CrimeNEWS

പോലീസ് പണിക്കു പുറമേ മയക്കുമരുന്ന് ഇടപാടും; ഇടുക്കില്‍ എം.ഡി.എം.എയുമായി പോലീസുകാരനും മെഡിക്കല്‍ റെപ്രസന്റേറ്റീവായ സുഹൃത്തും പിടിയില്‍

ഇടുക്കി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസുകാരന്‍ ഇടുക്കിയില്‍ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.ജെ ഷാനവാസാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവായ സുഹൃത്ത് ഷംനാസ് ഷാജിയേയും എക്സൈസ് (32) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 11 മണിയോടെ മുതലക്കോടത്തിന് സമീപം ലഹിമരുന്ന് ഇടപാട് നടക്കുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരെത്തി സംഘത്തെ പിടികൂടിയത്.

Signature-ad

ഇരുവരുടെയും പക്കല്‍നിന്ന് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി മരുന്ന് ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: