കാസർകോട് :ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ സഹോദരിയുടെ വീട്ടിലേക്ക് പോയ പതിനെട്ടുകാരന് ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു.
കാസര്‍കോട് ഉദുമ റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന യുപി മജീദിന്റെ മകന് ഹയജന് ഫിശാന് (18) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.