Month: August 2022
-
NEWS
ഇന്ത്യയിൽ സ്ത്രീകൾ ഒന്നിലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലർത്തുന്നു; റിപ്പോർട്ട്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളത് പുരുഷന്‍മാരെക്കാള്‍ സ്ത്രീകൾക്കാണെന്ന് വെളിപ്പെടുത്തി ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍.എഫ്.എച്ച്.എസ് ) ഫലം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 707ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 2019- 21 കാലത്ത് നടത്തിയ സര്‍വേ പ്രകാരം കേരളം ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 1ലക്ഷംസ്ത്രീകളെയും 1ലക്ഷം പുരുഷന്‍മാരെയും കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. പല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്‍മാരെക്കാള്‍ കൂടുതലാണ്. കേരളം, രാജസ്ഥാന്‍, ഹരിയാന, ചണ്ഡിഗഡ്, ജമ്മുകാശ്മീര്‍, ലഡാക്ക്, മദ്ധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതലുള്ളത്.ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ രാജസ്ഥാനിലാണെന്നും സര്‍വേയില്‍പറയുന്നു.
Read More » -
Crime
മോഷ്ടിച്ച ബൈക്ക് വഴിയിൽ പണിമുടക്കി, സ്റ്റാര്‍ട്ടാകുന്നില്ലെന്ന് ഉടമയോട് തന്നെ പറഞ്ഞ മോഷ്ടാവ് കുടുങ്ങി
കള്ളൻ വീടിന് മുന്നിൽ നിന്ന് ബൈക്കും മോഷ്ടിച്ചു കടന്നു കളഞ്ഞു. പക്ഷേ വാഹനം വഴിമധ്യേ പണിമുടക്കി. കേടായ വണ്ടിയും തള്ളി വർക്ക്ഷോപ്പിലെത്തിയപ്പോൾ വർക്ക്ഷോപ്പ് അടഞ്ഞുകിടക്കുന്നു. അതവഴി എത്തിയ ഒരു വഴിയാത്രക്കാരനോട് മോഷ്ടാവ് സഹായം അഭ്യർത്ഥിച്ചു. പക്ഷേ അയാളായിരുന്നു വണ്ടിയുടെ ഉടമ. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ ഉടമ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യത്തെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകന്‍റെ വീട്ടിൽ നിന്നാണ് മോട്ടോർ സൈക്കിൾ കാണാതായത്. വാഹനം നഷ്ടപ്പെട്ടതായി പരാതി നൽകാൻ കരുമത്തംപട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു കോഴിഫാം മാനേജരായ മുരുകൻ. കുറുമ്പപാളയത്ത് എത്തിയപ്പോൾ വർക്ക്ഷോപ്പിന് മുന്നിൽ തന്റെ ബൈക്ക് ഇരിക്കുന്നത് കണ്ട് മുരുകൻ അടുത്തേക്ക് ചെന്നു. വാഹനം സ്റ്റാർട്ട് ചെയ്യുന്നില്ലെന്നും വർക്ക്ഷോപ്പ് എപ്പോൾ തുറക്കുമെന്നും വാഹനത്തിന് സമീപം നിന്ന ബാലസുബ്രഹ്മണ്യൻ ചോദിച്ചു. മുരുകനും ബാലസുബ്രഹ്മണ്യവും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടു. മുരുകൻ കാര്യങ്ങൾ പറഞ്ഞപ്പോൾ പൊലീസ്…
Read More » -
NEWS
ഷേവ് ചെയ്താലുടൻ മുഖത്ത് ചുവന്ന കുരുക്കള്‍ വരുന്നതിന് കാരണം ഇതാണ്
ചർമ്മത്തിന് കേടുപാടുകൾ വരാതിരിക്കാനാണ് ഷേവ് ചെയ്യുന്നതിന് മുൻപ് ക്രീം തേക്കുന്നത്.ചർമ്മത്തിൽ നിന്ന് രോമം നീക്കം ചെയ്യുന്നതിനും ഇത് ഏറെ സഹായിക്കും.ഇത് താടിയിലെ രോമങ്ങളെ കൂടുതൽ സ്മൂത്താക്കും. കൂടാതെ എണ്ണമയം നീക്കാനും ഉപകരിക്കും.ക്രീമോ ജെല്ലോ ഉപയോഗിച്ചുള്ള ഷേവിങ്ങിൽ മുറിവുകൾ അധികം ഉണ്ടാകാറില്ല. എന്നാൽ ഒരുപാട് ജെൽ/ക്രീം ഉപയോഗിച്ചാകരുത് ഷേവിങ്ങ്.ഇത് മുഖത്തെ ചർമ്മത്തിന് ദോഷകരമായി ബാധിക്കുന്നു.കുറച്ചു ജെൽ എടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്ത ശേഷമാണ് ഷേവ് ചെയ്യേണ്ടത്.അശ്രദ്ധമായുള്ള ഷേവിങ് എപ്പോഴും മുഖത്ത് ബ്ലേഡുകൊണ്ടുള്ള ചെറിയ മുറിവുകളുണ്ടാക്കാറുണ്ട്.എന്നാൽ മുഖത്തിന്റെ തൊലി ഒരു ഭാഗം വലിച്ചുപിടിച്ച് ഷേവ് ചെയ്താൽ ചെറിയ മുറിവുകൾ പോലും ഒഴിവാക്കാൻ സാധിക്കും. ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ചുള്ള ഷേവിങും ട്രിമ്മുമൊക്കെ വളരെ ശ്രദ്ധിച്ചുവേണം.ചാർജ് ചെയ്തുകൊണ്ട് ഇവ ഉപയോഗിക്കാൻ പാടില്ല.ചാർജ് അൺപ്ലഗ് ചെയ്തശേഷമായിരിക്കണം ട്രിം നിർവഹിക്കേണ്ടത്.ഷേവിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. പിന്നീട് ആഫ്റ്റർ വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്. ഷേവ് ചെയ്താല്‍ ചുവന്ന കുരുക്കള്‍ വരുന്നതിന് കാരണങ്ങള്‍ പലതാണ്. ബ്ലേഡിനോടോ അല്ലെങ്കില്‍ ഷേവ്…
Read More » -
NEWS
വാട്സ് ആപ്പ് അക്കൗണ്ട്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മറ്റുള്ളവരില്‍ നിന്ന് അനാവശ്യ സന്ദേശങ്ങളും കോളുകളും മറ്റും ലഭിക്കാതിരിക്കാനായി അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യാനും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും വാട്‌സാപ് ഒരോ ഉപയോക്താവിനും അവസരം നല്‍കുന്നുണ്ട്. ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കു ചെയ്യുകയും കൂടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ വാട്‌സാപ് നിങ്ങളുടെ അക്കൗണ്ടും ബ്ലോക്കു ചെയ്‌തേക്കാം. 2. ഒരാള്‍ തുടര്‍ച്ചയായി 120 ദിവസം അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ അക്കൗണ്ട് നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെ പട്ടികയില്‍ പെടുത്തി നിരോധിക്കാറുണ്ട്. 3. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ താത്പര്യമുള്ള ആളാണെന്നു കണ്ടെത്തിയാലും വാട്‌സാപ് അക്കൗണ്ട് നിരോധിക്കപ്പെടും. വാട്‌സാപ്പിന്റെ ഉടമ മെറ്റാ കമ്ബനിയുടെ പുതിയ നയത്തിന്റെ ഭാഗമാണിത്. 4. വാട്‌സാപ് വഴി വൈറസുകളെയും മാല്‍വെയറിനെയും അയച്ചുവെന്നു കണ്ടെത്തിയാല്‍ ആപ് നിരോധിക്കപ്പെടും. കംപ്യൂട്ടറിനെയൊ ഫോണിനെയൊ ബാധിക്കാവുന്ന വൈറസുകള്‍ അടങ്ങുന്ന സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്താല്‍ പോലും അക്കൗണ്ട് നിരോധിക്കും. 5. സ്പാം സന്ദേശങ്ങള്‍ അയച്ചു എന്നു കണ്ടെത്തിയാല്‍ അക്കൗണ്ട് നിരോധിക്കപ്പെടും. അനാവശ്യ സന്ദേശങ്ങളെ അടക്കമാണ് സ്പാം എന്ന…
Read More » -
NEWS
അറിയാമോ,ലോകത്തെ ഏറ്റവും വലിയ സദ്യ വിളമ്പുന്നത് കേരളത്തിലാണ്
കേരളീയ സദ്യയുടെ വിഭവങ്ങളില്‍ എരിവും പുളിയും ഉപ്പും മധുരവുമെല്ലാമുണ്ട്.ഇതെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.ഉപ്പേരി, പപ്പടം, പഴം, പായസം, സാമ്പാറ്, അവിയല്‍, കാളന്‍, ഓലന്‍, എരിശ്ശേരി, തോരന്‍, പരിപ്പ്, പച്ചടി, പുളിശ്ശേരി, അച്ചാര്‍-എന്നിങ്ങനെ പോകുന്നു സദ്യയിലെ വിഭവങ്ങളുടെ ലിസ്റ്റ്. വൈറ്റമിൻ സി,ഫോസ്ഫറസ്,എന്നിവ അധികമായി അടങ്ങിയിരിക്കുന്ന അവിയൽ അമിത വണ്ണം കുറയ്ക്കാൻ നല്ലതാണ്.തേങ്ങാപ്പാലും കുമ്പളങ്ങയും ചേരുമ്പോൾ കൃമിശല്യം കുറയും. ശരീരത്തിലെ മെറ്റബോളിക് ടോക്സിനുകളെ ആഗിരണം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. ചൂടുചോറിൽ ചേർക്കുന്ന സാമ്പാർ പച്ചക്കറികളും പരിപ്പും ചേർന്ന പോഷകമാണ്.ഇതിൽ ചേർക്കുന്ന മല്ലി പ്രമേഹ മരുന്നാണ്.കായം വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയിട്ടുള്ള വിഭവമാണു രസം. പ്രോട്ടീൻ കലവറയാണു കൂട്ടുകറി. ഇഞ്ചിക്കറിയാവട്ടെ നൂറുകറിയുടെ ഗുണം ചെയ്യും.ആകെ മൊത്തത്തിൽ സമ്പൂർണ ആരോഗ്യ പാക്കേജ് ആണ് സദ്യ. പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്.പ്രോട്ടീൻ കലവറയാണു പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും.ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്.സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും.നൂറു…
Read More » -
NEWS
പണമിടപാടുകാരനെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു
ചെന്നൈ: പണമിടപാടുകാരനെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു.പ്രമുഖ പണമിടപാടുകാരനായ ടി.വി.ആര്‍.മനോഹറിനെയാണ് സുഹൃത്തുക്കള്‍ക്ക് മുന്നിലിട്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘം വെട്ടിനുറുക്കിയത്. കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫിസില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്ബോള്‍ ആയിരുന്നു അപ്രതീക്ഷിത ആക്രമണം. നഗരത്തിലെ മറ്റൊരു പണമിടപാടു സംഘവുമായി മനോഹറിനു തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
Read More » -
NEWS
സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ മറവില്‍ നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ ജ്വല്ലറി ഉടമ അറസ്റ്റിൽ
മുംബൈ: സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ മറവില്‍ നിക്ഷേപകരില്‍ നിന്നും ഹോള്‍സെയില്‍ സ്വര്‍ണ കച്ചവടക്കാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാര്‍ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാര്‍ പിള്ള അറസ്റ്റില്‍. മുംബൈ എല്‍ടി മാര്‍ഗ് പൊലീസാണ് അറസ്റ്റ് ശ്രീകുമാര്‍ പിള്ളയെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു കാറും 2.9 കോടി രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാട്ടി താനെയിലെ 11 ഹോള്‍സെയില്‍ സ്വര്‍ണ, ഡയമണ്ട് കച്ചവടക്കാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.
Read More » -
India
കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു, ക്യാപ്റ്റന്‍ നിര്‍മ്മലിന് ഭാര്യ ലെഫ്റ്റനന്റ് ഗോപി ചന്ദ്രയുടെ അവസാന സല്യൂട്ട്
പച്ചാളം ശ്മശാനത്തില്‍ നടന്ന ആ സംസ്‌കാര ചടങ്ങുകൾ അത്യന്തം ശോക സാന്ദ്രമായിരുന്നു. വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചുപിടിച്ചും ഈറനണിഞ്ഞ കണ്ണുകള്‍ പൂട്ടിത്തുറന്നും ആ യുവ സൈനിക ഓഫീസര്‍ തന്റെ പ്രിയതമന് അന്ത്യാഭിവാദ്യം നല്‍കി. കണ്ടു നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി. മദ്ധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍പെട്ട് മരിച്ച ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് അദ്ദേഹത്തിന്റെ ഭാര്യ ലെഫ്റ്റനന്റ് ഗോപി ചന്ദ്ര നല്‍കിയ അവസാന സല്യൂട്ട് ആരുടെയും ഹൃദയത്തെ ആർദ്രമാക്കുന്നതായിരുന്നു. സൈനിക ഓഫീസറായ ഭാര്യയെ കണ്ടു മടങ്ങുന്നതിനിയിലാണ് നിര്‍മല്‍ പ്രളയത്തില്‍പെടുന്നത്. മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ട ശേഷം ജോലി സ്ഥലമായ പച് മഠിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നിര്‍മ്മലിനെ കാണാതായത്. ഡാമുകള്‍ തുറന്നുവിട്ടതുമൂലമുണ്ടായ പ്രളയത്തില്‍ അകപ്പെടുകയായിരുന്നു നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ പച്ചാളം ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളിലാണ് ഭാര്യ പ്രിയതമന് അവസാന സല്യൂട്ട് നല്‍കിയത്. പോലീസും സൈന്യവും ഔദ്യോഗിക ബഹുമതികളോടെയാണ് നിര്‍മ്മലിനെ യാത്രയാക്കിയത്.…
Read More » -
NEWS
കണ്ടകശനി മാറാതെ കണ്ടകശ്ശേരി പാലം
ശ്രീകണ്ഠപുരം: കുടിയേറ്റ ജനതയുടെ കൈക്കരുത്തില്‍ പിറന്ന കണ്ടകശ്ശേരി പാലം അപകടാവസ്ഥയിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതര്‍. കഴിഞ്ഞ രണ്ടു പ്രളയ സമയത്തും പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊലിച്ചതിന്റെ ഫലമായി കൈവരികളെല്ലാം തകര്‍ന്ന സ്ഥിതിയിലാണ്. നിലവില്‍ തകര്‍ന്ന കൈവരികളുടെ ഭാഗത്ത് മുളകള്‍ കെട്ടിവെച്ചാണ് അപകടം ഒഴിവാക്കുന്നത്. കാലവര്‍ഷം വീണ്ടും കനത്തതോടെ പാലം തകര്‍ന്നു വീഴുമോയെന്ന ഭയത്തോടെയാണ് യാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നത്. ക്നാനായ കുടിയേറ്റ സുവര്‍ണ ജൂബിലി സ്മാരകമായാണ് കാല് നൂറ്റാണ്ടു മുമ്ബ് പയ്യാവൂര്‍ -പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണ്ടകശ്ശേരിയില്‍ പാലം പണിതത്. നാട്ടുകാര്‍ പിരിവെടുത്തായിരുന്നു നിര്‍മാണം. 1993ല്‍ ശിലാസ്ഥാപനം നടത്തി. പടിയൂര്‍, പയ്യാവൂര്‍ പഞ്ചായത്തും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തും പാലം നിര്‍മാണവുമായി സഹകരിച്ചു. 2002ല്‍ കോട്ടയം രൂപതാ മെത്രാന് മാര്‍. മാത്യു മൂലക്കാട്ടാണ് പാലം ഉദ്ഘാടനം ചെയ്തത്. കനത്ത മഴയില്‍ പാലം മിക്കപ്പോഴും വെള്ളത്തിനടിയിലാകാറുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി ഗതാഗതം മുടങ്ങിയിരുന്നു. അപകടാവസ്ഥയിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും…
Read More » -
NEWS
നെയ്യാറ്റിന്‍കരയില്‍ നാല്‍പ്പത്തിയഞ്ചു വയസുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം :നെയ്യാറ്റിന്‍കരയില്‍ നാല്‍പ്പത്തിയഞ്ചു വയസുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പഴയ ഉച്ചക്കടയക്ക് സമീപം ചൂരക്കാട് സ്വദേശി ജോണ്‍ (45) ആണ് മരിച്ചത്.മരം മുറിക്കുന്ന കട്ടര്‍ തൊട്ടടുത്തായി കണ്ടെത്തിയിട്ടുണ്ട്.കട്ടർ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പൊഴിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ധർ ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.
Read More »