS
പ്രവാസി മലയാളി ബഹ്‌റൈനിൽ മരണമടഞ്ഞു
പത്തനംതിട്ട : പ്രവാസി മലയാളി ബഹ്‌റൈനിൽ മരണമടഞ്ഞു. അടൂർ മണക്കാല സ്വദേശി സിജോ സാംകുട്ടിയാണ് (28 വയസ്സ്) ഓഗസ്റ്റ് 18 വ്യാഴാഴ്ച്ച ബഹ്‌റൈനിലെ ഹിദ്ദിൽ മരണമടഞ്ഞത്. മൂന്ന് മാസം മാത്രം മുൻപ് ബഹ്‌റൈനിൽ എത്തിയ സിജോ സാംകുട്ടി സെക്യൂറികോ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും പ്രസവത്തെ തുടർന്ന് നാട്ടിൽ വച്ച് നേരത്തെ മരണമടഞ്ഞിരുന്നു. മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റിലിൽ സൂക്ഷിച്ചിരിക്കുന്നു. ഒരു സഹോദരിയുമുണ്ട്.
Read More » -
Pravasi
വിസ തട്ടിപ്പ്: പരാതികള്‍ നേരിട്ടറിയിക്കാം
തിരുവനന്തപുരം: കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്. വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ടറിയിക്കാം. [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം. വീസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ടസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ് എന്നിവരുടെ സംയുക്ത യോഗം മുൻപ് വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ…
Read More » -
NEWS
ചെമ്മീൻ സിനിമ ഇറങ്ങിയിട്ട് 57 വർഷം!!
ഒരുപാട് പ്രണയകഥകൾ സിനിമയായിട്ടുണ്ട്.പക്ഷെ ഒരു പ്രണയകഥ എങ്ങനെ ക്ലാസിക് ആകുന്നതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ചെമ്മീന്‍. തകഴിയുടെ നോവലിനെ ആസ്പദമാക്കി 57 വർഷം മുൻപ് രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമയാണ് ചെമ്മീൻ. ആദ്യമായി രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ മലയാള ചിത്രമെന്ന ബഹുമതിയും ചെമ്മീനിന് ഉണ്ട്.ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ലഭിച്ച അംഗീകാരം കൂടിയായിരുന്നു ഇത്. ഈ സിനിമയുടെ നിർമ്മാതാവു് ബാബു ഇസ്മയിൽ സേട്ട് എന്ന ‘കണ്മണി ബാബു’ വെറും ഇരുപതാം വയസ്സിൽ ആണ് രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ വാങ്ങിയത്! ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ. വയലാറിന്റെ വരികൾക്ക് സംഗീതം നൽകിയത് സലിൽ ചൗധരി. ഗായകരായി മന്നാഡെ, ലത മങ്കേഷ്‌കർ. ക്യാമറ ചലിപ്പിക്കാൻ മാർക്കസ് ബാറ്റ്ലി. ഗാനങ്ങൾ റെക്കോർഡ് ചെയ്തതെല്ലാം ബോംബെയിൽ ആണ്. ‘കടലിനക്കരെ പോണോരെ’ എന്ന ഗാനം പാടാൻ പക്ഷേ നിശ്ചയിച്ച ദിവസം ലത മങ്കേഷ്‌കർ എത്തിയില്ല. സിനിമയിൽ കറുത്തമ്മ പാടുന്ന രംഗം ആയിട്ടാണ്…
Read More »