Month: August 2022
-
NEWS
പത്തനംതിട്ടയിൽ കഞ്ചാവുമായി വീട്ടമ്മ അറസ്റ്റിൽ
പത്തനംതിട്ട : മടിക്കുത്തിൽ കഞ്ചാവുമായി നടന്ന് വിൽപ്പന നടത്തിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.അടൂര്‍ സ്വദേശി സുജാതയാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും 250 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കണ്ടെടുത്തു. മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.പത്തനാപുരത്തു നിന്നും കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് സുജാത.രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
Read More » -
NEWS
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
റിയാദ്: ദക്ഷിണ സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബുവാണ് മരിച്ചത്. ഖമീസ് മുശൈത്തില്‍ നിന്നും ബിഷയ്ക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. കോവിഡ് കാലത്ത് നാട്ടില്‍ പോയ യുവാവ് അടുത്തിടെയാണ് പുതിയ വിസയില്‍ സൗദിയില്‍ തിരിച്ചെത്തിയത്.
Read More » -
Kerala
മുല്ലപ്പൂവുവിൻ്റെ സൗരഭ്യം നിറഞ്ഞ കഥകളുമായി മലയാള സിനിമയിലേയ്ക്ക് വരവായി സുരേഷ് കൃഷ്ണൻ, ആദ്യ ചിത്രം ‘ജവാനും മുല്ലപ്പൂവും’ ഒക്ടോബർ ആദ്യം എത്തും
ജീവിതം തൊടുന്ന ഉൾക്കാമ്പുള്ള കഥയുടെയും ഭാവഭദ്രമായ തിരക്കഥയുടെയും പരിമിയാണ് മലയാള സിനിമ നേരിടുന്ന വെല്ലുവിളി. മികച്ച സിനിമകളുടെ നട്ടെല്ല് നല്ല തിരക്കഥകൾ ആണെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. പ്രതിഭാധനരായ എഴുത്തുകാരുടെ രചനകൾ എന്നും ചലച്ചിത്രകാരന്മാരെ ആകർഷിച്ചിരുന്നു. ബഷീറും തകഴിയും എം.ടിയും പത്മരാജനുമൊക്കെ മലയാള സിനിമയ്ക്ക് കാമ്പുളള കഥകൾ സമ്മാനിച്ച സർഗ്ഗപ്രതിഭകളാണ്. ലോഹിതദാസും ജോൺ പോളും ഡെന്നീസ് ജോസഫുമൊക്കെ കലാമൂല്ല്യമുളള സിനിമകളുടെ വിപണന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയ ചലച്ചിത്രകാരന്മാരാണ്. ആർ. ഉണ്ണിയെ പോലുള്ള ചുരുക്കം ചിലരേ ഇന്നാ വഴിയിലുളളൂ… മലയാളത്തിൽ മികച്ച തിരക്കഥകൾ ഉണ്ടാകുന്നില്ല എന്നാണ് സിനിമാക്കാരുടെ പരാതി. ഈ പശ്ചാത്തലത്തിലാണ് ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ പ്രസക്തി. കോവിഡാനന്തര മലയാള സിനിമകളുടെ പേരുകൾ ‘കീടം’ വരേ എത്തി നിൽക്കുന്നു. ഇതിനിടയിൽ ശീർഷകം പോലെ വേറിട്ട പ്രമേയവുമായാണ് ‘ജവാനും മുല്ലപ്പൂവും’ എത്തുന്നത്. രണ്ട് പതിറ്റാണ്ടോളമായി പത്രപ്രവർത്തന രംഗത്തും സാഹിത്യ രംഗത്തും നിശബ്ദ പ്രവർത്തനം നടത്തുന്ന സുരേഷ് കൃഷ്ണനാണ് രചയിതാവ്. ചുരുക്കം ചില സീരിയലുകൾക്ക് തിരക്കഥ ഒരുക്കി…
Read More » -
NEWS
കവിയൂർ ഗുഹാക്ഷേത്രം
ഐതിഹ്യങ്ങളും ചരിത്രവും ഉൾപ്പടെ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കും മല്ലപ്പള്ളിക്കും ഇടയിലായി കവിയൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എഡി എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം പഞ്ചവാണ്ഡവൻമാരുടെ വനവാസക്കാലത്ത് നിർമ്മിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്.അഞ്ച് ഏക്കറോളം സ്ഥലത്തായി മുഖാമുഖം സ്ഥിതി ചെയ്യുന്ന രണ്ട് പാറക്കെട്ടുകൾക്കിടയിലാണ് ഗുഹാക്ഷേത്രങ്ങളുള്ളത്.എണ്ണമറ്റ പ്രതിമകൾ പാറയിൽ കൊത്തിയിട്ടുണ്ട്. പാറ തുരന്ന് 20 അടി വ്യാസത്തിലാണ് ക്ഷേത്രത്തിന്റെ ഗർഭഗൃഹം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഒത്ത നടുക്കായി ശിവലിംഗപ്രതിഷ്ഠയും കാണാം.മൂന്നരയടി പൊക്കമാണ് ഇതിനുള്ളത്. ഇവിടേക്ക് പ്രവേശിക്കുവാൻ 20 അടി നീളത്തിൽ നാലടി വീതിയുമായി അർധ മൺപവും കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത നിർമ്മാണ രീതിയും ശൈലിയുമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രമെങ്കിലും ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. അതിലൊന്നാണ് പാണ്ഡവരും ഭൂതങ്ങളും ചേർന്ന് നിർമ്മിച്ച ക്ഷേത്രം എന്ന കഥ.…
Read More » -
NEWS
അതിരപ്പിള്ളി – വാൽപ്പാറ – പൊള്ളാച്ചി യാത്ര
ഒരു ധ്യാനത്തിലെന്നവണ്ണം നമുക്ക് യാത്ര ചെയ്യാവുന്ന ധാരാളം ഇടങ്ങൾ ഉണ്ട്. അതിലൊന്നാണ് അതിരപ്പിള്ളി -വാഴച്ചാൽ- മലക്കപ്പാറ- വാൽപ്പാറ യാത്ര. പൊള്ളാച്ചിയിൽ നിന്നും 64 കിലോ മീറ്റർ യാത്ര ചെയ്താലും വാൽപ്പാറയെത്താം. 40 കൊടും വളവുകൾ നിറഞ്ഞ ചുരം കയറി വേണം വാൽപ്പാറയിൽ എത്തിച്ചേരാൻ. ധാരാളം കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളടേയും മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് വാൽപ്പാറയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ശോഭന – മമ്മൂട്ടി ജോഡികളുടെ ‘യാത്ര’യെന്ന ചിത്രം ഇവിടെയാണ് ചിത്രീകരിച്ചത്. പൊള്ളാച്ചി റൂട്ടില്‍ ചുരമിറങ്ങി വരുമ്പോഴുള്ള കാഴ്ച മനോഹരമാണ്. നീരാർ ഡാം, ഷോളയാർ ഡാം, നല്ലമുടി പൂഞ്ചോല, മാനാമ്പള്ളി പവർഹൗസ് പാവങ്ങളുടെ തിരുപ്പതി എന്നറിയപ്പെടുന്ന ബാലാജി ക്ഷേത്രം തുടങ്ങിയ കാഴ്ചകളും ഇവിടെയുണ്ട്. ചുരമെന്നാല്‍ താമരശ്ശേരി ചുരത്തെ മാത്രം ഏറ്റവും വലുതെന്ന് പറയുന്ന യാത്രികര്‍ക്കിടയില്‍ വാല്‍പ്പാറ ഒരേ സമയം വിസ്മയവും അമ്പരപ്പും നിറയ്ക്കും.ഓരോ വളവുകളെയും പിന്നിട്ട് മൂന്നോട്ടാഞ്ഞു കയറുമ്പോള്‍ വെട്ടിത്തിളങ്ങുന്ന വെയിലില്‍ ഒരു വെള്ളിപ്പാത്രം പോലെ ആളിയാർ ഡാം കാണാം.നാല്‍പ്പതോളം ഹെയര്‍പിന്‍ വളവുകള്‍ ഓരോന്നായി മുകളിലേക്ക് കയറുമ്പോഴും…
Read More » -
NEWS
വിവരാവകാശ രേഖ പുറത്ത്; യോഗ്യത പ്രിയ വർഗീസിന് തന്നെ
കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച്, നിലവില്‍ പ്രചരിക്കുന്ന വാദങ്ങളെ പൊളിച്ചടുക്കുന്ന വിവരാവകാശ രേഖ പുറത്ത്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിനേക്കാള്‍ യോഗ്യത, ജോസഫ് സ്‌ക്കറിയ എന്നയാള്‍ക്കുണ്ടെന്നായിരുന്നുവെന്നും, യോഗ്യത സംബന്ധിച്ച അക്കാദമിക മാനദണ്ഡങ്ങളില്‍, പ്രിയയേക്കാള്‍ മികച്ച റെക്കോഡാണ് ജോസഫ് സ്‌കറിയക്കുള്ളതെന്നും ആയിരുന്നു മാധ്യമങ്ങള്‍ ഉൾപ്പടെ വാര്‍ത്തകള്‍ പടച്ചു വിട്ടിരുന്നത്. ഈ നിലപാടാണിപ്പോള്‍ വിവരാവകാശ രേഖ പുറത്തു വന്നതോടെ പൊളിഞ്ഞിരിക്കുന്നത്. പുറത്തു വന്ന രേഖ പ്രകാരം, കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്ന യുജിസി നെറ്റ് അതായത് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ഇല്ലാത്ത ആളാണ് ജോസഫ് സ്ക്കറിയ.കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നെറ്റ് യോഗ്യത ഇല്ലാത്ത ഒരേ ഒരാളും ജോസഫ് സ്ക്കറിയയാണ്. 1991ലാണ് കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി യുജിസി നെറ്റ് ഏര്‍പ്പെടുത്തുന്നത്. ജോസഫ് സ്ക്കറിയ മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നത് 1992ലാണ്. അക്കാദമിക രംഗത്തെ മറ്റ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ജോസഫ് സ്ക്കറിയയ്ക്ക് ബിരുദത്തിന് 52 ശതമാനം…
Read More » -
NEWS
ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു
മലപ്പുറം: വിവാഹച്ചടങ്ങിനു പോകാന്‍ അമ്മയ്ക്കൊപ്പം ഓട്ടോയില്‍ കയറുന്നതിനിടയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ആറു വയസ്സുകാരി മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്ബില്‍ അഭിലാഷിന്റെ മകള്‍ അക്ഷരയാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിനു പോകാന്‍ അമ്മ സരിതക്കൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വരികയായിരുന്ന കാറിടിച്ചാണ് അപകടം.
Read More » -
NEWS
തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു
തൃശൂർ : തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.തൃശ്ശൂര്‍ തളിക്കുളം നമ്ബിക്കടവ് സ്വദേശിനി ഹഷിതയാണ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.25 വയസ്സായിരുന്നു. ഇന്നലെ വൈകിട്ടാണ് തളിക്കുളം നമ്ബികടവില്‍ സ്വന്തം വീട്ടില്‍ വച്ച് ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേല്‍പ്പിച്ചത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായിട്ടാണ് ആഷിഫ് വീട്ടിലെത്തിയത്. പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ ഹഷിതയേയും പിതാവ് നൂറുദ്ദീന്‍ (55), മാതാവ് നസീമ (50) എന്നിവരേയും ഇയാള്‍ വെട്ടുകയായിരുന്നു. ആക്രണത്തിന് ശേഷം ഒളിവില്‍ പോയ ആഷിഫിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
Read More » -
NEWS
പതിനെട്ടുകാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു
കാസർകോട് :ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ സഹോദരിയുടെ വീട്ടിലേക്ക് പോയ പതിനെട്ടുകാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ഉദുമ റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന യുപി മജീദിന്റെ മകന്‍ ഹയജന്‍ ഫിശാന്‍ (18) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
Read More » -
NEWS
കോവിഡ് കേസുകള്‍ വർദ്ധിക്കുന്നു;കാണ്‍പൂരില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ
കാൺപൂർ :കാണ്‍പൂരില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സർക്കാർ. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. വരാനിരിക്കുന്ന ആഘോഷങ്ങള്‍, പരീക്ഷകള്‍ എന്നിവ കണക്കിലെടുത്താണ് ജില്ലയില്‍ നിയന്ത്രണമേര്‍പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
Read More »