KeralaNEWS

മലയാള ഭാഷയിൽ പ്രാവീണ്യമില്ലെങ്കിൽ കേരളത്തിൽ സർക്കാർ ജോലി ലഭിക്കില്ല

  സംസ്ഥാനത്ത് സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിർബന്ധമാക്കി.​ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവരിൽ മലയാളം പഠിക്കാത്തവർ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവർക്കാണ് പരീക്ഷ നടത്തുക. കേരള പി.എസ്.സിയാണ് പരീക്ഷ നടത്തുക.

ഇവർ പ്ലസ് ടു,​ ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതി. അല്ലാത്തവർ പ്രൊബേഷൻ കാലാവധിക്കുള്ളിൽ കേരള പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ 40 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസാകണം. മലയാളം സീനിയർ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാകും പരീക്ഷ ഉണ്ടാവുക.

മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സബോർഡിനേറ്റ് സർവീസ് റൂളിൽ പുതിയ വ്യവസ്ഥ സർക്കാർ കൂട്ടിച്ചേർത്തു. അതേസമയം ഭാഷാന്യൂനപക്ഷങ്ങൾക്കായുള്ള വ്യവസ്ഥകളിൽ മാറ്റമില്ല.

Back to top button
error: