Month: August 2022
-
Kerala
ഷാജഹാന്‍ വധക്കേസില്‍ പോലീസ് കൊണ്ടുപോയ മക്കളെ കാണാനില്ല, പരാതിയുമായി പ്രതികളുടെ അമ്മമാര്‍; അഭിഭാഷക കമ്മിഷനെ നിയമിച്ച കോടതി
പാലക്കാട്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെയാണ് കാണാതായത്. തുടര്‍ന്ന് ജയരാജിന്റെ അമ്മ ദൈവാനിയും ആവാസിന്റെ അമ്മ പുഷ്പയുമാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. ആവാസും ജയരാജും പൊലീസ് കസ്റ്റഡിയില്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, പ്രതികളെ പൊലീസ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷക കമ്മീഷന്‍ പരിശോധന നടത്തി. തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലും പരിശോധിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മിഷന്‍ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരില്‍ പൊലീസ് വിളിച്ചു കൊണ്ടുപോയതെന്ന് ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പറഞ്ഞു. സി.പി.എം. പ്രാദേശിക നേതാവായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍…
Read More » -
Local
എൻഫീൽഡ് ബൈക്കിൽ മൊബൈലിൽ ലൈവ് അഭ്യാസപ്രകടനം, ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു
പൈനാവിലെ കാട്ടുവഴിയിലൂടെ സ്വന്തം എൻഫീൽഡ് മോട്ടോർ ബൈക്കിൽ മൊബൈലിൽ ഫേസ്ബുക്ക് ലൈവ് ചെയ്ത് അഭ്യാസ പ്രകടനം കാട്ടിയ യുവാവിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഇടുക്കി ആർ.ടി.ഒ റദ്ദ് ചെയ്തു. ഇതോടൊപ്പം ഐ.ഡി.ടി.ആർ പരിശീലനത്തിന് പോകണമെന്നും ആർ.ടി.ഒ ആർ രമണൻ ഉത്തരവിട്ടു. ഇടുക്കി സ്വദേശി വിഷ്ണുവിനെയാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരാൾക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുവാവ് തന്റെ എൻഫീൽഡ് മോട്ടോർ ബൈക്കിൽ ചെറുതോണിയിൽ നിന്നും പൈനാവിനുള്ള വഴിയിലൂടെ മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത് ഇത് ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർ.ടി.ഒ ഇയാളെ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മൂന്നുമാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മാത്രമല്ല ഡ്രൈവർമാരെ നേർവഴിക്കെത്തിക്കുന്ന ഐ.ഡി. റ്റി.ആർ ട്രെയിനിങ്ങിന് ഇയാൾ സ്വന്തം ചെലവിൽ പോകണമെന്നും ആർ.ടി.ഒ നിർദ്ദേശിച്ചു.
Read More » -
Crime
പോലീസ് പണിക്കു പുറമേ മയക്കുമരുന്ന് ഇടപാടും; ഇടുക്കില്‍ എം.ഡി.എം.എയുമായി പോലീസുകാരനും മെഡിക്കല്‍ റെപ്രസന്റേറ്റീവായ സുഹൃത്തും പിടിയില്‍
ഇടുക്കി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസുകാരന്‍ ഇടുക്കിയില്‍ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.ജെ ഷാനവാസാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവായ സുഹൃത്ത് ഷംനാസ് ഷാജിയേയും എക്സൈസ് (32) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെ മുതലക്കോടത്തിന് സമീപം ലഹിമരുന്ന് ഇടപാട് നടക്കുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരെത്തി സംഘത്തെ പിടികൂടിയത്. ഇരുവരുടെയും പക്കല്‍നിന്ന് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി മരുന്ന് ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് പരിശോധന.
Read More » -
Kerala
മലയാള ഭാഷയിൽ പ്രാവീണ്യമില്ലെങ്കിൽ കേരളത്തിൽ സർക്കാർ ജോലി ലഭിക്കില്ല
സംസ്ഥാനത്ത് സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിർബന്ധമാക്കി. സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവരിൽ മലയാളം പഠിക്കാത്തവർ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവർക്കാണ് പരീക്ഷ നടത്തുക. കേരള പി.എസ്.സിയാണ് പരീക്ഷ നടത്തുക. ഇവർ പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതി. അല്ലാത്തവർ പ്രൊബേഷൻ കാലാവധിക്കുള്ളിൽ കേരള പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ 40 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസാകണം. മലയാളം സീനിയർ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാകും പരീക്ഷ ഉണ്ടാവുക. മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സബോർഡിനേറ്റ് സർവീസ് റൂളിൽ പുതിയ വ്യവസ്ഥ സർക്കാർ കൂട്ടിച്ചേർത്തു. അതേസമയം ഭാഷാന്യൂനപക്ഷങ്ങൾക്കായുള്ള വ്യവസ്ഥകളിൽ മാറ്റമില്ല.
Read More » -
Crime
വസ്ത്രം മാറുന്നതിനിടെ ഒളിഞ്ഞുനോക്കി; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബി.ജെ.പി. അനുകൂല സംഘടനയുടെ നേതാവായ അധ്യാപകനെതിരേ പോക്‌സോ കേസ്
കഞ്ഞിക്കുഴി: ഇടുക്കിയില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാധിക്ഷേപം. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് ആരോപണം. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരെ കഞ്ഞിക്കുഴി പൊലീസ് പോക്‌സോ കേസെടുത്തു. പരാതി ഒതുക്കി തീര്‍ക്കാന്‍ വിദ്യാത്ഥിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നു. ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്.
Read More » -
Kerala
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നത് :സി പി ഐ (എം)
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ് നല്‍കുവാന്‍ കോടതിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച് നടത്തിയ കോടതിയുടെ പരാമര്‍ശം സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഇത്തരം കേസുകളില്‍ വിചാരണയില്‍ കോടതി നടപടികളും അതിജീവിതക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് തീര്‍ത്തും കടകവിരുദ്ധവുമാണിത്. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്‌താരം നടത്തുമ്പോള്‍പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ, പരാമര്‍ശങ്ങളോ ഉണ്ടാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന് ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ് വസ്‌ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശം.
Read More » -
Kerala
“ന്നെ സഹായിച്ച എല്ലാവരോടും വക്കീലന്മാരോടും നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. കേസുമായി മുന്നോട്ടുതന്നെ പോകും…” അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നമധുവിന്‍റെ അമ്മ, മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി
അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കി. കോടതിയിൽ ഹാജരായ 4–ാം പ്രതി അനീഷ്, 7–ാംഏഴാം പ്രതി സിദ്ദീഖ്, 15–ാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ള 9 പേർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ജാമ്യം റദ്ദാക്കിയത്. പ്രതികള്‍ക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. പ്രതികള്‍ ജാമ്യ ഉപാധികള്‍ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ…
Read More » -
NEWS
ബീറ്റ്‌റൂട്ട് പച്ചടി ഉണ്ടാക്കുന്ന വിധം
നമ്മുടെ സദ്യയിൽ പ്രധാനപ്പെട്ട ഒന്നാണ് പച്ചടി.തൈരും രുചികരമായ അരപ്പും ചേർന്നുള്ള പച്ചടിയുടെ രുചി അച്ചടി ഭാഷയിൽ പറയുക ബുദ്ധിമുട്ടാണ്. കുഞ്ഞുങ്ങൾക്കും അധികം എരിവ് ഇഷ്ടമില്ലാത്തവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ വിഭവം.അപ്പോൾ കളർഫുൾ ആയ ബീറ്റ്റൂട്ട് പച്ചടിയുടെ കാര്യമോ? നോക്കാം എങ്ങനെയാണ് ബീറ്റ്‌റൂട്ട് പച്ചടി ഉണ്ടാക്കുന്നതെന്ന്. ചേരുവകള്‍ ചെറുതായി ചീകിയ ബീറ്റ്റൂട്ട് – 2 കപ്പ് പച്ചമുളക് – 4 എണ്ണം തിരുമ്മിയ തേങ്ങ – 1 കപ്പ് ഉള്ളി (ചെറുത്) – 4 എണ്ണം കടുക് – 1 ടീ സ്പൂണ്‍ കട്ട തൈര് – 1 കപ്പ് പഞ്ചസാര – ½ സ്പൂണ്‍ വറ്റല്‍ മുളക് – 4 എണ്ണം കടുക് (താളിക്കാന്‍) വറ്റല്‍മുളക്, കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം ചീകിയ ബീറ്റ്റൂട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. വെള്ളം നല്ലതുപോലെ വറ്റണം. തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ…
Read More » -
NEWS
ഉത്തർപ്രദേശിൽ ജന്മാഷ്ടമി ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര്‍ മരിച്ചു
ലക്നൗ: ജന്മാഷ്ടമി ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര്‍ മരിച്ചു.ഉത്തര്‍പ്രദേശ് മഥുരയിലെ ബാംഗേ ബിഹാരി ക്ഷേത്രത്തില്‍ നടന്ന ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്.ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ ആരതിക്കിടെയാണ് സംഭവം.ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന നിലയില്‍ ആയിരക്കണക്കിന് ആളുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ആഘോഷങ്ങളിൽ പങ്കെടുക്കാനായി മഥുരയിൽ എത്തിച്ചേർന്നത്.
Read More »
