ലക്നൗ: ജന്മാഷ്ടമി ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര്‍ മരിച്ചു.ഉത്തര്‍പ്രദേശ് മഥുരയിലെ ബാംഗേ ബിഹാരി ക്ഷേത്രത്തില്‍ നടന്ന ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്.ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.
പുലർച്ചെ രണ്ട് മണിയോടെ ആരതിക്കിടെയാണ് സംഭവം.ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന നിലയില്‍ ആയിരക്കണക്കിന് ആളുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ആഘോഷങ്ങളിൽ പങ്കെടുക്കാനായി മഥുരയിൽ എത്തിച്ചേർന്നത്.