Month: August 2022

  • NEWS

    സഞ്ജുവിന്റെ സിക്സർ, പരമ്പര ഇന്ത്യയ്ക്ക്

    ഹരാരെ: സിംബാബ്‍വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി.അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.ബാറ്റിംഗിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങിയ മലയാളി താരം സഞ്ജു വി സാംസണായാരിന്നു ഇന്നത്തെ മത്സരത്തിലെ താരം. 39 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സിംബാബ്‍വെ കുറിച്ച 162 റൺസ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറിൽ നിസാരമായി മറികടക്കുകയായിരുന്നു. ഇന്ത്യയുടെ സ്കോർ 161ൽ നിൽക്കെ, സിംബാബ്‍വെ ബൗളർ ഇന്നസെന്‍റ് കയയുടെ പന്ത് സിക്സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. 21 പന്തിൽ 33 റൺസുമായി ശിഖർ ധവാനും 34 പന്തിൽ 33 റൺസുമായി സുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 38.1 ഓവറിൽ 161 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.കിടിലൻ ക്യാച്ചുമായി സഞ്ജു തന്നെയായിരുന്നു അവിടെയും താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ…

    Read More »
  • Careers

    ബിരുദധാരികള്‍ക്ക് ഹൈക്കോടതിയില്‍ ജോലിനേടാന്‍ അവസരം; ട്രാന്‍സ്ലേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കൊച്ചി: കേരള ഹൈക്കോടതി ട്രാന്‍സ്ലേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ലേറ്റര്‍-5, റിസര്‍ച്ച് അസിസ്റ്റന്റ്-15 എന്നിങ്ങനെയാണ് ഒഴിവുകള്‍. റിസര്‍ച്ച് അസിസ്റ്റന്റിന്റേത് താത്കാലിക ഒഴിവാണ്. ട്രാന്‍സ്ലേറ്റര്‍ യോഗ്യത: ബിരുദം. ശമ്പളം: 39,300 – 83,000 രൂപ അപേക്ഷാഫീസ്: 450 രൂപ. എസ്.സി./ എസ്.ടി./ തൊഴില്‍രഹിതരായ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല. അപേക്ഷ: www.hckrecruitment.nic.in എന്ന വെബ് സൈറ്റ് വഴി ഓഗസ്റ്റ് 19 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ആദ്യഘട്ട അപേക്ഷ സെപ്റ്റംബര്‍ 12-നും രണ്ടാംഘട്ടം സെപ്റ്റംബര്‍ 20-നും അവസാനിക്കും. റിസര്‍ച്ച് അസിസ്റ്റന്റ് യോഗ്യത: നിയമ ബിരുദം. അവസാന സെമസ്റ്റര്‍/ വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.പ്രായപരിധി: 22-28. 1994 സെപ്റ്റംബര്‍ 13-നും 2000 സെപ്റ്റംബര്‍ 12-നും ഇടയില്‍ (രണ്ടുതീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. അപേക്ഷ: www.hckrecrui tment.nic.in എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബര്‍ 12. അപേക്ഷയുടെ പ്രിന്റ് ഔട്ടും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും The Registrar…

    Read More »
  • NEWS

    ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ

    തിരുവനന്തപുരം :ഓണാഘോഷം സമൃദ്ധമാക്കാൻ ഇത്തവണയും സൗജന്യ ഓണക്കിറ്റുമായി സർക്കാർ.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 22-നു തിരുവനന്തപുരത്ത് നിർവഹിക്കുകയും വിതരണം ആഗസ്റ്റ് 23-നു തന്നെ ആരംഭിക്കുകയും ചെയ്യും. ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ കാർഡ്) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയ്യതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്കും സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം. സെപ്റ്റംബർ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.  87 ലക്ഷം റേഷൻ കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കും 119 ആദിവാസി ഊരുകളിലും  കിറ്റുകൾ വീട്ടുപടിക്കൽ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സർക്കാർ വകയിരുത്തിയിട്ടുള്ളത്. 500 ഗ്രാം…

    Read More »
  • Kerala

    കരളുറപ്പുള്ള സഖാക്കളുണ്ട്, ഇടതുപക്ഷം ഹൃദയപക്ഷം തന്നെ! ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പ്രിയങ്ക കരള്‍ പകുത്തുനല്‍കി; കരകുളത്തിന്റെ പ്രിയ സഖാവിന് പുതുജീവന്‍

    തിരുവനന്തപുരം: കരളുറപ്പുള്ള ഡി.വൈ.എഫ്.ഐ. വനിതാനേതാവ് നിശ്ചയദാര്‍ഡ്യത്തോടെ കരള്‍പകുത്തു നല്‍കിയപ്പോള്‍ കരകുളത്തിന്റെ പ്രിയ സഖാവിന് ലഭിച്ചത് പുതുജീവന്‍. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗവും, കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക നന്ദയാണ് സഹപ്രവര്‍ത്തകനായ പാര്‍ട്ടി സഖാവിന് കരള്‍ പകുത്തു നല്‍കിയത്. കരള്‍ സംബന്ധമായ രോഗത്താല്‍ ജീവിതത്തോട് മല്ലിട്ട മുതിര്‍ന്ന പാര്‍ട്ടി അംഗവും സി.പി.എം പേരൂര്‍ക്കട ഏരിയാ സെക്രട്ടറിയുമായ എസ്.എസ് രാജാലാലിനാണ് പ്രിയങ്കയുടെ നിശ്ചയദാര്‍ഡ്യം തുണയായത്. കരള്‍ മാറ്റ ശസ്ത്രക്രിയ നടന്ന വിവരവും പ്രിയയുടെ അഭിനന്ദനീയമായ പ്രവൃത്തിയും സി.പി.എം. നേതാവായ കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പുറംലോകമറിഞ്ഞത്. ‘ഒപ്പം നല്‍കിയവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും നന്ദിയുണ്ട്. കരകുളത്തിന്റെ പ്രിയപ്പെട്ട നേതാവാണ് അദ്ദേഹം, ആ സഖാവ് ഗുരുതരാവസ്തയില്‍ നില്‍ക്കുമ്പോള്‍ നമ്മളല്ലാതെ മറ്റാര് കൂടെ നില്‍ക്കും. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജന്‍മം കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നന്‍മയാണിതെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു’- പ്രിയങ്ക പറഞ്ഞു. മനുഷ്യ സ്‌നേഹത്തിന് ആണ്…

    Read More »
  • NEWS

    തൊടുപുഴയില്‍ മയക്കുമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍

    തൊടുപുഴ : മയക്കുമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസര്‍ എം ജെ ഷനവാസാണ് എംഡിഎമ്മെയും കഞ്ചാവുമായി പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് മുതലക്കോടത്തുവെച്ച്‌ സിവില്‍ പോലീസ് ഓഫീസറായ ഷാനവാസും ഇയാളില്‍ നിന്നും ലഹരി വാങ്ങാനെത്തിയ ഷംനാസ് ഷാജി എന്നയാളും എക്സൈസ് പിടിയിലാകുന്നത്. 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.പോലീസ് അസോസിയേഷന്‍ നേതാവായ ഇയാള്‍  മയക്കുമരുന്നുകള്‍ ഇതിനുമുൻപും വിതരണം ചെയ്തിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എക്സൈസ് അന്വേഷണം വ്യാപകമാക്കി.

    Read More »
  • NEWS

    കോളേജ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

    പാലക്കാട് : കോയമ്ബത്തൂര്‍ ചാവടിയിലെ സ്വകാര്യ കോളേജ്‌ ബസ്‌ തടഞ്ഞ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍.     കഞ്ചിക്കോട് മുക്രോണി തുമ്ബിക്കുന്നം സ്വദേശി രോഹിത്ത്, സുജീഷ്‌, സത്യദത്ത്‌, നിഖിൽ എന്നിവരെയാണ് വാളയാര്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വ്യാഴാഴ്‌ച വൈകിട്ടാണ് ദേശീയപാത കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷനില്‍ വെച്ച്‌ സ്വകാര്യ കോളേജ്‌ ബസില്‍ കയറി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്‌. കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പ്രതികാരമെന്നോണം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ മുക്രോണി സ്വദേശിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പറ്റമാളുകള്‍ ബസില്‍ കയറി ക്രൂര മര്‍ദ്ദനമഴിച്ച്‌ വിടുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ ബസിലുണ്ടായിരുന്നു.സംഭവം വാളയാര്‍ പൊലീസില്‍ അറിയിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് കേസെടുത്തിരുന്നില്ല. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വെള്ളിയാഴ്‌ച പുറത്ത്‌ വന്നതോടെയാണു പൊലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചത്‌.

    Read More »
  • Crime

    വരുന്നവനും പോകുന്നവനുമെല്ലാം കഞ്ചാവ്; 181 കുപ്പികളിലായി വില്‍ക്കാന്‍ സൂക്ഷിച്ച 5 ലക്ഷം വിലവരുന്ന ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍

    കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയിലും നാട്ടുകാരായ വിദ്യാര്‍ഥികള്‍ക്കിടയിലും മയക്കുമരുന്ന് ഉപയോഗം സജീവം. പരാതികള്‍ വ്യാപകമായതോടെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അഞ്ചുലക്ഷം രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി അസം സ്വദേശിയായ നസ്റുള്‍ ഇസ്ലാമിനെയാണ് പെരുമ്പാവൂര്‍ അറക്കപ്പടിയില്‍നിന്ന് എക്സൈസ് സംഘം പിടികൂടിയത്. 181 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ഹെറോയിനാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. അസമില്‍നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇവയെന്ന് എക്സൈസ് പറഞ്ഞു. ചെറിയ മരുന്ന് കുപ്പികളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കും കൈമാറ്റത്തിനുമുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. ഒരു കുപ്പിക്ക് 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് ഈടാക്കിയാണ് ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നത്. മറുനാടന്‍ തൊഴിലാളികള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും മയക്കുമരുന്ന് നല്‍കിയിരുന്നത് ഇയാള്‍ ആണോ എന്നത് അന്വേഷിച്ചുവരികയാണ്. പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.

    Read More »
  • NEWS

    അവധി കഴിഞ്ഞ് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശി ആസിഫ് സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

    റിയാദ്:  സൗദി അറേബ്യയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ തൃശൂര്‍ ചേലക്കര സ്വദേശി ആസിഫിനെയാണ് മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കയില്‍ പിസിടി കംപനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. രണ്ട് മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആസിഫ് മക്കയില്‍ തിരിച്ചെത്തിയത്. ആസിഫ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് ആസിഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

    Read More »
  • Kerala

    സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളില്‍ അന്വേഷണം: പക്ഷേ, റിട്ട. ജഡ്ജിയുടെ സമിതി അന്വേഷിക്കുക 3 വര്‍ഷത്തെ നിയമനം മാത്രം; ഗവര്‍ണര്‍ ലക്ഷ്യമിടുന്നതാരെ?

    ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാലകളില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്ന ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇതിനായി സമിതിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നത സമിതിയെയാണ് ഇതിനായി നിയോഗിക്കുക. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയില്‍ അംഗങ്ങള്‍ ആയേക്കും. നിലവില്‍ ദില്ലിയിലുള്ള ഗവര്‍ണര്‍ മടങ്ങി വന്നശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. നിയമനങ്ങളുടെ മുഴുവന്‍ രേഖകളും വിസിമാരോട് ആവശ്യപ്പെടാനും വിസിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിംഗ് നടത്താനുമുള്ള നടപടികളിലേക്കാണ് രാജ്ഭവന്‍ നീങ്ങുന്നത്. സര്‍ക്കാരുമായി നടക്കുന്ന പോരിനിടെ, നിയമനങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാരിനെ സംശയമുനയില്‍ നിര്‍ത്താനാണ് ഗവര്‍ണറുടെ നീക്കം. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ചാന്‍സിലര്‍ മുഴുവന്‍ സര്‍വ്വകലാശാലകളിലെയും മുഴുവന്‍ ബന്ധുനിയമനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തെ നിയമനങ്ങള്‍ മാത്രമാണ് ഉന്നതസമിതി അന്വേഷിക്കുക. മുഴുവന്‍ ബന്ധുനിയമനങ്ങളും പരിശോധിക്കാതെ മൂന്നുവര്‍ഷത്തെ നിയമനം പരിശോധിക്കുന്നത് ആരെയെങ്കിലും പ്രത്യേകം ലക്ഷ്യമിട്ടാണോ ഗവര്‍ണറുടെ അന്വേഷണ പ്രഖ്യാപനം എന്ന സംശയം ഉയര്‍ത്തുന്നുണ്ട്. താന്‍…

    Read More »
  • India

    നടി നുപുര്‍ അലങ്കാർ ബോളിവുഡിനോടു വിട പറഞ്ഞു, അഭിനയം നിര്‍ത്തി ഹിമാലയത്തില്‍ ഇനി സന്ന്യാസം

    പ്രശസ്ത നടി നുപുര്‍ അലങ്കാര്‍ ഭൗതിക ജീവിതത്തോടു വിട പറഞ്ഞ് എല്ലാ സുഖങ്ങളും വെടിഞ്ഞ് ആത്മീയതയിലേക്ക് ചേക്കേറുന്നു. താന്‍ അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നും അപ്രതീക്ഷിതമായി പ്രഖ്യാപിച്ചിരിക്കുകയാണ് നടി നുപുര്‍ അലങ്കാര്‍. ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു. ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. അമ്മയുടെ മരണശേഷം താന്‍ മാനസികമായി തളര്‍ന്നുപോയെന്നും അന്നാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ അലങ്കാര്‍ അറിയിച്ചു. 27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ തന്നെ ശക്തിമാന്‍ സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ ഈ നടി മലയാളികള്‍ക്കും സുപരിചിതയാണ്. തന്ത്ര, ഘര്‍ കി ലക്ഷ്മി ബേട്ടിയാന്‍ മുതലായ പരമ്പരകളും പ്രശസ്തമാണ്. രാജ ദി, സാവരിയ, സോനാലി കേബിള്‍ മുതലായ ചിത്രങ്ങളിലും ഇവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

    Read More »
Back to top button
error: