തൃശൂർ : തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.തൃശ്ശൂര്‍ തളിക്കുളം നമ്ബിക്കടവ് സ്വദേശിനി ഹഷിതയാണ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.25 വയസ്സായിരുന്നു.
ഇന്നലെ വൈകിട്ടാണ് തളിക്കുളം നമ്ബികടവില് സ്വന്തം വീട്ടില്‍ വച്ച് ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേല്‍പ്പിച്ചത്.
പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായിട്ടാണ് ആഷിഫ് വീട്ടിലെത്തിയത്. പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ ഹഷിതയേയും പിതാവ് നൂറുദ്ദീന്‍ (55), മാതാവ് നസീമ (50) എന്നിവരേയും ഇയാള്‍ വെട്ടുകയായിരുന്നു.
ആക്രണത്തിന് ശേഷം ഒളിവില്‍ പോയ ആഷിഫിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.